[smc-discuss] പ്രാദേശികവല്‍ക്കരണ പരിശീലന ക്ലാസ്സുകള്‍ - ഓണ്‍ലൈന്‍

Anish A aneesh.nl at gmail.com
Thu Oct 24 08:55:48 PDT 2013


നമസ്കാരം,
    ആഴ്ചയില്‍ ഒരു ദിവസം ഓരോ പ്രോജക്റ്റ് എടുത്ത് പ്രാദേശികവല്‍ക്കരണ
ക്ലാസ്സുകള്‍ നടത്തിയാലോ എന്ന പ്ലാനുണ്ട്. ധാരാളം പേര്‍ മുന്നോട്ട് വന്ന
സ്ഥിതിക്ക്, ഇത് നന്നായിരിക്കും എന്ന് തോന്നുന്നു. ആലോചിക്കുന്നത്
ഇങ്ങനെയാണ്.

1. എല്ലാ ബുധനാഴ്ച്ചയും രാത്രി 1-2 മണിക്കുര്‍, എല്ലാവരും ഓണ്‍ലൈനില്‍ വരുന്നു.
2. ചെയ്യുന്ന ഫയലുകള്‍ പറയുന്നു. സംശയമുള്ള വാക്കുകള്‍ പരസ്പരം ചോദിക്കുന്നു.
3. ഫയലുകള്‍ ചെയ്തത് തെറ്റു തിരുത്തുന്നു.
4. കമ്മിറ്റ് അധികാരമുള്ളവര്‍ കമ്മിറ്റ് ചെയ്യുന്നു.
5. പുതിയതായി വരുന്നവരെ ഈ കാര്യങ്ങളൊക്കെ പരിചയപ്പെടുത്തുന്നു. ചെയ്തത്
തെറ്റുതിരുത്തുന്നു.

ഇതിനെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.

താഴെ പറയുന്ന പ്രോജക്ടുകളാണ് പ്ലാന്‍
ഗ്നോം
കെഡിഇ
ഡയസ്പോറ
ഫയര്‍ഫോക്സ് ഒ എസ്
ഫെഡോറ
ഉബുണ്ടു (യുണിറ്റി തുടങ്ങിയ ഉബുണ്ടുവിന് മാത്രമായ പാക്കേജുകള്‍)
ഡെബിയന്‍ ഇന്‍സ്റ്റാളര്‍

-- 
Regards,
Anish A,
Technical Lead,
HelloInfinity

http://aneesh.nl

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍


More information about the discuss mailing list