[smc-discuss] സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് ക്യാമ്പുകളുടെ ഉദ്ഘാടനവും വ്യാഴവട്ടം ആഘോഷങ്ങളുടെ ലോഗോ പ്രദര്‍ശനവും മലയാളം യൂണിവേഴ്സിറ്റിയില്‍ വെള്ളിയാഴ്ച

Praveen A pravi.a at gmail.com
Tue Sep 3 04:01:22 PDT 2013


(കറണ്ട് വന്നു, ബാക്കി ഇപ്പോള്‍ തന്നെ എഴുതുന്നു)

മഹേഷ് മംഗലാട്ട് വരുമെന്നു് പറഞ്ഞിട്ടുണ്ടു്. സംസാരിയ്ക്കുന്ന വിഷയം
തീരുമാനിയ്ക്കണം. ഞാനും ഋഷിയും കാണും. വേറെ ആരൊക്കെ കാണും? ഞങ്ങള്‍
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ പരിചയപ്പെടുത്തുകയും അവര്‍ക്കു്
എങ്ങനെ നമ്മോടൊപ്പം ചേര്‍ന്നു് പ്രവര്‍ത്തിയ്ക്കാം എന്നതു് പറഞ്ഞു്
കൊടുക്കുകയും ചെയ്യും. 50 പേരുള്ള രണ്ടു് സെഷനുകളായാണു് നടക്കുന്നതു്,
രാവിലെയും ഉച്ചയ്ക്കും (വലിയ ഹാള്‍ ലഭ്യമല്ലാത്തതിനാലാണു് ഇങ്ങനെ
ചെയ്യേണ്ടി വരുന്നതു്).

ഉദ്ഘാടകന്‍ മലയാളം യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ജയകുമാര്‍ കെ, ഐഎഎസ്.

ഇന്നലെ ജയകുമാര്‍ സാറിനെ കണ്ടപ്പോള്‍ മലയാളത്തില്‍ ഡിജിറ്റല്‍ ലൈബ്രറി
വേണമെന്നു് താത്പര്യം പ്രകടിപ്പിച്ചിരുന്നു. വിക്കി ഗ്രന്ഥശാലയുടെ
പ്രവര്‍ത്തനത്തേയും ഇപ്പോഴത്തെ സ്ഥിതിയേക്കുറിച്ചും സംസാരിയ്ക്കാന്‍
ആരെങ്കിലും തയ്യാറുണ്ടെങ്കില്‍ നമുക്കൊന്നു് ശ്രമിച്ചു് നോക്കാം.

ഹിരണ്‍ അതിനു് മുമ്പു് ലോഗോ തീര്‍ക്കും എന്നു് പ്രതീക്ഷിയ്ക്കുന്നു.

03/09/13-നു Praveen A <pravi.a at gmail.com> എഴുതിയിരിക്കുന്നു:
> ആറാം തിയ്യതി രാവിലെയും വൈകീട്ടുമായി രണ്ടു് സെഷനുകളായാണു് നമ്മള്‍
> പ്ലാന്‍ ചെയ്യുന്നതു്.
>
> കൂടുതല്‍ വിവരങ്ങള്‍ പുറകേ.
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> You have to keep reminding your government that you don't get your rights
> from them; you give them permission to rule, only so long as they follow
> the
> rules: laws and constitution.
>


-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your rights
from them; you give them permission to rule, only so long as they follow the
rules: laws and constitution.


More information about the discuss mailing list