[smc-discuss] SMC- ക്യാമ്പ്, വിളംബരയജ്ഞം

manoj k manojkmohanme03107 at gmail.com
Thu Sep 19 23:35:48 PDT 2013


ഗൂഗിള്‍ പ്ലസ്സ് ഇവന്റ് പേജ്
https://plus.google.com/u/0/events/cqul2e8dcod99jr6maotog4qspo

ഒരു പോസ്റ്റര്‍ കൂടി https://joindiaspora.com/posts/3076718

(എനിക്ക് വിക്കി പുതുക്കാന്‍ പറ്റുന്നില്ല )

2013/9/20 Anivar Aravind <anivar.aravind at gmail.com>

> http://wiki.smc.org.in/SFD2013
>
> '''സോഫ്റ്റ്‌വെയര്‍ സ്വാതന്ത്യ ദിനാഘോഷവും
> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം ആഘോഷങ്ങളുടെ വെബ്സൈറ്റ്
> പ്രകാശനവും'''
>
> പ്രിയ സുഹൃത്തുക്കളെ,
>
> അതിവേഗത്തില്‍ നിത്യജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്ന   വിവരസാങ്കേതിക
> വിദ്യയുടെ മാനുഷികവും ജനാധിപത്യപരവുമായ മുഖവും ധിഷണയുടെ   പ്രതീകവുമാണ്
> സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍. വിജ്ഞാനത്തിന്റെ സ്വതന്ത്ര   കൈമാറ്റത്തിലൂടെ
> പരമ്പരകളായി നാം ആര്‍ജ്ജിച്ച കഴിവുകള്‍  ചങ്ങലകളും   മതിലുകളും ഇല്ലാതെ
> ഡിജിറ്റല്‍ യുഗത്തില്‍ ഏവര്‍ക്കും ലഭ്യമാക്കുന്നതിനും   ലോകപുരോഗതിയ്ക്ക്
> ഉപകാരപ്പെടുത്തുന്നതിനും സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍   നിലകൊള്ളുന്നു.
> സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വാഗ്ദാനം ചെയ്യുന്ന   "മനസ്സിലാക്കാനും
> പകര്‍ത്താനും നവീകരിയ്ക്കാനും പങ്കുവെയ്ക്കാനുമുള്ള   സ്വാതന്ത്ര്യമാണ്"
> സ്വതന്ത്രമായ വിവരവികസനസമ്പ്രദായത്തിന്റെ അടിത്തറ. ഈ  സ്വാതന്ത്ര്യങ്ങളെ
> ജനമദ്ധ്യത്തിലേയ്ക്ക് കൊണ്ടുവരാനും പ്രചരിപ്പിക്കാനും   ഓരോ വര്‍ഷവും
> സെപ്റ്റംബറിലെ മൂന്നാമത്തെ ശനിയാഴ്ച സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനമായി
> ലോകമെങ്ങും ആഘോഷിക്കപ്പെടുന്നു.
>
> ഈ വര്‍ഷത്തെ  സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനം  ഈ സെപ്റ്റംബര്‍ 21 നു്
> കാലത്തു 10 മണി മുതല്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമി  ചങ്ങമ്പുഴ ഹാളില്‍ വച്ചു്
> സംഘടിപ്പിക്കുകയാണു് . സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ മുന്‍കൈയില്‍
> കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സ്വതന്ത്ര വിജ്ഞാന ജനാധിപത്യ
> സഖ്യത്തിന്റെയും സഹകരണത്തോടെയാണു് പരിപാടി സംഘടിപ്പിച്ചിട്ടുള്ളതു് . കെ. വേണു
> സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഡോ. പി.
> രഞ്ജിത്ത് അദ്ധ്യക്ഷനായിരിക്കും . മലയാളഭാഷയെ  അതിന്റെ തനിമയും സൌന്ദര്യവും
> ചോരാതെ ഡിജിറ്റല്‍ ഭാവിയിലേക്കു  നയിക്കുവാന്‍  വേണ്ടി വികസിപ്പിച്ച സ്വതന്ത്ര
> സോഫ്റ്റ്‌വെയറുകള്‍  പരിചയപ്പെടുത്തല്‍, സാങ്കേതിക അവതരണങ്ങള്‍,
> സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള  ചര്‍ച്ചകള്‍  തുടങ്ങിയ
> തുടര്‍ന്നു് നടക്കും  . ആവശ്യക്കാര്‍ക്ക് ഗ്നു ലിനക്സ് വിതരണങ്ങള്‍  അവരുടെ
> ലാപ്ടോപ്പ് , പെന്‍ഡ്രൈവ് തുടങ്ങിയവയിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്ന
> ഇന്‍സ്റ്റാള്‍ ഫെസ്റ്റിവലും ഉണ്ടായിരിക്കും.
>
> "സോഫ്റ്റ്‌വെയർ ഫ്രീഡം ഇന്റർനാഷണൽ"  എന്ന ലാഭേച്ഛയില്ലാത്ത സംഘടനയാണ്
> ലോകമെമ്പാടും  നടക്കുന്ന സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ (SFD)
> ചുക്കാൻ പിടിക്കുന്നത്. ഈ സംഘടന സോഫ്റ്റ്‌വെയർ
> സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും അത്
> നടത്തുന്നതിനുള്ള പിന്തുണയും വിവിധ സംഘടനകളുടെ ഏകോപനവും നടത്തുന്നു. എന്നാൽ
> വിവിധ രാജ്യങ്ങളിൽ അനവധി സന്നദ്ധസംഘടനകളും പ്രസ്ഥാനങ്ങളും അവരവരുടെ നിലയിൽ
> പ്രാദേശിക സോഫ്റ്റ്‌വെയർ ദിനാചരണങ്ങൾ അതത് സമൂഹങ്ങളിൽ
> സംഘടിപ്പിക്കുന്നുമുണ്ട്. കേരളത്തില്‍ നിരവധി ജില്ലകളില്‍ തദ്ദേശീയ സ്വതന്ത്ര
> സോഫ്റ്റ്‌വെയര്‍ കൂട്ടായ്മകളുടെയും സന്നദ്ധ സംഘടകളുടെയൂം മുന്‍കൈയില്‍
> സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നുണ്ടു്.
>
> വൈകീട്ട് 3 മണിയ്ക്ക്, ഒക്റ്റോബറില്‍ നടക്കാനിരിക്കുന്ന സ്വതന്ത്ര മലയാളം
> കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം ആഘോഷങ്ങളുടെ സ്വാഗതസംഘം യോഗവും
> വെബ്സൈറ്റ് പ്രകാശനവും നടക്കും . കവി അന്‍വര്‍ അലി വ്യാഴവട്ടാഘോഷങ്ങളുടെ
> വെബ്സൈറ്റ് പ്രകാശനം നിര്‍വഹിക്കും. ഡോ . സി .കെ രാജു അദ്ധ്യക്ഷനായിരിക്കും.
>
> കൂടുതല്‍ വിവരങ്ങള്‍ക്കു് : 995551549, 9946066907,  09448063780
>
> == വേദി ==
> കേരള സാഹിത്യ അക്കാദമി,തൃശ്ശൂര്‍ (ചങ്ങമ്പുഴ ഹാള്‍)
>
> == സമയം ==
> രാവിലെ 10 മുതല്‍ വൈകീട്ട് 6 മണിവരെ
>
> == കാര്യപരിപാടി - സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനാഘോഷം ==
> * ഉദ്ഘാടനം : കെ. വേണു
> * അദ്ധ്യക്ഷന്‍  : ഡോ. പി. രഞ്ജിത്ത്
> * ഭാഷ - സംസ്കാരം - സാങ്കേതികത - അനിവര്‍  എ അരവിന്ദ്
> * സ്വതന്ത്രസോഫ്റ്റ് വെയര്‍ രംഗത്തെ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ
> ഇടപെടലുകളെ പരിചയപ്പെടുത്തല്‍ - ബാലശങ്കര്‍
> * സ്വതന്ത്ര ഇന്ത്യന്‍ ലാംഗ്വേജ് പ്രൊസസിങ്ങ് അപ്ലിക്കേഷന്‍ (ശില്പ
> പ്രൊജക്റ്റ്) പരിചയപ്പെടുത്തല്‍  - ഋഷികേശ്
> * ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡും എഞ്ചി. വിദ്യാര്‍ത്ഥികളും - നന്ദജ വര്‍മ്മ
> (ഗൂഗിള്‍ സമ്മര്‍കോഡില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിനി)
> * സോഷ്യല്‍ കോഡിങ്ങ് -സോഴ്സ് കോഡ് കൈകാര്യം ചെയ്യുന്ന ഗിറ്റ് വേര്‍ഷന്‍
> കണ്ട്രോള്‍ സിസ്റ്റത്തെക്കുറിച്ച് - ഇര്‍ഷാദ് (ഗൂഗിള്‍ സമ്മര്‍കോഡില്‍
> പങ്കെടുക്കുന്ന വിദ്യാര്‍ത്ഥി)
> * ഡയസ്പോറയും ബദല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കും. - പ്രവീണ്‍
> അരിമ്പ്രത്തൊടിയില്‍
> * വിക്കിപീഡിയ സ്വതന്ത്രവിജ്ഞാനകോശം - അല്‍ഫാസ്
> * വിക്കിഗ്രന്ഥശാലയും സാഹിത്യ കൃതികളുടെ സ്വതന്ത്ര പ്രസിദ്ധീകരണവും - മനോജ്
> കെ.
> * ഓപ്പണ്‍ മൂവികളുടെ പ്രദര്‍ശനം + ചാമ്പ സ്വതന്ത്ര സിനിമാ പ്രൊജക്റ്റ് -
> സൂരജ് കേണോത്ത്
> * ഇങ്ക്സ്കേപ്പിന് ഒരു ആമുഖം - ആര്‍ക്ക് അര്‍ജുന്‍
>
> == കാര്യപരിപാടി - വ്യാഴവട്ടാഘോഷങ്ങളുടെ സ്വാഗതസംഘം യോഗവും വെബ്സൈറ്റ്
> പ്രകാശനവും  ==
> * അധ്യക്ഷന്‍  : ഡോ. സി.കെ രാജു
> * വെബ്സൈറ്റ്‌ പ്രകാശനം -അന്‍വര്‍ അലി
>
> == സോഷ്യല്‍ നെറ്റ് വര്‍ക്ക് ==
> * [https://www.facebook.com/events/719050844777419/ ഫേസ്ബുക്ക് ഇവന്റ്
> പേജ് ]
> * ഗൂഗിള്‍ പ്ലസ്സ് ഇവന്റ് പേജ്
>
> == പോസ്റ്ററുകള്‍ ==
> * [http://ubuntuone.com/3YTDgiNOref5CUPzg1tryZ ഒന്ന്]
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130920/9d381015/attachment-0002.htm>


More information about the discuss mailing list