[smc-discuss] SMC at 12 (Exhibition)

Anivar Aravind anivar.aravind at gmail.com
Thu Oct 3 21:18:03 PDT 2013


2013/10/4 sooraj kenoth <soorajkenoth at gmail.com>

> 2013, ഒക്ടോബർ 3 11:56 PM നു, manoj k <manojkmohanme03107 at gmail.com> എഴുതി:
> > എത്രയും സ്റ്റാളുകള്‍ സംഘടിപ്പിക്കുന്നുവോ അതിനൊക്കെ ഇരട്ടി
> സന്തോഷമേയുള്ളൂ. :)
>
> അത് positive spirit. അതുതന്നെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതും
>
> > ഇത്രയ്ക്കധികം കോളേജുകളില്‍ ക്യാമ്പുകള്‍ നടത്തി ഒരുപാട് വൊളന്റിയേഴ്സിനെ
> > കിട്ടിയിട്ടുണ്ടാകുമല്ലോ.
>
> കൃത്യമായ ഫോളോ അപ്പ് ഇല്ലാതെ പുതിയ ആളുകള്‍ വരില്ല. എന്ന് മാത്രമല്ല, ഇത്
> SMC-യുടെ പരിപാടി ആണ്, അപ്പോ മറ്റ് ആളുകളെ ഇതിന്റെ സംഘാടത്തിന്
> വിളിക്കുന്നത് നാണക്കേടാണ് തുടങ്ങി മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ്
> ആരോടും ഒന്നും അറിയിക്കാതെ ഒറ്റയ്ക് ഓടി നടന്നാല്‍ ആളുകള്‍ മാറി
> നില്കുകയേ ഉള്ളൂ. ഇവിടെ ആരൊക്കെയാണ് SMC-യുടെ ഭാഗം ആണ് ആരൊക്കെ അല്ല
> എന്ന് സ്വയം വിലയിരുത്തുന്നത് നല്ലതായിരിക്കും.
>


സൂരജ് മുമ്പു നടന്ന ചര്‍ച്ചകളെ വളച്ചൊടിക്കുകയും പരിപാടിയ്ക്ക്
സ്വയമറിഞ്ഞല്ലെങ്കിലും പാര പണിയുകയുമാണു് മുകളില്‍ ചെയ്യുന്നതു്
മനസ്സിലാകാത്തതാവാം പ്രശ്നം . മുമ്പു വ്യക്തമായും പറഞ്ഞതു് ഏതു സംഘടനയുടേയും
വാര്‍ഷികങ്ങളും 12 വര്‍ഷങ്ങളും അതാതു സംഘടന തന്നെയാണു് നടത്തുക എന്നും
സഹകരണത്തോടെ എന്ന ബാനര്‍ വെക്കാറില്ല എന്നുമാണു്. ഉദാ . പരിഷത്തിന്റെ അമ്പതാം
വാര്‍ഷികം . എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു നടത്താനാണു് മുമ്പൊരു സ്വാഗതസംഘം
വിളിച്ചതു് . അതിനാല്‍ മുമ്പൊരു മെയിലില്‍ എഴുതിയപോലെ ഈ പരിപാടിയുടെ
വിജയത്തിനായി  പരിഷത്തിനോടും  ഐടി@സ്കൂളിനോടും  DAKFനോടും ഒക്കെ
ആവശ്യപ്പെടാവുന്നതു് കൂടുതല്‍ പേരുടെ പങ്കാളിത്തം ആണു്. ഈ 12 വര്‍ഷ
പരിപാടികളുടെ ഭാഗമായി അവരോടു ചെര്‍ന്ന് സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനം
രണ്ടാഴ്ച മുമ്പു നടത്തിയതുപോലെ ഇനിയും പരിപാടികള്‍ നടത്താമെന്നുമാണ്.

പറയുന്നതുമനസ്സിലാക്കാതെ തെറ്റായി വ്യാഖ്യാനിക്കുന്നതു് വലിയ അപകടം ചെയ്യും
എന്നു മനസ്സിലാക്കുക


മനോജ് തുടങ്ങിയ ത്രെഡിന്റെ ബാക്കി മനോജ് തന്നെ നോക്കുക. കത്തെഴുതാന്‍

> സമയം മെനക്കെട്ടത് വെറുതെ ആയി. ആരും ഇതുവരെ ഒന്നും എറ്റെടുത്തിട്ടില്ല
> എന്നാണ് ഇന്നലെ അനിവര്‍ എന്നോട് പറഞ്ഞത്. മനോജ് എന്തൊക്കെ ചെയ്തു, ഇനി
> എന്തൊക്കെ ചെയ്യാനുണ്ട് എന്ന് പറഞ്ഞപ്പോഴാണ് നവനീതിനും അല്‍ഫാസിനും ഒക്കെ
> മുന്നോട്ട് വരാനായത്.


അവരു മുമ്പേ ഉറപ്പുപറഞ്ഞിട്ടുള്ളതാണു്. പുതുതായല്ല. പുതുതായി ആരും ആ
ചര്‍ച്ചയുടെ ബാക്കിയായി ഇതുവരെ വന്നിട്ടില്ല. സൂരജിനെപ്പോലെ ലിസ്റ്റില്‍
കത്തെഴുതാന്‍ സമയമില്ലാത്തതുകൊണ്ട് ഇനി ലിസ്റ്റില്‍ ഞാന്‍ അധികം കാണുകയില്ല
എന്നറിയിക്കുന്നു. ഇന്ന് കോളേജുകളില്‍ പോകണം . പ്രോഗ്രാം തീരുമാനമാവണം .
ഉദ്ഘാടകനെ തീരുമാനമായില്ല . പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബിജു പ്രഭാകര്‍സാറിനെ
ഏകദേശം തീരുമാനിച്ചിരുന്നെങ്കിലും വ്യക്തിപരമായ തിരക്കുകളാല്‍ അദ്ദേഹത്തിനു
വരാനാവില്ല എന്നറിയിച്ചിട്ടുണ്ട് . ഇന്നെങ്കിലും പോസ്റ്റര്‍ പ്രിന്റിങ്ങിനു
പോകണം . കോളേജുകളില്‍ ഞാനും സുനുവും (മോസില്ല ഇന്ത്യ ) കൂടി ഇന്നു പോവും .
എന്‍പി രാജേന്ദ്രന്‍ അദ്ദേഹത്തിന്റെ പാനലിനെക്കുറിച്ച് ഒരു കുറിപ്പ്
ചോദിച്ചിട്ടുണ്ട് . അതും അയക്കണം .



> ഒരു കാര്യം കൂടി. ഇതുവരെ മനോജ് കൊറേ ഓടി എന്നറിയാം, എന്നാലും ഇത്രയും
> ചെയ്തു എന്നറിയില്ലാരുന്നു. എന്നാണ് മനോജിന്റെ കത്തിനെ കുറിച്ച്
> ഞങ്ങള്‍ക്ക് കിട്ടിയ പ്രതികരണം. അതുപോലെ ഷെമീര്‍ ആയാലും, നന്ദജ,
> ആര്‍ക്ക്, അനീഷ് തുടങ്ങി ആരായാലും ചെയ്തത് ലിസ്റ്റില്‍ documented ആണ്.
>
> ക്രെഡിറ്റേട്ടെടുക്കാനല്ല ആരും ഒന്നും ചെയ്യുന്നതു് . അതിനാല്‍
ഡൊക്യുമെന്റേഷന്‍ സമയലഭ്യതക്കനുസരിച്ച് നോക്കുമ്പോള്‍ പ്രാധാന്യം കുറയും .
എന്നാല്‍ ചെയ്യുന്നവരെയും അവരുടെ എഫര്‍ട്ടുകളേയും കാര്യമറിയാതെ സൂരജൊക്കെ
ചെറുതാക്കിക്കാണുമ്പോള്‍ കോണ്ട്രിബ്യൂട്ട് ചെയ്യുന്നവര്‍ക്ക് അസ്വസ്ഥത
ഉണ്ടാവും എന്നതു് മറക്കരുതു്. നിങ്ങളുടെ ഓര്‍ഗനൈസിങ്ങ് ലഭ്യതക്കുറവ് മെയിലും
വിവാദങ്ങളുമായി മേക്കപ്പ് ചെയ്യുന്നുണ്ടല്ലോ . കൂടുതല്‍ വിഴുപ്പലക്കാന്‍
നിര്‍ക്കാതു് ഇവിടെ അവസാനിപ്പിക്കുക. അപേക്ഷയാണു്.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131004/4770e94d/attachment-0002.htm>


More information about the discuss mailing list