[smc-discuss] സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷിക പൊതു പരിപാടി (ഉത്സാഹക്കമ്മിറ്റി)

Anivar Aravind anivar.aravind at gmail.com
Thu Aug 29 10:19:24 PDT 2013


2013/8/29 ബാലശങ്കർ സി <c.balasankar at gmail.com>

> ഒരു സംശയം ഉണ്ട്... ഈ വ്യാഴവട്ടം എന്ന് കണക്കുകൂട്ടിയത് എങ്ങനെയാ?? ആദ്യത്തെ
> ചുവടുവെയ്പ്പ് ഏതായിരുന്നു?? (ചുമ്മാ അറിയാൻ വേണ്ടിയാ)
>
> ആദ്യമെയിലില്‍ ഞാനിതു് സൂചിപ്പിച്ചിരുന്നല്ലോ .

<quote>

2001 അവസാനം  ബൈജു തുടങ്ങിയ മലയാളം ലിനക്സ്  എന്ന സംഘമാണു് 2002 ഒക്റ്റോബര്‍
21നു് സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് എന്നപേരു സ്വീകരിച്ച് സാവന്നയില്‍
രജിസ്റ്റര്‍ ചെയ്യുന്നതു് .
https://savannah.nongnu.org/forum/forum.php?forum_id=1148

മലയാളംലിനക്സ് എന്ന പേരില്‍ നിന്നു  സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് എന്ന
പേരിലേക്കു മാറാനെടുത്ത 10 മാസം കൂടി പരിഗണിച്ചാല്‍ ഈ വര്‍ഷം സ്വതന്ത്രമലയാളം
കമ്പ്യൂട്ടിങ്ങിന്റെ 12 ആം വര്‍ഷമാണു്. ഒപ്പം യൂണിക്കോഡ് അധിഷ്ഠിത മലയാളം
കമ്പ്യൂട്ടിങ്ങിന്റെയും  അതിനുമുമ്പ് ആസ്കി അധിഷ്ഠിത കമ്പ്യൂട്ടിങ്ങ്
രീതികളായിരുന്നു നിലനിന്നിരുന്നതു് . സ്വതന്ത്രസോഫ്റ്റ്‌വെയറായ വരമൊഴിയില്‍
2000ല്‍ മലയാളം യൂണിക്കോഡ് കണ്‍വര്‍ഷന്‍ പിന്തുണവന്നിരുന്നെങ്കിലും അന്ന്
ഫോണ്ടുകളൊന്നും ലഭ്യമായിരുന്നില്ല. മലയാളം കമ്പ്യൂട്ടിങ്ങ് എന്ന
ഉദ്ദേശ്യത്തോടെ പൂര്‍ണ്ണ മലയാളം പിന്തുണ കമ്പ്യൂട്ടിങ്ങില്‍ ലഭ്യമാക്കുക എന്ന
ദിശാബോധം ഉണ്ടാവുന്നതു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങും ഇന്‍ഡ്‌ലിനക്സും
പോലുള്ള സംഘങ്ങളുടെ വരവോടെയാണു് . ചുരുക്കത്തില്‍ ഈവര്‍ഷം മലയാളം
കമ്പ്യൂട്ടിങ്ങിന്റെ മാത്രമല്ല ഇന്ത്യന്‍ ഭാഷാ കമ്പ്യൂടിങ്ങിന്റെത്തന്നെ
ഒരുവ്യാഴവട്ടം തികയുകയാണു് . വേണമെങ്കില്‍ നമുക്ക് അങ്ങനെ ഒരു
ഓര്‍മ്മപ്പെടുത്തലായി ആഘോഷിക്കാവുന്നതാണു്.
</quote>

എന്തായാലും ബാലു ഇത് ചോദിച്ചതു നന്നായി .
നമുക്ക് പരിപാടി രണ്ടുതരത്തില്‍ നടത്താം . ഒരുവര്‍ഷം നീണ്ട ആഘോഷപരിപാടികളോടെ
തുടക്കം എന്ന രീതിയില്‍ ഇതു നടത്തി ഇനിയൊരു വര്‍ഷം നടക്കാനിരിക്കുന്ന
പരിപാടികള്‍ മുഴുവന്‍ ഈ തീമില്‍തന്നെ നടത്താം . അല്ലെങ്കില്‍ ഈ ഒരു ആഘോഷം
മാത്രം ആക്കാം . എങ്ങനെ വേണമെന്നു തീരുമാനിക്കണം
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130829/6a7cd18d/attachment-0002.htm>


More information about the discuss mailing list