[smc-discuss] എസ്.എം.എസി. ഒരു സ്പാം സോഴ്സല്ല!

Nandakumar nandakumar96 at gmail.com
Sat Oct 5 01:17:37 PDT 2013


മലയാളം കംപ്യൂട്ടിങ്ങിനെക്കുറിച്ച് ചെറിയൊരറിവുമാത്രം
വേണമെന്നാഗ്രഹിയ്ക്കുന്ന പൊതുജനങ്ങള്‍ക്കും ഡെബീയന്‍ പോലെയുള്ള
ലിസ്റ്റുകളില്‍ ആദ്യമേ അംഗങ്ങളായവര്‍ക്കും നമ്മുടെ മെയിലിങ് ലിസ്റ്റ് ഒരു
ശല്യമായിത്തീരാനിടയുണ്ട്. നമ്മുടെ ചര്‍ച്ചാരീതി പരിഷ്കരിയ്ക്കാനുള്ള ചില
മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. അഡ്മിനിസ്ട്രേറ്റര്‍മാര്‍
ആലോചിയ്ക്കുമല്ലോ.

smc-discuss എന്ന ഒരൊറ്റ മെയിലിങ് ലിസ്റ്റിനുപകരം smc-devel, smc-fonts,
smc-web, smc-artworks, smc-local (translation), smc-misc എന്നിങ്ങനെ
വിവിധ മെയിലിങ് ലിസ്റ്റുകളുണ്ടാക്കുക.
ഇത്തരത്തിലുള്ള മെയിലിങ് ലിസ്റ്റുകളില്‍നിന്നുണ്ടാകുന്ന
അവസാന-ഉത്പന്നങ്ങള്‍ smc-info എന്ന മറ്റൊരു മെയിലിങ് ലിസ്റ്റില്‍
പ്രസിദ്ധീകരിയ്ക്കുക. ഇതാണ് പൊതുജനങ്ങള്‍ക്കുള്ള മെയിലിങ് ലിസ്റ്റ് (ഇത്
rss-ഉമാക്കാം). ഉദാഹരണത്തിന് ആരെങ്കിലും ഒരു ഫോണ്ടുണ്ടാക്കി
smc-fonts-ല്‍ ഇടുന്നു. ഫോണ്ടുകളില്‍ സാങ്കേതികപരിജ്ഞാനമുള്ളവരാണ് ഈ
മെയിലിങ് ലിസ്റ്റിലുണ്ടാവുക. അവര്‍ അത് ചര്‍ച്ച ചെയ്ത് ഒരു സ്റ്റേബ്ള്‍
പതിപ്പുണ്ടാക്കി ഒടുവില്‍ smc-info-യില്‍ ഇടുന്നു. ആ ഫോണ്ട് സംബന്ധമായ
പൊതുജനാഭിപ്രായങ്ങള്‍ smc-fonts-ലേയ്ക്ക് അയയ്ക്കാന്‍ പറയുന്നു
(reply-to).
smc-discuss എന്നത് smc പ്രവര്‍ത്തകര്‍ക്കായുള്ള ഒരു misc മെയിലിങ്
ലിസ്റ്റായി തുടരുകയുമാവാം.
എസ്.എം.സി.യില്‍ ഡവലപ്പര്‍മാര്‍, സാധാരണക്കാര്‍ എന്നിങ്ങനെ ഒരു വിഭാഗീയത
സൃഷ്ടിയ്ക്കാനല്ല ഇത്. എസ്.എം.സിയുടെ ഫലങ്ങള്‍ അനുഭവിയ്ക്കാന്‍
താത്പര്യപ്പെടുന്ന, എന്നാല്‍ അതില്‍ കാര്യപ്പെട്ട സംഭാവനകള്‍ ചെയ്യാന്‍
അറിവോ കഴിവോ സമയമോ ഇല്ലാത്ത ആളുകളുടെ ഇന്‍ബോക്സ് വൃത്തിയായി വയ്ക്കാന്‍
വേണ്ടി മാത്രമാണിത്. അല്ലെങ്കില്‍ പലരും smc-discuss-നെ ഒരു സ്പാം സോഴ്സ്
ആയി ലിസ്റ്റ് ചെയ്യുമെന്നോര്‍ക്കുക.
എന്റെ കാര്യം തന്നെയെടുത്താല്‍, smc-devel, smc-artworks, smc-local
എന്നിവയില്‍ എനിയ്ക്ക് പങ്കുചേരാം. smc-fonts, smc-web എന്നിവ എനിയ്ക്ക്
ഇടപെടലുകള്‍ നടത്താനാവുന്ന മേഖലയല്ല.

ശ്രദ്ധിയ്ക്കുക: നമ്മുടെ മെയിലിങ് ലിസ്റ്റ് ഒരു സ്പാം സോഴ്സ് ആയി
കണക്കാക്കപ്പെടാതിരിയ്ക്കാന്‍ മാത്രമാണിത്.


More information about the discuss mailing list