[smc-discuss] സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷിക പൊതു പരിപാടി (ഉത്സാഹക്കമ്മിറ്റി)

ബാലശങ്കർ സി c.balasankar at gmail.com
Thu Aug 29 05:38:47 PDT 2013


സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, സ്വകാര്യത, ഡയസ്പോറ മലയാളം ലോക്കലൈസേഷൻ, വിക്കി
പരിചയപ്പെടുത്തല്‍ എന്നിവയില്‍ എനിക്ക് സഹായിക്കാൻ സാധിക്കും.

Regards,
Balasankar C
http://balasankarc.in


2013, ആഗസ്റ്റ് 29 1:42 PM ന്, Anivar Aravind <anivar.aravind at gmail.com>എഴുതി:

> മിനിറ്റ്സ് വായിച്ചു .
> ചില നിര്‍ദ്ദേശങ്ങള്‍
>
> 1. വാര്‍ഷികപരിപാടി എന്ന പേരു് യോജിക്കുന്നില്ല . കാരണം വാര്‍ഷികയോഗം
> ആദ്യദിനം കഴിയുന്നതല്ലേ (അതില്‍ കുറച്ചുപ്രസന്റേഷനുകളും ഉള്‍പ്പെടുത്താം). അതു
> വലിയ പൊതുപരിപാടി അല്ലല്ലോ .  "മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു
> വ്യാഴവട്ടക്കാലം" ആഘോഷപരിപാടികള്‍ എന്നോ മറ്റോ ആവും കൂടുതല്‍ യോജിക്കുക എന്നു
> തോന്നുന്നു
>
> 2. 14ആം തിയതി ഇതുവരെയുള്ള മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്തെ ഇടപെടലുകളും
> അവയ്ക്കുപിന്നിലുള്ളവരെ ആദരിക്കലും  ഭാഷാകമ്പ്യൂട്ടിങ്ങ് രംഗത്തെ ഇടപെടലുകളുടെ
> സാംസ്കാരിക പ്രാധാന്യവും  എന്നരീതിയില്‍ നടത്തുമ്പോള്‍ 15ആം തിയതി
> നമുക്കുമുന്നിലുള്ള വെല്ലുവിളികളെയും അവ എങ്ങനെ കൂട്ടായി നേരിടാമെന്ന
> രീതിയിലും നടത്തുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു .
>
> 2. നമ്മള്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ കമ്മ്യൂണിറ്റി ഇവന്റുകളുടെ
> ഫോര്‍മ്മാറ്റില്‍നിന്നു മാറിവേണം  മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു
> വ്യാഴവട്ടക്കാലം ആഘോഷിക്കാനെന്നു തോന്നുന്നു. കാരണം സാധാരണയായി ആര്‍ക്കൊക്കെ
> വരാന്‍ കഴിയും അവര്‍ക്കെന്തൊക്കെ സെഷനുകള്‍ എടുക്കാന്‍ കഴിയും എന്ന
> രീതിയിലാണു് നമ്മള്‍ കമ്മ്യൂണിറ്റി ഇവന്റുകള്‍ പ്ലാന്‍ ചെയ്യാറു് . നമ്മള്‍
> തന്നെ നമ്മുക്കുതാല്‍പ്പര്യമുള്ള വിഷയങ്ങളെപ്പറ്റിയും ഇടപെടലുകളെപ്പറ്റിയും
> പറയുന്ന ഈ രീതി ഒരു ഒരു സാംസ്കാരിക ഇടപെടലിനോ 12 വര്‍ഷത്തിന്റെ ആഘോഷത്തിനോ
> യോജിച്ചതല്ലെന്നാണു് എന്റെ വ്യക്തിപരമായ അഭിപ്രായം . സാധാരണ ജനങ്ങളുടെയും
> സാംസ്കാരിക ലോകത്തിന്റെയും  മുന്നില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത
> മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്തിന്റെ  നേട്ടങ്ങളെ ഹൈലൈറ്റ് ചെയ്യല്‍ എങ്ങനെ
> വേണമെന്നുള്ള വ്യക്തമായ പ്ലാനിങ്ങ് ആണു നടക്കേണ്ടതു് .  ഈ രംഗത്തെ
> ഇടപെടലുകളുടെ സാംസ്കാരികവും രാഷ്ട്രീയവുമായ പ്രാധാന്യം എന്താണെന്നും
> വ്യക്തമാക്കുന്ന തരത്തില്‍ വേണം പാനലുകളുടെയും അവതാരകന്മാരുടെയും
> തെരഞ്ഞെടുപ്പും.  ഭാഷാകമ്പ്യൂട്ടിങ്ങ് രംഗത്തെ എല്ലാ
> സ്റ്റേക്ക്ഹോള്‍ഡര്‍മാരുടെയും പങ്കാളിത്തം ഉറപ്പുവരുത്താനും വിക്കിസമൂഹങ്ങള്‍
> അടക്കമുള്ളവരുടെ പങ്കാളിത്തവും ഉറപ്പുവരുത്താന്‍ നമുക്കുകഴിയണം.  ഓരോ പാനലിലും
> ഒന്നോ (കൂടിയാല്‍ രണ്ടോ) പ്രസന്റേഷനപ്പുറം സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ
> ഭാഗത്തുനിന്നു മതി . അതു് എന്തുവേണമെന്നതിനെക്കുറിച്ചുള്ള കൂട്ടായ
> ചര്‍ച്ചകളുടെ പുറത്ത് ഒരാള്‍ ഇതു് അവതരിപ്പിക്കുകയായിരിക്കും നല്ലതു്.
>
> 3. ജിസോക്ക് പ്രൊജക്റ്റുകളുടെ അവതരണങ്ങളും 10- മിനിറ്റുവരുന്ന കൊച്ചു
> പ്രസന്റേഷനുകളും  പാനലുകള്‍ക്കിടയിലായി അവതരിപ്പിക്കാം . 15അം തിയതി
> ഇത്തരത്തിലുള്ള കൂടുതല്‍ സെഷനുകളും നടത്താം. പക്ഷേ മലയാളം കമ്പ്യൂട്ടിങ്ങും
> സ്വതന്ത്രസോഫ്റ്റ്‌വെയറും ആയി നേരിട്ടു ബന്ധമില്ലാത്ത പ്രൊജക്റ്റുകള്‍ (ഉദാ
> ചാമ്പ )ഈ പരിപാടിയുടെ ഫ്രെയിമില്‍ നിന്നു മാറ്റി നിര്‍ത്തുന്നതായിരിക്കും
> നല്ലതു് എന്നാണു് എന്റെ അഭിപ്രായം . അതേസമയം ആദ്യദിനത്തില്‍ സിനിമാ
> പ്രദര്‍ശനത്തോടൊപ്പം ഇത്തരം വിഷയങ്ങള്‍  സംസാരിക്കാവുന്നതാണു്.
>
> 4. സ്വകാര്യത ഒരു പ്രത്യേകചര്‍ച്ചയാക്കുന്നതിലും എനിക്കു യോജിപ്പില്ല.
> എന്നാല്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍, സ്വകാര്യത, ഡയസ്പൊറ മലയാളം ലോക്കലൈസേഷന്‍
> തുടങ്ങിയവയൊക്കെ ഒന്നിച്ചുചേര്‍ന്ന ഒരു സെഷന്‍ ആര്‍ക്കെങ്കിലും
> അവതരിപ്പിക്കാമെങ്കില്‍ നന്നായിരിക്കും
>
> ഇന്നത്തെ എറണാകുളം മീറ്റിങ്ങില്‍ ഇത്തരം കാര്യങ്ങള്‍ കൂടി ചര്‍ച്ച
> ചെയ്യുമല്ലോ
>
>
> അനിവര്‍
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130829/8366a8a7/attachment-0002.htm>


More information about the discuss mailing list