[smc-discuss] SMC-Camp:- വിളംബര ശില്പശാല
Unni
kpnunni at gmail.com
Thu Sep 19 11:53:48 PDT 2013
തെളിവ് ഹാജരാക്കാൻ ഒരല്പം വൈകി , ക്ഷമിക്കണം.
എറണാകുളത്ത് AISATലെ ശില്പശാലക്ക് ആളു കുറവയിരുനെങ്കില്ലും പരിപാടി വളരെ
വിജയകരമായിരുന്നു.
AISATലെ തന്നെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർതികളയിരുന്നു പ്രധാനമായും
പങ്കെടുത്തത്. മറ്റു ശാഖകളിലെ കുറച്ചു കുട്ടികളും ഉണ്ടായിരുന്നു. അവരുടെ
അധ്യാപകനായ Philip എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു. അവരുടെ
കമ്പ്യൂട്ടർ ലാബിലയരുന്നു ശില്പശാല.
സ്വന്തന്ത്ര സോഫ്റ്റ്‌വെയർ, SMC എന്നിവയെ പറ്റി ഒരു ആമുഖത്തിനു ശേഷം സ്വന്തത്ര
സോഫ്റ്റ്‌വെയർ കമ്മ്യുനിട്ടിയുടെ ഭാഗം ആകുന്നതിനെ കുറിച്ചും മറ്റും കുറച്ചു
ചർച്ച ചെയ്തു.
basic python programmingനെ കുറിച്ച് ഒരു ക്ലാസും എടുത്തു. കുട്ടികളെ കൊണ്ട്
ചില ചെറിയ പ്രോഗ്രാമുകൾ എഴുതിപ്പിക്കുകയും ഇനി മുന്നോട്ട് എന്തൊക്കെ
പഠിക്കണമെന്നും ഒരു ആശയം കൊടുക്കുകയും ചെയ്തു.
കുട്ടികളെല്ലാവരും തുടർന്നും SMC പ്രവർത്തനങ്ങളുടെ ഭാഗമാകാൻ ആഗ്രഹം
പ്രകടിപ്പിച്ചിട്ടുണ്ട്. അവരുടെ mini project സമൂഹത്തിനു സഹായകമാകുന്ന
എന്തെങ്കിലും ഒരു സ്വന്തന്ത്ര സിസ്റ്റം ആക്കണമെന്നും ഇനിയും നമ്മുടെ പരിപാടികൾ
അവിടെ നടത്താനും ആഗ്രഹം പ്രകടിപിചിട്ടുണ്ട്. Philip എല്ലാ സഹായങ്ങളും
വാഗ്ദാനം ചെയ്തിട്ടുണ്ട്.
നമ്മുടെ കൂട്ടായ്മയിൽ ആ കുട്ടികൾ ചേർന്നിരിക്കണം. അവിടെ internet restricted
ആയിരുനതിനാൽ അപ്പോൾ തന്നെ അത് പറ്റിയില്ല.
നന്ദി
ഉണ്ണി
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130920/a5e2770c/attachment-0003.htm>
More information about the discuss
mailing list