[smc-discuss] Google's Independence Day Gift
Balasankar Chelamattath
c.balasankar at gmail.com
Thu Aug 15 12:07:38 PDT 2013
ഇന്ത്യക്ക് സ്വാതന്ത്യദിന സമ്മാനവുമായി ഇന്റര്‍നെറ്റ് ഭീമൻ ഗൂഗിള്‍.
സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് ക്രിയാത്മകമായ പരിഹാരം നിര്‍ദ്ദേശിക്കുന്ന നാല്
പ്രാദേശിക എന്‍.ജി.ഒകള്‍ക്ക് 5 ലക്ഷം ഡോളര്‍ (ഏകദേശം 3 കോടി രൂപ)
നല്കുമെന്നാണ് ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഭാവി
മാറ്റാന്‍ ശേഷിയുള്ള പുത്തന്‍ ആശയങ്ങള്‍ക്ക് സാമ്പത്തികവും സാങ്കേതികവുമായ
സഹായം ഇതിലൂടെ നല്കാനാവുമെന്നാണ് ഗൂഗിള്‍ പറയുന്നത്.
ഗൂഗിള്‍ ഇംപാക്ട് ചാലഞ്ച് ഇന്ത്യ എന്നാണ് ഗൂഗിളിന്റെ സ്വാതന്ത്യദിന
സമ്മാനത്തിന്റെ പദ്ധതിയുടെ പേര്. ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രാദേശിക
എന്‍.ജി.ഒകള്‍ക്ക് സെപ്തംബര്‍ അഞ്ച് വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.
ലഭിച്ച അപേക്ഷകളില്‍ നിന്നും 10 അപേക്ഷകള്‍ ഒക്ടോബര്‍ 21ന് പ്രഖ്യാപിക്കും.
ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന പൊതുചടങ്ങില്‍ വെച്ച് ഇവര്‍ക്ക് തങ്ങളുടെ
പദ്ധതികള്‍ വിശദമായി അവതരിപ്പിക്കാന്‍ അവസരമുണ്ടാകും. ഓരോ പദ്ധതികളും
വിദഗ്ധര്‍ വിലയിരുത്തും. പിന്നീട് ഗൂഗിള്‍ ഉപഭോക്താക്കള്‍ തന്നെയാണ്
വോട്ടിംഗിലൂടെ മികച്ച് നാല് പദ്ധതികള്‍ തെരഞ്ഞെടുക്കുക. ഒക്ടോബര്‍ 31ന്
തെരഞ്ഞെടുത്ത പദ്ധതികളെ ഗൂഗിള്‍ പ്രഖ്യാപിക്കും. ഈ ലിങ്കിലൂടെ നിങ്ങള്‍ക്കും
പദ്ധതി സമര്‍പ്പിക്കാം;
എന്തുകൊണ്ട് നമുക്ക് ഒരു പ്രൊപോസല്‍ മുന്നോട്ടു വെച്ചുകൂട?,പണത്തിനുവേണ്ടി
അല്ല, നമ്മുടെ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ അര്‍ഥം ഉണ്ടാകുവാന്‍ അത് സഹായിക്കും
എന്ന് തോന്നുന്നു .
https://impactchallenge.withgoogle.com/india2013
Regards,
Balasankar C
http://balasankarc.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130816/26dc6062/attachment-0001.htm>
More information about the discuss
mailing list