[smc-discuss] SMC ക്യാമ്പ്- Coimbatore

Anivar Aravind anivar.aravind at gmail.com
Tue Sep 24 12:52:49 PDT 2013


2013/9/25 sooraj kenoth <soorajkenoth at gmail.com>

> 25/09/13-നു Anivar Aravind <anivar.aravind at gmail.com> എഴുതിയിരിക്കുന്നു:
> > രണ്ടു സ്ട്രീമിങ്ങ് + സെര്‍വര്‍ ഡിലേ (ALl streaming have an encoding
> delay)
> > എന്ന കോംപ്ലക്സിറ്റി ആവണം കാരണം എന്നു തോന്നുന്നു
>
> അതിന്റെ കോപ്ലക്സിറ്റിയെ കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ടാണ്,
> ചെയ്തുപരിചയമുള്ള വരെ തന്നെ കാര്യങ്ങള്‍ ഏല്പിച്ചത്. തുടക്കത്തിലേ തടസ്സം
> പറയുന്നത് ഒരു demotivation ആണ്. അതാണ് ഞാന്‍ സൂചിപ്പിച്ചത്.
> താങ്കള്‍ക്ക് മറ്റെന്തെങ്കിലും സാങ്കേതികവിദ്യ അറിയാമായിരുന്നെങ്കില്‍
> അത് പറയാമായിരുന്നു.
>

ഞാന്‍ ഈ പരിപാടിയ്ക്ക് ഒരു തടസ്സവും പറഞ്ഞിട്ടില്ല. technical കോംപ്ലക്സിറ്റി
പറഞ്ഞാലും demotivation ആവുമോ ഇപ്പോ  ? പ്രവീണും അഭിപ്രായം പറഞ്ഞതാണു്.
അതുപോട്ടെ സൂരജ് ഇതു് ആരെയാ  ഏല്‍പ്പിച്ചതു് എന്തായി സ്ഥിതി ?


>
> >  ലിസ്റ്റ് ആക്റ്റിവാവുന്നതു് നല്ലതാണു്. ആക്റ്റിവിറ്റി കൂടും തോറും നമ്മുടെ
> > ടീം സജീവമാവുകയും ചെയ്യും . പക്ഷേ ഗ്രൌണ്ടില്‍ ആളില്ലാത്ത സ്ഥിതി ഇപ്പോഴും
> > ഉണ്ട്
>
> ഒരു ടാസ്ക് ലിസ്റ്റ് ഇവിടെ ഉണ്ടാക്കൂ. സൌകര്യമുള്ളവര്‍ എറ്റെടുക്കും.
> പിന്നെ ഗ്രൌണ്ടില്‍ ഇറങ്ങുക എന്നതുകൊണ്ട് അനിവര്‍ എന്താണ്
> ഉദ്ദേശിക്കുന്നത്? SMC ലിസ്റ്റില്‍ പരിചിത മുഖങ്ങള്‍ അല്ലാത്ത വെങ്കടും
> ബിന്നിയും ഉള്‍പടെ ഉള്ളവര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് കാശെടുത്താണ്
> പോയി ക്ലാസെടുത്തത്. ഇതില്‍ കൂടുതല്‍ എന്താണ് അനിവര്‍
> പ്രതീക്ഷിക്കുന്നത്?
>

ക്ഷനക്കത്തുകളും ടാസ്ക് ലിസ്റ്റ് ഉണ്ടാക്കലും അടങ്ങുന്ന പണികള്‍ ചെയ്യുന്ന
സമയത്താണു് ഇങ്ങനെ ഉപദേശങ്ങള്‍ മാത്രം വരുന്നതു്.

തടസ്സമല്ല രണ്ടാഴ്ചയേ ഇവന്റിനുള്ളൂ എന്ന സമയത്ത് കാര്യങ്ങള്‍ പ്രയോറിറ്റി
നോക്കണം എന്നതു് എന്റെ ശക്തമായ അഭിപ്രായമാണ്. ആദ്യം ഞാന്‍ ഐആര്‍സി
മിറ്റിങ്ങിന്റെ സമയത്തേ ഏതു രീതിയില്‍ പരിപാടി നടത്തണമെന്നന്വേഷിച്ചിരുന്നു.
ചെറുതായി, ഇടത്തരം, വമ്പന്‍ എന്നീ മൂന്നു ചോയ്സും ചോദിച്ചു. എന്നിട്ട് വമ്പന്‍
എന്നു ഭൂരിപക്ഷം പറഞ്ഞതിനു പുറത്ത് അത്തരത്തില്‍ ഫ്രെയിമിട്ടു, പരിപാടി
നടത്തുമ്പോള്‍ അതിനുള്ള പ്രാധാന്യവും സമയവും കൊടുത്തുവേണം നടത്താന്‍ .

ഇപ്പോ സംഭവിക്കുന്നതു് പരിപാടിയ്ക്ക് വേണ്ടി ഉത്സാഹിക്കാന്‍ ആളില്ലാതെയാവുകയും
(സത്യം പറഞ്ഞാല്‍ മനോജും ഹൃഷിയും രഞ്ജിത്ത് മാഷും ഞാനും മാത്രം ആണ് മെയിന്‍
ഇവന്റിനായി ഓടേണ്ടിവരുന്നതു്) . വര്‍ക്ഷോപ്പ് നടത്തിയാല്‍ എല്ലാമായി എന്ന
ചിന്താഗതി വരികയുമാണ്
നമ്മള്‍ വമ്പന്‍ പരിപാടിയായി വെച്ചതു് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നിരവധി
പരിപാടികളുടെ തുടക്കമായാണ്. ഇതിനെ ഒരു സമ്പൂര്‍ണ്ന കാഴ്ചപ്പാടോടെ
കാണുകയാണെങ്കില്‍ വര്‍ക്ക്ഷോപ്പുകള്‍ പ്രധാന പരിപാടിയോടെ തീര്‍ന്നു
പോകുന്നതല്ല എന്നും തുടങ്ങുന്നതാണെന്നും മനസ്സിലാക്കാം. കുറച്ചു പരിപാടി
വിളംബരമായി നടത്തിയെന്നു വെച്ച് എല്ലാ സാധ്യമായ പരിപാടിയും ഇതിനു മുന്നോടിയായി
നടത്തിത്തീര്‍ക്കണമെന്നില്ലല്ലോ

>
അഭിപ്രായ വ്യത്യായാസമുണ്ടെങ്കില്‍ തുറന്നു പറയാന്‍ ഒരു മടിയും ഇല്ല.
കോഴിക്കോടുമുതല്‍ എറണാകുളം വരെയാവണം അവസാന രണ്ടാഴ്ചത്തെ ഫോക്കസ് എന്നു ഞാന്‍
എന്റെ അഭിപ്രായം മുപേ പറഞ്ഞിട്ടുണ്ട് .


കണ്ണു കാണാത്ത സത്യന്‍ മാഷ് ഒറ്റയ്ക്കാണ് കാസറഗോഡ് നിന്ന് ചെറുവത്തൂര്‍
> വരെ എത്തിയത്. അത് അവര്‍ ചെയ്തത് ഇത് ഒരു സ്വതന്ത്ര സോഫ്റ്റ് വെയര്‍
> കൂട്ടായ്മ എന്നതുകൊണ്ടള്ള ഇഷ്ടം കൊണ്ടും ക്ലാസെടുക്കാനുള്ള താല്പര്യം
> കൊണ്ടും ആണ്.
>

ഇതെല്ലാം നടന്ന പരിപാടിയല്ലേ . ഇതിലൊക്കെ ആരാണു വിയോജിപ്പു പറഞ്ഞതു് .
ഇനിയുള്ള രണ്ടാഴ്ചയെപ്പറ്റിയാണു പറയുന്നതു്
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130925/53ac0101/attachment-0002.htm>


More information about the discuss mailing list