[smc-discuss] തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശില്പശാല സെപ്റ്റംബര്‍ 28നു്

Anoop Narayanan anoop.ind at gmail.com
Fri Sep 20 06:08:08 PDT 2013


സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനൊപ്പം സ്വതന്ത്ര ലൈസൻസുകളെക്കുറിച്ചും
ജേർണലിസം വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കാൻ കഴിഞ്ഞാൽ നന്നായിരിക്കും.

ക്രിയേറ്റീവ് കോമൺസ് ലൈസൻസുകളെക്കുറിച്ച് ഒരു ആമുഖം ഇന്ത്യയിലെ
പത്രപ്രവർത്തകർക്ക്/പത്രപ്രവർത്തക വിദ്യാർത്ഥികൾക്ക്  പ്രത്യേകിച്ച്
മലയാളികൾക്ക് അത്യാവശ്യമാണെന്ന് സമീപകാല അനുഭവങ്ങൾ സൂചിപ്പിക്കുന്നു. :-)


2013/9/20 Anivar Aravind <anivar.aravind at gmail.com>

>
> മാദ്ധ്യമവിദ്യാര്‍ത്ഥികള്‍ക്കു പ്രയോജനപ്പെടുന്ന വിധത്തില്‍ ഒരു മലയാളം
> കമ്പ്യൂട്ടിങ്ങ് ശില്പശാല നടത്താന്‍ സാധിക്കുമോ എന്നു് തിരുവനന്തപുരം
> പ്രസ്‌ക്ലബ്ബ്  ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ഒരന്വേഷണം വന്നിരുന്നു .ഇതു്
> സെപ്റ്റംബര്‍ 28നു നടത്താന്‍ തീരുമാനിച്ചിട്ടുണ്ട് .ഒരു മുഴുവന്‍ ദിവസ
> പരിപാടിയാണു് . ഇതിനുള്ള ഒരു ഷെഡ്യൂണ്ടാക്കി  ഞായറാഴ്ചയെങ്കിലും നമുക്കയക്കണം.
> സെബിനും ഋഷിയും അന്നു് ക്ലാസ്സെടുക്കാനുണ്ടാവും  .
> വിക്കിയില്‍ പണി തുടങ്ങാമോ
>
>
> ചെറിയൊരു ആമുഖം അവര്‍ അയച്ചു തന്നിട്ടുണ്ട് . അതു താഴെ
>
> പ്രസ്‌ക്ലബ്ബ്  ഇൻസ്റ്റിറ്റ്യൂട്ടിൽ നാല് ബാച്ചുകളാണുള്ളത്. ഇതിൽ മൂന്ന്
> ബാച്ചുകൾ ജേണലിസം ഒരു കരിയർ ആയി തെരഞ്ഞെടുക്കാൻ താല്പര്യമുള്ള
> വിദ്യാർത്ഥികൾക്കു വേണ്ടിയുള്ളവയാണ്. ഇത് പ്രിൻറ്, ഇലക്ട്രോണിക് എന്നിങ്ങനെ
> രണ്ട് സ്ട്രീമിലായുണ്ട്. ഒരു വ‌ർഷത്തെ പി.ജി. ഡിപ്ലോമ ഇൻ ജേണലിസം
> (ഇലക്ട്രോണിക്) ഏറെക്കുറെ ഫുൾടൈം കോഴ്സാണ്. പി.ജി. ഡിപ്ലോമ ഇൻ പ്രിൻറ്
> രാവിലെയും വൈകുന്നേരവും രണ്ട് ബാച്ചുകളിലായി നടത്തുന്നു. ഇതിൽ കുറെയധികം പേർ
> പി.ജി, എൽഎൽ.ബി എന്നിവയിൽ വിദ്യാർത്ഥികളും മറ്റു ചിലർ ഉദ്യോഗങ്ങളുള്ളവരുമാണ്.
> ഈ രണ്ട് കോഴ്സുകളും സർക്കാർ അംഗീകരിച്ചവയാണ്. നാലാമതൊരു ബാച്ച് ജേണലിസത്തിൽ
> താല്പര്യമുള്ള മുതിർന്നവർക്കു വേണ്ടിയുള്ളതാണ്. 28 വയസു കഴിഞ്ഞവരെയാണ് ഇതിൽ
> പ്രവേശിപ്പിക്കുന്നത്. നിരവധി ഉയർന്ന ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും ഈ
> കോഴ്സിലെ വിദ്യാർത്ഥികളാണ്. ഇത് ആറുമാസത്തെ കണ്ടൻസ്ഡ് ഡിപ്ലോമ കോഴ്സാണ്.
> ഇതിൽ കുട്ടികളുടെ കോഴ്സിലാണ് ഈ വർഷത്തെ പ്രവേശനം പൂർത്തിയാക്കിയിരിക്കുന്നത്.
> ഇവർക്കുള്ള ക്ലാസുകൾ സെപ്റ്റംബർ 19 ന് തുടങ്ങും. ക്ലാസിൽ ശരാശരി 25 പേർ വീതം
> കാണും അങ്ങനെ മൂന്നു ബാച്ചുകൾ.
> ഇത്രയുമാണ് ആമുഖമെന്ന രീതയിൽ പറയാനുള്ളത്.ഇവര്‍ക്കായാണ് വര്‍ക്ക്ഷോപ്പ്
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
With Regards,
Anoop
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130920/e359c0e4/attachment-0003.htm>


More information about the discuss mailing list