[smc-discuss] തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശില്പശാല സെപ്റ്റംബര്‍ 28നു്
Anivar Aravind
anivar.aravind at gmail.com
Fri Sep 20 05:10:16 PDT 2013
മാദ്ധ്യമവിദ്യാര്‍ത്ഥികള്‍ക്കു പ്രയോജനപ്പെടുന്ന വിധത്തില്‍ ഒരു മലയാളം
കമ്പ്യൂട്ടിങ്ങ് ശില്പശാല നടത്താന്‍ സാധിക്കുമോ എന്നു് തിരുവനന്തപുരം
പ്രസ്‌ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ഒരന്വേഷണം വന്നിരുന്നു .ഇതു്
സെപ്റ്റംബര്‍ 28നു നടത്താന്‍ തീരുമാനിച്ചിട്ടുണ്ട് .ഒരു മുഴുവന്‍ ദിവസ
പരിപാടിയാണു് . ഇതിനുള്ള ഒരു ഷെഡ്യൂണ്ടാക്കി ഞായറാഴ്ചയെങ്കിലും നമുക്കയക്കണം.
സെബിനും ഋഷിയും അന്നു് ക്ലാസ്സെടുക്കാനുണ്ടാവും .
വിക്കിയില്‍ പണി തുടങ്ങാമോ
ചെറിയൊരു ആമുഖം അവര്‍ അയച്ചു തന്നിട്ടുണ്ട് . അതു താഴെ
പ്രസ്‌ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ടിൽ നാല് ബാച്ചുകളാണുള്ളത്. ഇതിൽ മൂന്ന്
ബാച്ചുകൾ ജേണലിസം ഒരു കരിയർ ആയി തെരഞ്ഞെടുക്കാൻ താല്പര്യമുള്ള
വിദ്യാർത്ഥികൾക്കു വേണ്ടിയുള്ളവയാണ്. ഇത് പ്രിൻറ്, ഇലക്ട്രോണിക് എന്നിങ്ങനെ
രണ്ട് സ്ട്രീമിലായുണ്ട്. ഒരു വർഷത്തെ പി.ജി. ഡിപ്ലോമ ഇൻ ജേണലിസം
(ഇലക്ട്രോണിക്) ഏറെക്കുറെ ഫുൾടൈം കോഴ്സാണ്. പി.ജി. ഡിപ്ലോമ ഇൻ പ്രിൻറ്
രാവിലെയും വൈകുന്നേരവും രണ്ട് ബാച്ചുകളിലായി നടത്തുന്നു. ഇതിൽ കുറെയധികം പേർ
പി.ജി, എൽഎൽ.ബി എന്നിവയിൽ വിദ്യാർത്ഥികളും മറ്റു ചിലർ ഉദ്യോഗങ്ങളുള്ളവരുമാണ്.
ഈ രണ്ട് കോഴ്സുകളും സർക്കാർ അംഗീകരിച്ചവയാണ്. നാലാമതൊരു ബാച്ച് ജേണലിസത്തിൽ
താല്പര്യമുള്ള മുതിർന്നവർക്കു വേണ്ടിയുള്ളതാണ്. 28 വയസു കഴിഞ്ഞവരെയാണ് ഇതിൽ
പ്രവേശിപ്പിക്കുന്നത്. നിരവധി ഉയർന്ന ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും ഈ
കോഴ്സിലെ വിദ്യാർത്ഥികളാണ്. ഇത് ആറുമാസത്തെ കണ്ടൻസ്ഡ് ഡിപ്ലോമ കോഴ്സാണ്.
ഇതിൽ കുട്ടികളുടെ കോഴ്സിലാണ് ഈ വർഷത്തെ പ്രവേശനം പൂർത്തിയാക്കിയിരിക്കുന്നത്.
ഇവർക്കുള്ള ക്ലാസുകൾ സെപ്റ്റംബർ 19 ന് തുടങ്ങും. ക്ലാസിൽ ശരാശരി 25 പേർ വീതം
കാണും അങ്ങനെ മൂന്നു ബാച്ചുകൾ.
ഇത്രയുമാണ് ആമുഖമെന്ന രീതയിൽ പറയാനുള്ളത്.ഇവര്‍ക്കായാണ് വര്‍ക്ക്ഷോപ്പ്
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130920/4242e8c1/attachment-0002.htm>
More information about the discuss
mailing list