[smc-discuss] വിഭക്തി

Cv Sudheer cvsudheer2006 at gmail.com
Tue Mar 12 08:21:58 PDT 2013


ര്‍ എന്ന ചില്ലക്ഷരത്തില്‍ അവസാനിക്കുന്ന പദങ്ങളുടെ വിഭക്കിരൂപങ്ങളില്‍ ചില
പ്രശ്നമുണ്ടെന്നു തോന്നുന്നു. ര്‍ എന്ന ചില്ല് ഓരേസമയം രേഫത്തിന്‍റെയും (ര)
റകാരത്തിന്‍റെയും ഉപസ്വനം എന്ന മട്ടിലാണ് പെരുമാറുന്നത്. അതുകൊണ്ട് ഏതിന്റെ
ഉപസ്വനമാണെന്നു തിരിച്ചിറിഞ്ഞ് നിയമവത്കരണം നടത്തേണ്ടതുണ്ട്. ഇവിടെ
നല്‍കിയിരിക്കുന്നതനുസരിച്ച് രേഫത്തിന്റെ ഉപസ്വനം വരുന്നതിനനുസരിച്ച (അവരുടെ,
ചിലരുടെ) നിയമമാണ് ഉണ്ടാക്കിയിരിക്കുന്നത്.സുധീറിന്റെ, കയറിന്റെ, വയറിന്റെ
തുടങ്ങിയ രൂപങ്ങളെ ഈ നിയമം ഉത്പാദിപ്പിക്കുന്നില്ല. ജോസഫ് തുടങ്ങിയ
നാമങ്ങള്‍ക്കുമീതെ വിഭക്തിചേരുമ്പോള്‍ ചിലപ്പോള്‍ ഇടനില (empty morph) ആയി
ഇന്‍ ചേര്‍ക്കേണ്ടിവരും. അപ്പോള്‍ ഉടെ എന്നത് റെ (ജോസഫ്+ഇന്‍+റെ = ജോസഫിന്റെ)
എന്നായി മാറും. സ്വനാധിഷ്ഠിതമായി വിവരിക്കാവുന്ന (Phonologically conditioned)
അവസ്ഥയായി തോന്നുന്നു.



-- 
സി.വി.സുധീര്‍, പുതുക്കാട്
മൊബൈല്‍  944 608 1380
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130312/62cfc90f/attachment-0003.htm>


More information about the discuss mailing list