[smc-discuss] ആശാരി, തട്ടാന്‍, പടിപ്പുരവീട്ടില്‍ രാമസ്വാമി മുതല്‍ പേര്‍

manoj k manojkmohanme03107 at gmail.com
Mon Jan 20 07:11:30 PST 2014


മാതൃഭൂമിബുക്സിലെ ബുക്സ്റ്റാള്‍ജിയ എന്ന കോളത്തില്‍ പി.കെ രാജശേഖരന്‍ എഴുതിയ
പുസ്തകങ്ങളുടെ അച്ചടിയേയും ലിപിയേയും സംബന്ധിച്ച ഒരു രസകരമായ കുറിപ്പ്. :)

ആശാരി, തട്ടാന്‍, പടിപ്പുരവീട്ടില്‍ രാമസ്വാമി മുതല്‍ പേര്‍ :
http://www.mathrubhumi.com/books/article/outside/2787/  (രണ്ട് പേജുണ്ട്)
http://archive.is/CIBWp

........ പുസ്തകങ്ങള്‍ എഴുത്തുകാരുടെയും പ്രസാധകരുടെയും സ്മാരകങ്ങളാണ്. ആ
വിഗ്രഹങ്ങളെ മുന്‍നിര്‍ത്തി വായനക്കാര്‍ അവരെ അര്‍ച്ചിക്കും. എന്നാല്‍ വിഗ്രഹം
കൊത്തിയവരെ, അച്ചു നിരത്തുകാരെയും അക്ഷരം കൊത്തികളെയും ആരോര്‍ക്കുവാനാണ്.
വിസ്മരിക്കപ്പെടാന്‍ വേണ്ടി തൊഴിലെടുത്ത വെറും കര്‍മചാരികള്‍ .
പുസ്തകത്തിന്റെയും വായനയുടെയും ചരിത്രത്തിലെ അദൃശ്യ മനുഷ്യരാണവര്‍ .
അച്ചടിയുടെയും പ്രസാധനത്തിന്റെയും ചാതുര്‍വര്‍ണ്യത്തിലെ പാദജര്‍, അല്ലെങ്കില്‍
അതിനും താഴെയുള്ളവര്‍ അസ്​പൃശ്യര്‍ ....

.......
ചുമരെഴുത്തുകളില്‍, പോസ്റ്ററുകളില്‍, പഴയലിപിക്കും പുതിയലിപിക്കുമിടയിലെ
ആശയക്കുഴപ്പത്തിനിടയില്‍പ്പെട്ട കുട്ടികളുടെ പകര്‍പ്പെഴുത്തുകളില്‍ അങ്ങനെ
പലയിടത്തും മലയാളലിപികള്‍ നിലവിളിക്കുന്നത് ഇന്നു കാണാം. മലയാളത്തിലില്ലാത്ത
ലിപികള്‍ പലരുമെഴുതുന്നു. മലയാളത്തകര്‍ച്ചയുടെ ചിത്രാക്ഷരങ്ങള്‍. ചന്ദ്രക്കല
വരയായും ചുഴിപ്പും വള്ളിയും വികൃതാക്ഷരങ്ങളായും പരിണമിക്കുന്നു.
നിരക്ഷരത്വത്തിലേക്കുള്ള പ്രതിപരിണാമങ്ങള്‍. ആശാരിയുടെയും തട്ടാന്മാരുടെയും
ആത്മാക്കള്‍ ഖേദിക്കുന്നുണ്ടാവണം........

Manoj.K/മനോജ്.കെ
www.manojkmohan.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140120/c9b89c58/attachment-0002.htm>


More information about the discuss mailing list