[smc-discuss] [DAKF] Re: സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് ശില്പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനവും വ്യാഴവട്ടാഘോഷങ്ങളുടെ ലോഗോ പ്രകാശനവും

Manilal K M libregeek at gmail.com
Fri Sep 6 04:29:20 PDT 2013


Shadeed,

Copying to SMC Mailing List.

regards
Manilal

2013/9/6 Shadeed CKD <shadeedtp at gmail.com>:
> വളരെ നല്ല പരിപാടി. എല്ലാ വിധ ഭാവുകങ്ങളും...
>
> എത്ര സമയത്തെ പരിപാടിയായിരിക്കും. എന്തൊക്കെ അനുബന്ധ സൌകര്യങ്ങളൊരുക്കേണ്ടി
> വരും ?
>
>
> On Friday, September 6, 2013 8:59:06 AM UTC+5:30, Dr. B. Ekbal wrote:
>>
>> 2001 മുതല്‍ മലയാളഭാഷയുടെ ഡിജിറ്റല്‍ വളര്‍ച്ചക്കൊപ്പം നടന്ന
>> സ്വതന്ത്രമലയാളംകമ്പ്യൂട്ടി­ങ്ങിന്റെ പ്രവര്‍ത്തനങ്ങളുടെ ഒരു വ്യാഴവട്ടം
>> തികയുകയാണീവര്‍ഷം. ഒരു വര്‍ഷം നീണ്ടുനില്‍­ക്കുന്ന 12-ആം പിറന്നാള്‍
>> ആഘോഷങ്ങള്‍ക്കു് ഒക്റ്റോബര്‍ 14, 15 തീയതികളില്‍ തൃശ്ശൂര്‍ സാ­ഹിത്യ അക്കാദമി
>> ഹാളില്‍ വച്ചു തുടക്കമാകും . ഈ ആഘോഷത്തിന്റെ വിളംബര പരിപാടിക­ളുടെ തുടക്കമായി
>> കേരളത്തിലുടനീളം നടക്കുന്ന മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാല­കളുടെ സംസ്ഥാനതല
>> ഉദ്ഘാടനവും 'സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴ­വട്ടം' ആഘോഷത്തിന്റെ
>> ലോഗോ പ്രദര്‍ശനവും സെപ്റ്റംബര്‍ 6, വെള്ളിയാഴ്ച കാലത്തു് 10 മണിക്കു് തിരൂര്‍
>> തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ വച്ചു് നടക്കുന്ന ആദ്യ
>> ശി­ല്പശാലയില്‍ വൈസ് ചാന്‍സിലര്‍ ശ്രീ കെ ജയകുമാര്‍ നിര്‍വഹിക്കും.
>> തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേരളത്തിലെ നിരവധി കലാലയങ്ങളിലും എഞ്ചിനീയറിങ്ങ്
>> കോളേജുകളിലും പോളിടെക്നിക്കുകളിലും മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകള്‍
>> നടക്കും . മലയാളം കമ്പ്യൂട്ടി­ങ്ങിന്റെ പ്രാഥമികകാര്യങ്ങള്‍
>> വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്ന വിധത്തിലാണ് ശില്പ­ശാലകള്‍
>> ക്രമീകരിക്കപ്പെട്ടിട്ടുള്ളതു് .
>>
>>
>> ശില്പശാലകളില്‍ ഭാഷാ സാങ്കേതികവിദ്യ , ഭാഷാ കമ്പ്യൂട്ടിങ്ങ്, കമ്പ്യൂട്ടറില്‍
>> മലയാളം ഉപ­യോഗിക്കാനുള്ള പരിശീലനം, മലയാള ഭാഷാ കമ്പ്യൂട്ടിങ്ങിലെ പ്രധാന
>> സംരംഭങ്ങള്‍, നല്ല പ്രോഗ്രാമിങ്ങ് ശീലങ്ങള്‍, ഭാഷാകമ്പ്യൂട്ടിങ്ങിലെ ജോലി
>> സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടും. സ്വതന്ത്ര മലയാളം
>> കമ്പ്യൂട്ടിങ്ങിലെയും സ്വതന്ത്ര സോഫ്റ്റ് വെയര്‍ രംഗത്തെയും
>> സന്നദ്ധപ്രവര്‍ത്തകരും IT വിദഗ്ദ്ധരും ക്യാമ്പുകള്‍ക്ക് നേതൃത്വം കൊടുക്കും.
>> സെപ്റ്റംബര്‍ 7 നു മാത്രം കേരളത്തിലെ ഏഴു് ജില്ലകളില്‍ മലയാളം കമ്പ്യൂട്ടിങ്ങ്
>> ശില്പശാലകള്‍ നട­ക്കുന്നുണ്ടു്.
>>
>>
>> കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥിയായിരുന്ന ബൈജു എം 2001-ല്‍ ആരംഭിച്ച മലയാളം
>> ലിനക്സ് എന്ന ഓണ്‍ലൈന്‍ സമൂഹമാണു് ഏതാണ്ടു് പത്തുമാസങ്ങള്‍ക്ക് ശേഷം 'സ്വതന്ത്ര
>> മലയാളം കമ്പ്യൂട്ടിങ്ങ്' എന്ന പേരു സ്വീകരിച്ചത്. തുടര്‍ന്നുള്ള 12 വര്‍ഷം
>> കൊണ്ട് മലയാളം കമ്പ്യൂട്ടിങ്ങിനെ കൈപിടിച്ചു നടത്തുവാനും മറ്റേതു ഇന്ത്യന്‍
>> ഭാഷയ്ക്കും മാതൃകയാ­ക്കാനും സാധിക്കുന്ന വിധത്തില്‍ വളര്‍ത്തുന്നതില്‍ വലിയൊരു
>> പങ്ക് വഹിക്കാന്‍ സ്വതന്ത്രമല­യാളം കമ്പ്യൂട്ടിങ്ങിനായി. സ്വതന്ത്ര
>> സോഫ്റ്റ്‌‌വെയറുകളുടെ പ്രാദേശിക­വല്‍കരണം, ഫോണ്ടുകളുടെ നിര്‍മാണവും പുതുക്കലും
>> കമ്പ്യൂട്ടര്‍ /മൊബൈല്‍ സമ്പര്‍ക്കമുഖ­ങ്ങളിലെ കൃത്യമായ മലയാള ചിത്രീകരണം
>> ഉറപ്പുവരുത്തല്‍, കമ്പ്യൂട്ടര്‍ / മൊബൈല്‍ ഉപകരണ­ങ്ങളില്‍ മലയാളം ടൈപ്പു
>> ചെയ്യാന്‍ വേണ്ടിയുള്ള നിരവധി നിവേശകരീതികളുടെ നിര്‍മ്മിക്കലും പുതുക്കലും ,
>> എന്നുതുടങ്ങി ഭാഷാകമ്പ്യൂട്ടിങ്ങിന്റെ ഏതാണ്ടെല്ലാ മേഖലകളിലും വ്യക്തമായ
>> ഇടപെടലുകള്‍ ഈ കാലയളവുകൊണ്ടു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് നടത്തി. ഇത്തരം
>> പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി സര്‍ക്കാര്‍ / സര്‍ക്കാരിതര കമ്പ്യൂട്ടിങ്
>> പ്രവര്‍ത്തനങ്ങളുടേയും ഭാഗമാവാനും , ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിനു രണ്ടു തവണ
>> മെന്ററിങ് ഓര്‍ഗനൈസേഷനായി തിരഞ്ഞെടുക്കപ്പെടാനും സ്വതന്ത്രമലയാളം
>> കമ്പ്യൂട്ടിങ്ങിനു സാധിച്ചു. ഐടി അറ്റ് സ്കൂളിലെ മലയാളലഭ്യത,
>> കേരളസര്‍ക്കാരിന്റെ 2008 ല്‍ തുടങ്ങിയ മലയാളം കമ്പ്യൂട്ടിങ്ങ് കാമ്പൈന്‍ ,
>> തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാനുള്ള സ്വതന്ത്രമായ സാങ്കേതിക
>> അടിത്തറ നിര്‍മ്മിക്കാനായതും ഈ കൂട്ടായ്മയുടെ ഒരു നേട്ടമാണു്. ഇന്നു്
>> ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഡെവലപ്പര്‍
>> കൂട്ടായ്മയാണു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് .
>>
>>
>> ഈ പ്രയാണം ഒരു വ്യാഴവട്ടം തികയ്ക്കുന്നതിന്റെ ആഘോഷപരിപാടികളുടെ ഉദ്ഘാടനമായി
>> നടത്തുന്ന ദ്വിദിന സമ്മേളനം മലയാളത്തെ കമ്പ്യൂട്ടിങ്ങിനു പ്രാപ്തമാക്കിയ
>> ഒട്ടനവധി വ്യക്തിക­ളുടെയും കൂട്ടങ്ങളുടെയും ഇടപെടലുകളെ ഓര്‍മ്മിക്കാനും
>> ആദരിക്കാനും അവരുമായി സംവദിക്കാനും പുതുവഴികളെപ്പറ്റി കൂട്ടായി
>> അന്വേഷിക്കാനുമുള്ള ഒരു സന്ദര്‍ഭമൊരുക്കല്‍ കൂടി­യാണു്. മലയാളം
>> കമ്പ്യൂട്ടിങ്ങിലെ നിലവിലുള്ള സ്ഥിതിയും, ഇത്തരം ഇടപെടലുകളുടെ സാം­സ്ക്കാരിക
>> പ്രസക്തിയും ചര്‍ച്ച ചെയ്യുന്നതോടൊപ്പം മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്ത്
>> നിലവിലുള്ള വെല്ലുവിളികളെയും , അവയെ എങ്ങനെ തരണം ചെയ്യാമെന്ന ആലോചനയും ഓരോ
>> രംഗ­ങ്ങളിലേയും വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകളും ഈ പരിപാടിയുടെ
>> ഭാഗമായുണ്ടാവും. ഈ വര്‍ഷം സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു കീഴില്‍ ഗൂഗിള്‍
>> സമ്മര്‍ ഓഫ് കോഡ് പ്രൊജ­ക്റ്റുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ പ്രൊജക്റ്റ്
>> അവതരണവും ഇതോടൊപ്പം നടക്കും. മലയാ­ളംകമ്പ്യൂട്ടിങ്ങ് പ്രദര്‍ശനങ്ങളും
>> ശില്പശാലകളും ഹാക്കത്തോണുകളും രണ്ടു ദിവസങ്ങളിലും സമാന്തരമായി ഉണ്ടായിരിക്കും.
>> ഒപ്പം മലയാളം വിക്കിമീഡിയ പ്രവര്‍ത്തകരുടെ മുന്‍കൈയി­ലുള്ള വിക്കിപഠനശിബിരവും
>> ഇതോടൊപ്പം നടക്കും . സാഹിത്യകാരന്മാരും സാംസ്കാരിക­പ്രവര്‍ത്തകരും
>> മാധ്യമപ്രവര്‍ത്തരും മലയാളം കമ്പ്യൂട്ടിങ്ങ് ശ്രമങ്ങളില്‍ പങ്കെടുക്കുന്നവരും
>> മറ്റു ഇന്ത്യന്‍ ഭാഷകളിലെ കമ്പ്യൂട്ടിങ്ങ് രംഗത്തുപ്രവര്‍ത്തിക്കുന്നവരും
>> എല്ലാം വിവിധ ചര്‍ച്ചകളില്‍ പങ്കാളികളാവും
>>
>>
>> ഈ സമ്മേളനത്തിന്റെ വിളംബരമെന്നോണമാണു് സെപ്റ്റംബര്‍ ആദ്യവാരം മുതല്‍
>> കേരള­ത്തിലെ എല്ലാ ജില്ലകളിലെയും വിവിധ വിദ്യാഭ്യാസ , സാംസ്കാരിക
>> സ്ഥപനങ്ങളുമായി സഹകരിച്ച് മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകള്‍
>> സംഘടിപ്പിക്കുന്നതു്
>>
>>
>> കൂടുതല്‍ വിവരങ്ങള്‍ക്കും ശില്പശാലകള്‍ക്ക് ആതിഥ്യം വഹിക്കാന്‍
>> താല്പര്യമുള്ളസ്ഥാപന­ങ്ങള്‍ക്കും 9946066907 , 9995551549, 09448063780 എന്നീ
>> നമ്പറുകളില്‍ ബന്ധപ്പെടാ­വുന്നതാണു്
>>
>>
>> സെപ്റ്റംബര്‍ 7 നു മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകള്‍ നടക്കുന്ന
>> സ്ഥലങ്ങള്‍:
>>
>> പയ്യന്നൂര്‍ വനിതാ പോളിടെക്നിക്‍, കണ്ണൂര്‍,
>> വയനാട് എഞ്ചിനീയറിങ്ങ് കോളേജ്,
>> Sreepathy Institute of Management And Technology- പാലക്കാട്,
>> കുന്ദംകുളം പോളിടെക്നിക്‍ , തൃശ്ശൂര്‍,
>> Albertian Institute of Science and Technology (AISAT) - എറണാകുളം,
>> ചേര്‍ത്തല പോളിടെക്നിക്‍ , ആലപ്പുഴ ,
>> മുട്ടം പോളിടെക്നിക്‍ , ഇടുക്കി
>>
>>
>> --
>> Dr.B.Ekbal
>> Kuzhuvalil House, Arpookara East,
>> Kottayam-686 008, Kerala
>> Phone: 0481-2598305
>> Mobile: 94470 60912
>
> --
> You received this message because you are subscribed to the Google Groups
> "സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പൊതുവേദി" group.
> To unsubscribe from this group and stop receiving emails from it, send an
> email to dakf+unsubscribe at googlegroups.com.
> For more options, visit https://groups.google.com/groups/opt_out.



-- 
Manilal K M | മണിലാല്‍ കെ എം.
http://libregeek.blogspot.com


More information about the discuss mailing list