[smc-discuss] SMC- ക്യാമ്പ്, വിളംബരയജ്ഞം

Anivar Aravind anivar.aravind at gmail.com
Wed Sep 18 21:15:48 PDT 2013


ശനിയാഴ്ചമുതല്‍ ഞാന്‍ തൃശ്ശൂരുണ്ട് . പറ്റുന്ന പോലെ ഞാനും സഹായിക്കാം


2013/9/19 sooraj kenoth <soorajkenoth at gmail.com>

> സുഹൃത്തുക്കളേ,
>
> നമ്മുടെ പരിപാടികളുടെ പ്രചരണ പരിപാടികള്‍ ഇപ്പഴും എങ്ങും എത്താതെ
> നില്കുകയാണ്. അതിനാല്‍ പരിപാടികളുടെ നടത്തിപ്പില്‍ ഒരു അല്പം
> വ്യത്യസ്തമായ രീതി കൊണ്ടുവരാന്‍ ശ്രമിക്കുന്നു. പരിപാടികള്‍ ഒരോ ജില്ല
> തിരിച്ച് ഒരോ ആളുകളെ കൊണ്ട് അവിടെ പരിപാടികളുെടെ സംഘാടനം ഏറ്റെടുക്കുന്ന
> രീതിയിലേക്ക് ആക്കാന്‍ വിചാരിക്കുന്നു.
>
> ഇത് എനിക്ക് തോന്നിയ ഒരു സാധ്യതാ ലിസ്റ്റാണ്. സൌഹൃദ സംഭാഷണങ്ങളുടെ
> പേരില്‍ പേരെടുത്ത് പറഞ്ഞ് തലേല്‍ കെട്ടി വെച്ചത് ശരിയല്ല എന്നറിയാം.
> എന്നോട് ക്ഷമിക്കുക. ഇനി കഷ്ടിച്ച് ഇരുപത് ദിവസമേ നമുക്കുള്ളൂ.
>
> കാസറഗോഡ് ഞാന്‍ തന്നെ എറ്റെടുക്കാം.
> കണ്ണൂര് അബൂബക്കര്‍ നോക്കാം എന്നു പറഞ്ഞു.
> കോഴിക്കോട് ജെയിസണ്‍ നെടുംപാലയും.
>
> വയനാട് സാദിക്ക് ശ്രമിക്കാം എന്നു പറഞ്ഞിട്ടുണ്ട്.
>
> മലപ്പുറം മനുവും പ്രവീണും നോക്കും എന്ന് പ്രതീക്ഷിക്കുന്നു. പാലക്കാട്
> നന്ദജയേയും തൃശ്ശൂര് മനോജിനേയും പ്രതീക്ഷിക്കുന്നു.
>
> അതുപോലെ എറണാകുളം ബാലുവിനും ബോബിന്‍സണും കൈകാര്യം ചെയ്യാന്‍ പറ്റും എന്നു
> വിചാരിക്കുന്നു. അവിടത്തെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ കൂട്ടായ്മ
> സജീവമായതിനാല്‍ കാര്യങ്ങള്‍ എളുപ്പമാകും എന്ന് വിചാരിക്കുന്നു. കൂടാതെ
> സനല്‍കുമാര്‍ സാറും അവിടെ ഉണ്ട്.
>
> തിരുനവന്തപുത്ത് അനീഷ്, രാഹുല്‍ ഗണേഷ് തുടങ്ങിയവരുള്ളതാണ് ഒരു പ്രതീക്ഷ.
>
> ഇതിനിയ്ക്ക് വരുന്ന കൊല്ലത്ത് കണ്ണന്‍മാഷും അഖിലനും സാഹിയിക്കും എന്ന്
> പ്രതീക്ഷിക്കുന്നു.
>
> ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കുറച്ച് പാടാണ്. ശിവഹരിയോട്
> സംസാരിച്ചിരുന്നു. അവിടങ്ങളില്‍ കാര്യമായ ഒരു പരിപാടിയും
> സംഘടിപ്പിക്കാന്‍ സാധിച്ചിട്ടില്ല. നമുക്ക് ആകപ്പാടെ കിട്ടിയത് ചേര്‍ത്തല
> പോളി മാത്രമാണ്.
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130919/01175521/attachment-0002.htm>


More information about the discuss mailing list