[smc-discuss] SMC ക്യാമ്പ്- Coimbatore

sooraj kenoth soorajkenoth at gmail.com
Tue Sep 24 12:34:45 PDT 2013


25/09/13-നു Anivar Aravind <anivar.aravind at gmail.com> എഴുതിയിരിക്കുന്നു:
> രണ്ടു സ്ട്രീമിങ്ങ് + സെര്‍വര്‍ ഡിലേ (ALl streaming have an encoding delay)
> എന്ന കോംപ്ലക്സിറ്റി ആവണം കാരണം എന്നു തോന്നുന്നു

അതിന്റെ കോപ്ലക്സിറ്റിയെ കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ടാണ്,
ചെയ്തുപരിചയമുള്ള വരെ തന്നെ കാര്യങ്ങള്‍ ഏല്പിച്ചത്. തുടക്കത്തിലേ തടസ്സം
പറയുന്നത് ഒരു demotivation ആണ്. അതാണ് ഞാന്‍ സൂചിപ്പിച്ചത്.
താങ്കള്‍ക്ക് മറ്റെന്തെങ്കിലും സാങ്കേതികവിദ്യ അറിയാമായിരുന്നെങ്കില്‍
അത് പറയാമായിരുന്നു.


>  ലിസ്റ്റ് ആക്റ്റിവാവുന്നതു് നല്ലതാണു്. ആക്റ്റിവിറ്റി കൂടും തോറും നമ്മുടെ
> ടീം സജീവമാവുകയും ചെയ്യും . പക്ഷേ ഗ്രൌണ്ടില്‍ ആളില്ലാത്ത സ്ഥിതി ഇപ്പോഴും
> ഉണ്ട്

ഒരു ടാസ്ക് ലിസ്റ്റ് ഇവിടെ ഉണ്ടാക്കൂ. സൌകര്യമുള്ളവര്‍ എറ്റെടുക്കും.
പിന്നെ ഗ്രൌണ്ടില്‍ ഇറങ്ങുക എന്നതുകൊണ്ട് അനിവര്‍ എന്താണ്
ഉദ്ദേശിക്കുന്നത്? SMC ലിസ്റ്റില്‍ പരിചിത മുഖങ്ങള്‍ അല്ലാത്ത വെങ്കടും
ബിന്നിയും ഉള്‍പടെ ഉള്ളവര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് കാശെടുത്താണ്
പോയി ക്ലാസെടുത്തത്. ഇതില്‍ കൂടുതല്‍ എന്താണ് അനിവര്‍
പ്രതീക്ഷിക്കുന്നത്?

കണ്ണു കാണാത്ത സത്യന്‍ മാഷ് ഒറ്റയ്ക്കാണ് കാസറഗോഡ് നിന്ന് ചെറുവത്തൂര്‍
വരെ എത്തിയത്. അത് അവര്‍ ചെയ്തത് ഇത് ഒരു സ്വതന്ത്ര സോഫ്റ്റ് വെയര്‍
കൂട്ടായ്മ എന്നതുകൊണ്ടള്ള ഇഷ്ടം കൊണ്ടും ക്ലാസെടുക്കാനുള്ള താല്പര്യം
കൊണ്ടും ആണ്.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list