[smc-discuss] സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷികം: പ്രചരണം: smc camp

prasobh krishnan prasobh.adoor at gmail.com
Tue Aug 27 00:09:36 PDT 2013


പത്തനംതിട്ടയിൽ  വെച്ച് ഒരു പരിപാടി  സംഘടിപ്പി ക്കാവുന്നതാണ്‌
എല്ലാവിധ സഹായങ്ങളും ചെയ്യാം


2013/8/27 Anivar Aravind <anivar.aravind at gmail.com>

> On 8/27/13, Kavya Manohar <sakhi.kavya at gmail.com> wrote:
> > ഇപ്പോൾ ഏകദേശം മാത്രം രൂപമായിട്ടുള്ള പ്ലാനിങ്ങ് എത്രയും പെട്ടെന്ന്
> കൃത്യമായ
> > രൂപത്തിലേക്കെത്തിക്കേണ്ടിയിരിക്കുന്നു. ചർച്ചകൾ നടക്കട്ടെ .
> >
> > സെപ്ടംബറിൽ നടത്താനുള്ള വർക്ക്‌ഷോപ്പുകളുടെ സംസ്ഥാനതല ഉദ്ഘാടന വേദി
> തൃശ്ശൂരിനു
> > വെളിയിലായാൽ നന്നായിരിക്കും എന്ന് തോന്നുന്നു.
> > (സംഘാടനം ബുദ്ധിമുട്ടാകുമോ?)
> >
>
> അതു തൃശ്ശൂരിനു വെളിയില്‍ തന്നെ വേണം . തിരുവനന്തപുരത്തോ , മലപ്പുറത്തോ (
> പറ്റുമെങ്കില്‍ മലയാള സര്‍വ്വകലാശാലയില്‍ തന്നെ ആയാലോ )
>
> > @ അനിവർ , October 15 തിങ്കളല്ല, ചൊവ്വയാണ് . ;)
> >
>
> തിരുത്തിനു നന്ദി
> > - കാവ്യ
> >
> >
> > 2013/8/27 Anivar Aravind <anivar.aravind at gmail.com>
> >
> >> ഐആര്‍സി മീറ്റീങ്ങില്‍ തീരുമാനിച്ച ഒക്റ്റോബറിലെ  പരിപാടിയുടെ ഏകദേശരൂപം
> >>
> >> മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം എന്നരീതിയിലാണു് ഈ പരിപാടി
> >> നടത്തുന്നതു് . മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്ത്
> >> സ്വതന്ത്രസോഫ്റ്റ്വെയറുകളുപയോഗിച്ച് നടന്ന എല്ലാ സംഭാവനകളെയും
> >> ഉയര്‍ത്തിക്കാട്ടിയും ആദരിച്ചും ഇനി ഇടപെടേണ്ട മേഖലകള്‍ ചര്‍ച്ച
> >> ചെയ്യുന്ന രീതിയിലായിരിക്കും പരിപാടി നടത്തേണ്ടതു്  . മലയാളം
> >> കമ്പ്യൂട്ടിങ്ങ് നിലനില്‍ക്കുന്ന ഇക്കോസിസ്റ്റത്തിലെ എല്ലാ പ്രധാന
> >> ഇടപെടലുകള്‍ക്കും ഇടം കൊടുത്തുകൊണ്ടുള്ള ഒരു പരിപാടി ആയിരിക്കണം ഇതു്
> >>
> >> ഒക്റ്റോബര്‍ 13 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ഇതിന്റെ കര്‍ട്ടന്‍ റൈസര്‍
> >> പ്രോഗ്രാം (നല്ല മലയാളം ഇതിനു വേണം)
> >> ഒരു പബ്ലിക് ടോക്ക്
> >> അതുകഴിഞ്ഞു് തൃശ്ശൂരിലെ ഫിലിം സൊസൈറ്റികളുമായി സഹകരിച്ച് മലയാളം
> >> സബ്‌ടൈറ്റിലോടെയുള്ള സിനിമാപ്രദര്‍ശനം . കൂട്ടത്തില്‍ സ്വതന്ത്ര
> >> സിനിമകളും
> >>
> >> ഒക്റ്റോബര്‍ 14 നു് (വിജയദശമി അവധിയാണ്)  9-9.30 യോടെ ഉദ്ഘാടനസമ്മേളനം .
> >> ഈ ദിവസത്തിന്റെ മൊത്തം തീം മലയാളം കമ്പ്യൂട്ടിങ്ങിന്റെ നേട്ടങ്ങളാണ്
> >>
> >>
> >> മലയാളം കമ്പ്യൂട്ടിങ്ങിനു വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവരെ ആദരിക്കല്‍
> >> (ആരെയും വിട്ടുപോകാതെ ഒരു ലിസ്റ്റ് തയ്യാറാക്കി അവരെ ക്ഷണിക്കണം)  .
> >> ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പ്രൊജക്റ്റുകളുടെ അവതരണം
> >>
> >> ഉച്ച കഴിഞ്ഞ് ഒരു പാനല്‍ ചര്‍ച്ച . വിഷയം തീരുമാനിക്കണം
> >>
> >> വൈകീട്ട് 5 മണിയോടെ ഒരു  പാനല്‍ കൂടി  (ഇതു് പൊതുജനങ്ങള്‍ക്കു താല്പര്യം
> >> കൂടിയുള്ള വിഷയം വേണം വെക്കാന്‍ )
> >>
> >> പാരലലായി മലയാളം കമ്പ്യൂട്ടിങ്ങ് എക്സിബിഷനും വര്‍ക്ക്ഷോപ്പുകളും
> >>
> >>
> >>
> >> ഒക്റ്റോബര്‍ 15ആം തിയതി  തിങ്കള്‍  : ഈ ദിവസം മലയാളം കമ്പ്യൂട്ടിങ്ങിനു
> >> മുന്നിലുള്ള വെല്ലുവിളികളെപ്പറ്റിയാണു്. ആദ്യദിവസം കൂടുതല്‍ സാംസ്കാരിക
> >> പ്രാധാന്യത്തോടെ ആയിരുന്നെങ്കില്‍ ഈ ദിവസം ടെക്നോളജി ഫോക്കസ് അല്പം
> >> കൂടുതലായ രീതിയില്‍ വേണം
> >>
> >> കാലത്തും വൈകീട്ടും ആയി രണ്ടോ  മൂന്നോ പാനലുകള്‍  (വിഷയം ക്രമീകരിക്കണം )
> >>
> >> ഈ പാനലുകള്‍ക്കിടയിലായി കൊച്ചു ടെക്നിക്കല്‍ പ്രസന്റേഷനുകള്‍
> >>
> >> വൈകീട്ട് 5 മണിയോടെ സമാപനസമ്മേളനം .
> >>
> >> വിവാദങ്ങളിലേക്ക് അധികം കടക്കാതെ  മലയാളമെന്നാല്‍ സാഹിത്യം
> >> മാത്രമല്ലെന്നും കമ്പ്യൂട്ടിങ്ങ് എന്നാല്‍ ലിപിപരിഷ്കരണം മാത്രമല്ലെന്നും
> >> കൂടുതല്‍ പേരെ ബോധ്യപ്പെടുത്തുക എന്നതാവണം മൊത്തം അജണ്ട
> >>
> >> ഒക്റ്റോബര്‍ 13 ഞായറാഴ്ച  കാലത്തു് 10 മുതല്‍ 4 വരെ ജനറല്‍ ബോഡി യോഗം .
> >> പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കല്‍  , നമ്മുടെ പ്രവര്‍ത്തങ്ങള്‍
> >> എങ്ങനെവേണമെന്നു ചര്‍ച്ച ചെയ്യല്‍  (ഇതു പൊതുപരിപാടി അല്ല , പക്ഷേ
> >> താല്പര്യമുള്ള സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അംഗങ്ങളല്ലാത്തവര്‍ക്കും
> >> സ്വാഗതം . )
> >>
> >>  ഈ പരിപാടിക്ക് മുന്നോടിയായി മലയാളം കമ്പ്യൂട്ടിങ്ങ് വര്‍ക്ഷോപ്പുകള്‍
> >> സെപ്റ്റംബര്‍ മുതല്‍ സംസ്ഥാനമൊട്ടുക്കും നടത്തണം  . അതിനു ഒരു സംസ്ഥാനതല
> >> ഉദ്ഘാടനവും വേണം.
> >>
> >> തൃശ്ശൂരില്‍ അധികം വൈകാതെ  ഒരു സംഘാടകസമിതി യോഗം വിളിക്കണം
> >>
> >>
> >>
> >>
> >> --
> >> "[It is not] possible to distinguish between 'numerical' and
> >> 'nonnumerical'
> >> algorithms, as if numbers were somehow different from other kinds of
> >> precise
> >> information." - Donald Knuth
> >> _______________________________________________
> >> Swathanthra Malayalam Computing discuss Mailing List
> >> Project: https://savannah.nongnu.org/projects/smc
> >> Web: http://smc.org.in | IRC : #smc-project @ freenode
> >> discuss at lists.smc.org.in
> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >>
> >>
> >
>
>
> --
> "[It is not] possible to distinguish between 'numerical' and 'nonnumerical'
> algorithms, as if numbers were somehow different from other kinds of
> precise
> information." - Donald Knuth
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130827/3f4ce3ac/attachment-0002.htm>


More information about the discuss mailing list