[smc-discuss] സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് ക്യാമ്പുകളുടെ ഉദ്ഘാടനവും വ്യാഴവട്ടം ആഘോഷങ്ങളുടെ ലോഗോ പ്രദര്‍ശനവും മലയാളം യൂണിവേഴ്സിറ്റിയില്‍ വെള്ളിയാഴ്ച

Praveen A pravi.a at gmail.com
Tue Sep 3 07:06:00 PDT 2013


03/09/13-നു Praveen A <pravi.a at gmail.com> എഴുതിയിരിക്കുന്നു:
> (കറണ്ട് വന്നു, ബാക്കി ഇപ്പോള്‍ തന്നെ എഴുതുന്നു)
>
> മഹേഷ് മംഗലാട്ട് വരുമെന്നു് പറഞ്ഞിട്ടുണ്ടു്. സംസാരിയ്ക്കുന്ന വിഷയം
> തീരുമാനിയ്ക്കണം. ഞാനും ഋഷിയും കാണും. വേറെ ആരൊക്കെ കാണും? ഞങ്ങള്‍
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ പരിചയപ്പെടുത്തുകയും അവര്‍ക്കു്
> എങ്ങനെ നമ്മോടൊപ്പം ചേര്‍ന്നു് പ്രവര്‍ത്തിയ്ക്കാം എന്നതു് പറഞ്ഞു്
> കൊടുക്കുകയും ചെയ്യും. 50 പേരുള്ള രണ്ടു് സെഷനുകളായാണു് നടക്കുന്നതു്,
> രാവിലെയും ഉച്ചയ്ക്കും (വലിയ ഹാള്‍ ലഭ്യമല്ലാത്തതിനാലാണു് ഇങ്ങനെ
> ചെയ്യേണ്ടി വരുന്നതു്).
>
> ഉദ്ഘാടകന്‍ മലയാളം യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ജയകുമാര്‍ കെ, ഐഎഎസ്.
>
> ഇന്നലെ ജയകുമാര്‍ സാറിനെ കണ്ടപ്പോള്‍ മലയാളത്തില്‍ ഡിജിറ്റല്‍ ലൈബ്രറി
> വേണമെന്നു് താത്പര്യം പ്രകടിപ്പിച്ചിരുന്നു. വിക്കി ഗ്രന്ഥശാലയുടെ
> പ്രവര്‍ത്തനത്തേയും ഇപ്പോഴത്തെ സ്ഥിതിയേക്കുറിച്ചും സംസാരിയ്ക്കാന്‍
> ആരെങ്കിലും തയ്യാറുണ്ടെങ്കില്‍ നമുക്കൊന്നു് ശ്രമിച്ചു് നോക്കാം.
>
> ഹിരണ്‍ അതിനു് മുമ്പു് ലോഗോ തീര്‍ക്കും എന്നു് പ്രതീക്ഷിയ്ക്കുന്നു.

ക്യാമ്പുകളും ഉദ്ഘാടനവും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ
വ്യാഴവട്ടവും ചേര്‍ത്തൊരു പത്രക്കുറിപ്പുണ്ടാക്കാന്‍ ആര്‍ക്കൊക്കെ
സഹകരിയ്ക്കാനാകും?
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your rights
from them; you give them permission to rule, only so long as they follow the
rules: laws and constitution.


More information about the discuss mailing list