[smc-discuss] volunteers for smc at 12

manoj k manojkmohanme03107 at gmail.com
Tue Sep 24 08:53:36 PDT 2013


സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടമെന്ന തൃശ്ശൂര്‍
കേരളസാഹിത്യ അക്കാദമിയില്‍ സംഘടിപ്പിക്കുന്ന
വാര്‍ഷികാഘോഷപരിപാടിയോടനുബന്ധിച്ച് കുറച്ചധികം സന്നദ്ധപ്രവര്‍ത്തകരെ
ആവശ്യമുണ്ട്. സാഹിത്യഅക്കാദമി ഹാളിലും മറ്റ് ചെറുഹാളുകളിലുമായി നടക്കുന്ന
പരിപാടികള്‍ കൈകാര്യം ചെയ്യാന്‍ നിലവില്‍ സജീവരായിട്ടുള്ള അഞ്ചോ പത്തോ ആളുകള്‍
മതിയാകില്ല. കൂടാതെ പരിപാടിയില്‍ ഒരു സാങ്കേതികപ്രദര്‍ശനം ഉണ്ടെങ്കില്‍
നന്നായിരിക്കുമെന്നത് സജീവചര്‍ച്ചയിലുണ്ടായിരുന്ന ഒന്നാണ്.

പല ക്യാമ്പസ്സുകളിലായി smc ക്യാമ്പുകള്‍ സംഘടിപ്പിച്ച് പുതിയ കൂട്ടുകാരെ
ഇതിലേക്കെത്തിക്കാമെന്ന ധാരണയിലായിരുന്നു. പക്ഷേ പലയിടത്ത് ക്യാമ്പുകള്‍
നടന്നെങ്കിലും പരിപാടിയിലേക്കെത്താനാകുന്നവര്‍ കുറവാണെന്നാണ് റെസ്പോന്‍സ്.
പരിപാടികള്‍ നടക്കാന്‍ ഇനി കഷ്ടി മൂന്നാഴ്ചയേ ഉള്ളൂ താനും.

സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനെ ഒക്ടോബറില്‍ നടക്കുന്ന പരിപാടിയിലേക്ക്
വൊളന്റിയര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് ഓപ്പണ്‍ ഇന്‍വിറ്റേഷന്‍
നടത്തിക്കൊണ്ട് ഒരു ക്യാമ്പൈന്‍  നടത്തിയാലോ ?
ഇതില്‍ തിരഞ്ഞെടുത്തവര്‍ക്കായി, പരിപാടിയ്ക്ക് ഒരാഴ്ച മുമ്പ് ഒരു സ്പെഷല്‍
ക്യാമ്പ് വയ്ക്കാം. പൂര്‍ത്തിയാക്കുന്നവര്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍
സര്‍ട്ടിഫിക്കറ്റും നല്‍കാനാവില്ലേ ?

കൂടുതല്‍ അഭിപ്രായങ്ങള്‍ ക്ഷണിയ്ക്കുന്നു.


Manoj.K/മനോജ്.കെ
www.manojkmohan.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130924/94ee8d23/attachment-0002.htm>


More information about the discuss mailing list