[smc-discuss] സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷികം: പ്രചരണം: smc camp
Anivar Aravind
anivar.aravind at gmail.com
Mon Aug 26 21:33:58 PDT 2013
ഐആര്‍സി മീറ്റീങ്ങില്‍ തീരുമാനിച്ച ഒക്റ്റോബറിലെ പരിപാടിയുടെ ഏകദേശരൂപം
മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം എന്നരീതിയിലാണു് ഈ പരിപാടി
നടത്തുന്നതു് . മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്ത്
സ്വതന്ത്രസോഫ്റ്റ്വെയറുകളുപയോഗിച്ച് നടന്ന എല്ലാ സംഭാവനകളെയും
ഉയര്‍ത്തിക്കാട്ടിയും ആദരിച്ചും ഇനി ഇടപെടേണ്ട മേഖലകള്‍ ചര്‍ച്ച
ചെയ്യുന്ന രീതിയിലായിരിക്കും പരിപാടി നടത്തേണ്ടതു് . മലയാളം
കമ്പ്യൂട്ടിങ്ങ് നിലനില്‍ക്കുന്ന ഇക്കോസിസ്റ്റത്തിലെ എല്ലാ പ്രധാന
ഇടപെടലുകള്‍ക്കും ഇടം കൊടുത്തുകൊണ്ടുള്ള ഒരു പരിപാടി ആയിരിക്കണം ഇതു്
ഒക്റ്റോബര്‍ 13 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ഇതിന്റെ കര്‍ട്ടന്‍ റൈസര്‍
പ്രോഗ്രാം (നല്ല മലയാളം ഇതിനു വേണം)
ഒരു പബ്ലിക് ടോക്ക്
അതുകഴിഞ്ഞു് തൃശ്ശൂരിലെ ഫിലിം സൊസൈറ്റികളുമായി സഹകരിച്ച് മലയാളം
സബ്‌ടൈറ്റിലോടെയുള്ള സിനിമാപ്രദര്‍ശനം . കൂട്ടത്തില്‍ സ്വതന്ത്ര
സിനിമകളും
ഒക്റ്റോബര്‍ 14 നു് (വിജയദശമി അവധിയാണ്) 9-9.30 യോടെ ഉദ്ഘാടനസമ്മേളനം .
ഈ ദിവസത്തിന്റെ മൊത്തം തീം മലയാളം കമ്പ്യൂട്ടിങ്ങിന്റെ നേട്ടങ്ങളാണ്
മലയാളം കമ്പ്യൂട്ടിങ്ങിനു വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവരെ ആദരിക്കല്‍
(ആരെയും വിട്ടുപോകാതെ ഒരു ലിസ്റ്റ് തയ്യാറാക്കി അവരെ ക്ഷണിക്കണം) .
ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പ്രൊജക്റ്റുകളുടെ അവതരണം
ഉച്ച കഴിഞ്ഞ് ഒരു പാനല്‍ ചര്‍ച്ച . വിഷയം തീരുമാനിക്കണം
വൈകീട്ട് 5 മണിയോടെ ഒരു പാനല്‍ കൂടി (ഇതു് പൊതുജനങ്ങള്‍ക്കു താല്പര്യം
കൂടിയുള്ള വിഷയം വേണം വെക്കാന്‍ )
പാരലലായി മലയാളം കമ്പ്യൂട്ടിങ്ങ് എക്സിബിഷനും വര്‍ക്ക്ഷോപ്പുകളും
ഒക്റ്റോബര്‍ 15ആം തിയതി തിങ്കള്‍ : ഈ ദിവസം മലയാളം കമ്പ്യൂട്ടിങ്ങിനു
മുന്നിലുള്ള വെല്ലുവിളികളെപ്പറ്റിയാണു്. ആദ്യദിവസം കൂടുതല്‍ സാംസ്കാരിക
പ്രാധാന്യത്തോടെ ആയിരുന്നെങ്കില്‍ ഈ ദിവസം ടെക്നോളജി ഫോക്കസ് അല്പം
കൂടുതലായ രീതിയില്‍ വേണം
കാലത്തും വൈകീട്ടും ആയി രണ്ടോ മൂന്നോ പാനലുകള്‍ (വിഷയം ക്രമീകരിക്കണം )
ഈ പാനലുകള്‍ക്കിടയിലായി കൊച്ചു ടെക്നിക്കല്‍ പ്രസന്റേഷനുകള്‍
വൈകീട്ട് 5 മണിയോടെ സമാപനസമ്മേളനം .
വിവാദങ്ങളിലേക്ക് അധികം കടക്കാതെ മലയാളമെന്നാല്‍ സാഹിത്യം
മാത്രമല്ലെന്നും കമ്പ്യൂട്ടിങ്ങ് എന്നാല്‍ ലിപിപരിഷ്കരണം മാത്രമല്ലെന്നും
കൂടുതല്‍ പേരെ ബോധ്യപ്പെടുത്തുക എന്നതാവണം മൊത്തം അജണ്ട
ഒക്റ്റോബര്‍ 13 ഞായറാഴ്ച കാലത്തു് 10 മുതല്‍ 4 വരെ ജനറല്‍ ബോഡി യോഗം .
പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കല്‍ , നമ്മുടെ പ്രവര്‍ത്തങ്ങള്‍
എങ്ങനെവേണമെന്നു ചര്‍ച്ച ചെയ്യല്‍ (ഇതു പൊതുപരിപാടി അല്ല , പക്ഷേ
താല്പര്യമുള്ള സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അംഗങ്ങളല്ലാത്തവര്‍ക്കും
സ്വാഗതം . )
ഈ പരിപാടിക്ക് മുന്നോടിയായി മലയാളം കമ്പ്യൂട്ടിങ്ങ് വര്‍ക്ഷോപ്പുകള്‍
സെപ്റ്റംബര്‍ മുതല്‍ സംസ്ഥാനമൊട്ടുക്കും നടത്തണം . അതിനു ഒരു സംസ്ഥാനതല
ഉദ്ഘാടനവും വേണം.
തൃശ്ശൂരില്‍ അധികം വൈകാതെ ഒരു സംഘാടകസമിതി യോഗം വിളിക്കണം
--
"[It is not] possible to distinguish between 'numerical' and 'nonnumerical'
algorithms, as if numbers were somehow different from other kinds of precise
information." - Donald Knuth
More information about the discuss
mailing list