[smc-discuss] Meeting Minutes: SMC Status update

Anivar Aravind anivar.aravind at gmail.com
Wed Oct 2 00:49:09 PDT 2013


ഒന്നാമതായി ഇങ്ങനെ ഒരു മീറ്റിങ്ങ് നടക്കുന്നതു് അറിഞ്ഞില്ല അതിനാല്‍
പങ്കെടുക്കാനായില്ല

ചെയ്യാനുള്ളതു് ഇതൊന്നുമല്ല ഇതില്‍ എത്രയോ കൂടുതലാണ്. ഇനി ആളുകള്‍
തൃശ്ശൂരില്ലാതെ കാര്യം നടക്കില്ല. അതിനാല്‍ ഈ ചര്‍ച്ച എത്ര ഫലം ചെയ്യുമെന്ന
കാര്യത്തില്‍ സംശയമുണ്ട് . ഇതു് ഓണ്‍ലൈനിലെഴുതാന്‍ ഉള്ള സമയം കൂടി
നഷ്ടമാകുമെന്നേ ഈ ലിസ്റ്റിടല്‍ കൊണ്ടു  പ്രയോജനമുള്ളൂ എന്നാണ് ഇതുവരെ
ഓര്‍ഗനൈസിങ്ങ് സമയം ചെലവാക്കിയതില്‍ നിന്നു  മനസ്സിലായതു്.  വേണ്ടതു്
കീബോര്‍ഡില്‍ നിന്നു മാറി തൃശ്ശൂരുള്ള സമയത്തിന്റെ ഉറപ്പാണു്

*1. വേദികള്‍ കമ്മിറ്റി *
ഇതില്‍ ചേരാവുന്നവര്‍ ആരൊക്കെ

ചെയ്യേണ്ടതു്
1. 4 വേദികള്‍ ആണുള്ളതു് .
വേദിയിലേക്കു വേണ്ടതെന്തൊക്കെ, അലങ്കാരങ്ങള്‍ , ഫ്ലക്സ് ബാക്ക്ഡ്രോപ്പ്
വേണമെങ്കില്‍ അതു് . (ഇതു് എന്തായാലും ഒരു വേദിയിലേക്കു നിര്‍ബന്ധമായും വേണം.
അതിന്റെ അളവെടുത്ത്  പ്രിന്റിങ്ങ് ചുമതലയുള്ളവര്‍ക്ക് നല്‍കണം)
എക്സിബിഷനായുള്ള സ്ഥലസൌകര്യങ്ങള്‍ തിട്ടപ്പെടുത്തുകയും  വൈദ്യുതി , പ്ലഗ്
പോയന്റുകള്‍ എന്നിവ ലഭ്യമാക്കുകയും എക്സിബിഷന്‍ കമ്മീറ്റിയുമായി ചേര്‍ന്ന്
വേണ്ട സൌകര്യങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുക
2. ഒരു വേദിയിലേക്കു മാത്രമേ കസേരകള്‍ സംഘടിപ്പിക്കേണ്ടതുള്ളൂ.. ബാക്കി അവിടെ
ഉണ്ട് . എക്സിബിഷ്നു മേശ സംഘടിപ്പിക്കേണ്ടിവരും  ഉള്ള മേശകള്‍ക്കനുസരിച്ചുവേണം
സ്റ്റാളുകള്‍ ക്രമപ്പെടുത്താന്‍
3. അക്കാദമി അലങ്കാരങ്ങള്‍ . ഹാളുകളില്‍ പ്രൊജക്റ്റര്‍ സൌകര്യം
(പ്രൊജക്റ്ററിനു പുനം റഹീമിനെ വിളിക്കാം )
4. ഇന്റര്‍നെറ്റ് സൌകര്യം : സാധ്യതകള്‍ : ബിഎസ് എന്‍എല്‍/ഏഷ്യാനെറ്റ്
സ്പോണ്‍സര്‍ഷിപ്പ് അന്വേഷിക്കല്‍
4. ബജറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുക

ചെയ്തതു്

വേദികള്‍,  മൈക്ക് , എന്നിവ ശരിയാക്കിയിട്ടുണ്ട് .മൈക്കിന്റെ അഡ്വാന്‍സ്
കൊടുക്കാനുണ്ട് .

*2. എക്സിബിഷന്‍ കമ്മിറ്റി *
ഏകോപനം: മനോജ്

ചെയ്യേണ്ടതു്
സ്ഥല ലഭ്യതയ്ക്കനുസരിച്ച് എക്സിബിഷന്‍ സ്റ്റാളുകള്‍ ക്രമീകരിക്കുക.
അതിനുവേണ്ട പ്രസന്റേഷന്‍ സാമഗ്രികള്‍ ചാര്‍ട്ടുകള്‍ , പോസ്റ്ററുകള്‍ എന്നിവ
തയ്യാറാക്കുക
എല്ലാ സ്റ്റാളുകളും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമാണെന്നു ഉറപ്പുവരുത്തുക
സ്റ്റാളുകളും അവയുടെ ആകര്‍ഷണവും സംബന്ധിച്ച പത്രക്കുറിപ്പുകള്‍ (ഉദാ: ഫ്രീഡം
ടോസ്റ്റര്‍) മീഡിയാ കമ്മീറ്റിയുമായി ചേര്‍ന്ന് തയ്യാറാക്കുക

*3. പബ്ലിസിറ്റീ കമ്മീറ്റീ *
ഏകോപനം : ഡോ. പി . രഞ്ജിത്ത്
ഏറ്റവും പ്രധാനമായ ഒരു കമ്മിറ്റിയാണിതു്.

പോസ്റ്ററുകള്‍ , പത്രക്കുറിപ്പുകള്‍ എന്നിവ തയ്യാറാക്കേണ്ടതും പോസ്റ്ററുകളുടെ
ഒട്ടിക്കല്‍ നടത്തേണ്ടതും . എഫ് എം , ടിവി ചാനലുകള്‍ പത്രങ്ങള്‍ എന്നിവയില്‍
പരിപാടിക്കുമുന്നോടിയായി വാര്‍ത്തകള്‍ തയ്യാറാക്കേണ്ടതും  ഈ കമ്മിറ്റിയാണ് .
പത്ര മാധ്യമങ്ങളുടെ എഡിറ്റര്‍മാരെ മുന്‍കൂര്‍ പോയി കാണണം. അടുത്ത ആഴ്ചയില്‍
മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ മുന്‍കൂറായി വന്നു തുടങ്ങണം . ഒരു 9 നോ 10നോ
പത്രസമ്മേളനം നടത്തണം
ഇപ്പോള്‍ ഈ കമ്മിറ്റിയില്‍ വേണ്ടത്ര ആളുകളില്ലാത്ത സ്ഥിതിയാണ്

*4. പ്രോഗ്രാം കമ്മിറ്റീ *

കാര്യപരിപാടികള്‍ തീരുമാനമാക്കേണ്ടതും സംസാരിക്കുന്നവരെ ക്ഷണിക്കേണ്ടതും ഈ
കമ്മീറ്റിയാണു്.
നാളെയോടെ ഇതൊരു രൂപമാകുമെന്നു കരുതുന്നു . ഞാന്‍ കൂടാതെ  രഞ്ജിത്ത് മാഷ് ,
മഹേഷ് മംഗലാട്ട് എന്നിവരാണ് ഈ കംമീറ്റിയിലുള്ളതു്
ബ്രോഷര്‍ ഡിസൈന്‍ ഉടനെ നടക്കേണ്ടതുണ്ട്

മലയാളം കമ്പ്യൂട്ടിങ്ങിനു ഇതുവരെ സംഭാവന ചെയ്തവരെയെല്ലാം ക്ഷണിക്കലും ഈ
കംമിറ്റിയുടെ ഉത്തരവാദിത്വമാണ്. കാര്യപരിപാടി ഒരു രൂപമായിക്കഴിഞ്ഞാലുടന്‍ ഈ
പ്രവര്‍ത്തനം തുടങ്ങേണ്ടതുണ്ട് . കൂടുതല്‍പേര്‍ സഹായിക്കാന്‍ ആവശ്യമാണു്.


*5. സാമ്പത്തികം *

ബജറ്റ് തയ്യാറാക്കല്‍ , ഓരോ കംമീറ്റികള്‍ക്കുമുള്ള ബജറ്റ് തീരുമാനിക്കല്‍ ,
സ്പോണ്‍സര്‍ഷിപ്പ് സംഘാടനം എന്നിവ ഈ കംമീറ്റിയുടെ ഉത്തരവാദിത്വമാണ്
അനിവര്‍,  മനോജ് എന്നിവരാണു് ഇപ്പോള്‍ ഈ കംമീറ്റിയിലുള്ളതു് .

3 തരം ബജറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്  . കിട്ടുന്ന പണത്തിനനുസരിച്ച്
വേണമല്ലോ പരിപാടി നടത്താന്‍ . എത്ര വരുന്നു എന്നതിനനുസരിച്ചേ ചെലവാക്കാനാവൂ
റെഡ്‌ഹാറ്റ്, Centre for Internet and Society, ICFOSS എന്നിവരാണു്
സ്പോണ്‍സര്‍മാര്‍  എങ്കിലും പണമൊന്നും നമ്മുടെ കയ്യിലെത്തിയിട്ടില്ല.
റെഡ്‌ഹാറ്റിന്റേതു് വൈകുമെന്നും കേള്‍ക്കുന്നു . നമ്മുടെ കയ്യില്‍ നമ്മുടെ
കൂട്ടത്തിന്റെ സംഭാവനയായ  25+10+10 ആയി 45000 രൂപയാണു് ആകെ എത്തിയിട്ടുള്ളതു്

*
*
*
6. യാത്ര, താമസം, ഭക്ഷണം(?) കമ്മീറ്റി *

എയര്‍പോര്‍ട്ട് പിക്കപ്പുകള്‍ , യാത്ര ഷെഡ്യൂള്‍ കോര്‍ഡിനേഷന്‍ , താമസം
ശരിയാക്കല്‍ , ഹോട്ടലുകളുമായുള്ള കമ്മ്യൂണിക്കേഷന്‍ എന്നിവ ഈ കമ്മീറ്റി
ചെയ്യേണ്ടതാണു്.  ഭക്ഷണം കൊടുക്കാന്‍ സാഹിത്യ അക്കാദമി കാമ്പസ്സില്‍
അനുവാദമില്ല. അക്കാദമിയില്‍ നിന്നു പ്രത്യേക അനുവാദം വാങ്ങി അതിനായി ഒരു
രജിസ്ട്രേഷന്‍ ഫീ ചുമത്തി കൂപ്പണ്‍ നല്‍കലോ  മറ്റോ ആലോചിക്കാവുന്നതാണു്.
ഇപ്പോഴത്തെ ബജറ്റില്‍ ഭക്ഷണത്തിനായി നമുക്കു വകുപ്പില്ല

*7. വെബ്സൈറ്റ്+ ഡോക്യുമെന്റേഷന്‍ കമ്മീറ്റീ
*
വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യല്‍ , കൈപ്പുസ്തകങ്ങള്‍ ലഘുലേഖകള്‍ ,
സ്റ്റിക്കറുകള്‍ എന്നിവ തയാറാക്കല്‍ സോഷ്യല്‍ മീഡിയ അപ്ഡേറ്റുകള്‍ , വീഡിയോ
ഡോക്യുമെന്റേഷന്‍ (ഇതുവരെ ബജറ്റ് ഒത്തിട്ടില്ല) എന്നിവ യൊക്കെ ഈ കമ്മീറ്റിയുടെ
ഉത്തരവാദിത്വമാണു്. ഇവയില്‍ കൈപ്പുസ്തകം ഈ ആഴ്ച അവസാനത്തോടെ തയ്യാറാവണം .
വെബ്സൈറ്റിലേക്കുള്ള English ടെക്സ്റ്റ്ആഷിക്ക് തയാറാക്കിയിട്ടുണ്ട് .
സ്പോണ്‍സര്‍മാരുടെ ലിസ്റ്റും ചേര്‍ക്കണം .


*8. രജിസ്ട്രേഷന്‍ കമ്മീറ്റി *

ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ട ഒരു കമ്മീറ്റിയാണിതു് doattend
ഇവന്റല്ലാതെ ഒന്നും നടന്നിട്ടില്ല. ഈ കമ്മീറ്റി ഈ ആഴ്ചയില്‍ കോളേജുകളില്‍
നിരത്തി പരിപാടി അറിയിക്കുകയും മലയാളം , കമ്പ്യൂട്ടര്‍ സയന്‍സ് , ജേര്‍ണ്ണലിസം
ഡിപ്പാര്‍ട്ടുമെന്റുകളെ ലക്ഷ്യമാക്കി പ്രചരണപരിപാടികള്‍ ആരംഭിക്കുകയും വേണം .
ജില്ലാതലത്തില്‍ ഇക്കാര്യങ്ങള്‍ പലര്‍ക്കായി ഏറ്റെടുക്കാവുന്നതാണു്.
*
*

ഇതില്‍ ചുരുക്കത്തില്‍  തൃശ്ശൂരല്ലാതെ നടക്കാവുന്നതു്  ഡോക്യുമെന്റേഷന്‍
മാത്രമാണ് .
ഇതില്‍ പലതും ഇത്തിരി പ്രവര്‍ത്തന പരിചയവും കൂടി വേണ്ട മേഖലകളുമാണു്.
ആളുകളുണ്ടെങ്കില്‍ അവരെ കോര്‍ഡിനേറ്റ് ചെയ്യാന്‍ പ്രവര്‍ത്തന പരിചയമുള്ളവരെ
ഞാന്‍ ഏര്‍പ്പാടാക്കാം

പ്രതീക്ഷയോടെ
അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131002/5492c815/attachment-0002.htm>


More information about the discuss mailing list