[smc-discuss] SMC ക്യാമ്പ് രൂപ രേഖ

sooraj kenoth soorajkenoth at gmail.com
Tue Aug 27 03:33:04 PDT 2013


കൂട്ടരേ,

ആദ്യകാലത്ത് SMC-യുടെ പ്രചരണം ആയിരുന്നു ക്യാമ്പുകളുടെ പ്രധാന
ലക്ഷ‍ങ്ങളിലൊന്ന്. ഇത്തവണ അതിന് അല്പം മാറ്റം വരണം എന്ന് തോന്നുന്നു.
SMC-വാര്‍ഷികം പൊതുജനങ്ങളെ ഉദ്ദേശിച്ചാണ് നടത്തുന്നത് എങ്കിലും,
ഫലത്തില്‍ അത് ടെക്കി/കമ്പ്യൂട്ടര്‍ സാവി എന്നൊക്കെ പറയുന്ന ചെറിയൊരു
കൂട്ടമാണ് അതിലെ പ്രധാന stake holders ആവുക. അത്തരത്തിലുള്ളവര്‍ ഏറ്റവും
കൂടുതല്‍ ഉണ്ടാവുന്നത് engineering college-കളിലാണ്. അപ്പോ നമ്മുടെ
ആദ്യഘട്ടം engineering കോളേജുകളിലായിരിക്കും.

ഞാനിവിടെ ഒരു വിക്കി പേജില്‍ എന്റെ ആശയം കുറിച്ചിട്ടുണ്ട്.
http://wiki.smc.org.in/വാര്‍ഷികപൊതുപരിപാടി_2013/SMC_Camp

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിക്കിയില്‍ ചേര്‍ക്കുമല്ലോ?

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list