[smc-discuss] [DAKF] Re: മലയാളത്തെ സ്നേഹിക്കുന്നവര്‍ക്ക് ഒരറിയിപ്പ്

കെവി & സിജി kevinsiji at gmail.com
Fri Nov 2 21:18:01 PDT 2012


ഇതുവരെ കണ്ട എല്ലാ വാർത്തകളിൽ നിന്നും മനസ്സിലാക്കാനാവുന്നതു്, ഇന്നു്
മലയാളത്തിന്റെ കാര്യത്തിൽ കംപ്യൂട്ടർ എത്രത്തോളം പ്രയോഗക്ഷമമാണെന്നു്
ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിയ്ക്കുന്നവർക്കു് യാതൊരു അറിവുമില്ലെന്നതാണു്.

നിത്യജീവിതത്തിൽ കംപ്യൂട്ടറിനുള്ള പ്രയോഗസാധ്യതകൾ തന്നെ ശരിയ്ക്കു
മനസ്സിലാക്കിയിട്ടില്ലാത്തവർ, ഭാഷാകംപ്യൂട്ടിങ്ങിൽ കംപ്യൂട്ടറിന്റെ ഇന്നത്തെ
നിലവാരം മനസ്സിലാക്കാതിരിയ്ക്കുന്നതിൽ അത്ഭുതമില്ല.

ഈ അജ്ഞാനികളുടെ ഇടയിലൂടെ തന്ത്രപരമായി സ്വന്തം ഗൂഢലക്ഷ്യങ്ങൾ നടപ്പിൽ
വരുത്തുവാൻ ശ്രമിയ്ക്കുന്ന കുറുക്കന്മാരെ വെളിച്ചത്തു കൊണ്ടുവരികയും,
അജ്ഞാനികൾക്കു് ഇക്കാര്യങ്ങളിൽ അല്പം വെളിച്ചം കൊടുക്കുകയുമാണു്, ഈ അവസ്ഥയിൽ
വേണ്ടതെന്നു് എനിയ്ക്കു തോന്നുന്നു.


2012/11/3 Manilal K M <libregeek at gmail.com>

> മലയാളം സര്‍വ്വകലാശാലയുടെ കാലുമുറിക്കല്‍ പരിപാടിയില്‍ മാറ്റമൊന്നുമില്ല
>
> അവസാനത്തെ ഖണ്ഡിക വായിക്കുക:
>
> http://www.mathrubhumi.com/online/malayalam/news/story/1920044/2012-11-03/kerala
> 
>
> --
> Manilal K M | മണിലാല്‍ കെ എം.
> http://libregeek.blogspot.com
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
Regards,
Kevin
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20121103/f6d97376/attachment-0003.htm>


More information about the discuss mailing list