[smc-discuss] വിഭക്തി

Santhosh Thottingal santhosh.thottingal at gmail.com
Sun Mar 10 09:28:31 PDT 2013


വിഭക്തി എന്താണെന്നറിയാത്തവര്‍ക്കായി: വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള
ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു -
http://ml.wikipedia.org/wiki/Grammatical_case

പൂച്ച - പൂച്ചയ്ക്ക്, പൂച്ചയെ, പൂച്ചയാല്‍ എന്നൊക്കെ പറയുന്നതു് വിഭക്തി
രൂപങ്ങളാണു്.

മലയാളത്തില്‍ ഏഴു് വിഭക്തികളാണു് നിര്‍വചിക്കപ്പെട്ടിട്ടുള്ളതു്. നിർദ്ദേശിക
(Nominative), പ്രതിഗ്രാഹിക (Accusative), സംയോജിക ( Conjuctive), ഉദ്ദേശിക
(Dative), പ്രയോജിക (Instrumental), സംബന്ധിക (Genitive / Possessive) എന്നിവ.

ഒരു നാമം കൊടുത്താല്‍ അതിന്റെ വിഭക്തിരൂപങ്ങള്‍ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം
ഉപയോഗിച്ചു് കണ്ടുപിടിക്കാമോ?
അങ്ങനെയൊരു പ്രോഗ്രാം എഴുതിനോക്കിയതു് ദാ ഇവിടെ:
http://thottingal.in/projects/js/jquery.i18n/demo/mlgrammar.html

ഉദ്ദേശികയും സംബന്ധികയും ആണു് ഇതുവരെ ചെയ്തിട്ടുള്ളതു്. ബാക്കിയുള്ളവ കൂടി
ചെയ്യാന്‍ പദ്ധതിയുണ്ടു്. താത്പര്യമുള്ളവര്‍ക്ക് പലതരത്തിലുള്ള വാക്കുകള്‍
കൊടുത്തു് കൃത്യമായ പ്രത്യയരൂപങ്ങള്‍ വരുന്നില്ലേന്നു നോക്കാവുന്നതാണു്.

-സന്തോഷ്
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130310/a47dfb82/attachment.htm>


More information about the discuss mailing list