[smc-discuss] വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014

rajesh tc tcrajeshin at gmail.com
Wed Jan 1 21:32:37 PST 2014


ഇത് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യട്ടേ?



T.C.RAJESH
Thiruvananthapuram
+91 9656 10 9657



2014/1/1 manoj k <manojkmohanme03107 at gmail.com>

> സുഹൃത്തുക്കളെ,
> ഏവര്‍ക്കും പുതുവത്സരാശംസകള്‍..
>
> വിക്കിമീഡിയാ  ഫൌണ്ടേഷന്റെ വിക്കിസോഴ്സ് പ്രൊജക്റ്റിനു 10 വർഷം തികയുകയാണീ
> വർഷം .  ഇതിന്റെ ഭാഗമായി നിരവധി ഭാഷകളിലെ വിക്കിസോഴ്സ് പ്രൊജക്റ്റുകൾ
> (വിക്കിഗ്രന്ഥശാലകൾ) പ്രൂഫ്‌റീഡിങ്ങ് , ടൈപ്പിങ്ങ് മത്സരങ്ങൾ
> സംഘടിപ്പിച്ചുവരുന്നുണ്ട്. ഈ സന്ദർഭത്തിൽ മലയാളഭാഷയിലെ കഴിഞ്ഞകാലത്തെ
> അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധകൂട്ടായ്മയായ
> വിക്കിഗ്രന്ഥശാലാ സമൂഹം നിരവധി സർക്കാർ  സ്ഥാപനങ്ങളോടും  സന്നദ്ധ സംഘടനകളോടും
> ഒപ്പം ഒരു ഡിജിറ്റൈസേഷൻ  (ടൈപ്പിങ്ങ്+പ്രൂഫ് റീഡിങ്ങ്)  മത്സരം ഈ പുതുവർഷത്തിൽ
> സംഘടിപ്പിക്കുകയാണ്.  മലയാളത്തിലെ കോപ്പിറൈറ്റ്  കാലാവധി കഴിഞ്ഞ ഗ്രന്ഥങ്ങളുടെ
> സംഭരണവും ഡിജിറ്റൽ  രൂപത്തിൽ യൂണിക്കോഡിൽ  ലഭ്യമാക്കലും കൂടുതൽ
> ജനകീയമാക്കുന്നതിന്റെ ഭാഗമായി  നടത്തുന്ന ഈ  ഡിജിറ്റലൈസേഷൻ മത്സരം
> വിക്കിഗ്രന്ഥശാല എന്ന സന്നദ്ധ  സംരംഭത്തെ  പൊതുജനങ്ങളിലേക്കു് കൂടുതൽ
> അടുപ്പിക്കുന്നതിനും  മലയാളഗ്രന്ഥങ്ങളുടെ  ഡിജിറ്റൽ ലഭ്യത
> വർദ്ധിപ്പിക്കുന്നതിനുമായി  തയ്യാറാക്കിയിരിക്കുന്നതാണു്.  മലയാളം
> വിക്കിസമൂഹത്തിന്റെ മുൻകൈയിൽ സെന്റർ  ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി
> (CIS-A2K), കേരള സാഹിത്യ അക്കാദമി, ഐറ്റി @  സ്കൂൾ പദ്ധതി, സ്വതന്ത്ര മലയാളം
> കമ്പ്യൂട്ടിങ്ങ് തുടങ്ങിയ  സ്ഥാപനങ്ങളുടെയും സംഘടനകളുടേയും
> സംയുക്താഭിമുഖ്യത്തിലാണു് ഈ പദ്ധതി  നടപ്പാക്കുന്നതു് . 2014 ജനുവരി  ഒന്നിനു്
> തുടങ്ങി, 31 വരെ ഒരു മാസം  നീണ്ടുനിൽക്കുന്ന തരത്തിലാണു് മത്സരം  വിഭാവനം
> ചെയ്തിരിക്കുന്നതു്.  വ്യക്തികൾക്കും സ്കൂളുകൾക്കും പ്രത്യേകമായി  നടത്തുന്ന ഈ
> മത്സരത്തിൽ  ഏറ്റവും കൂടുതൽ ടൈപ്പിങ്ങും തെറ്റുതിരുത്തല്‍ വായനയും ചെയ്യുന്ന വ്യക്തികൾക്കും  സ്കൂളുകൾക്കും പ്രോത്സാഹനമായി ഇബുക്ക് റീഡറുകളും
> ടാബ്ലറ്റുകളും  പുസ്തകങ്ങളും അടക്കം നിരവധി സമ്മാനങ്ങൾ ഉണ്ടാവും . കേരള
> സാഹിത്യ അക്കാദമി  ഈയിടെ പുറത്തിറക്കിയ പൊതുസഞ്ചയത്തിലുള്ള പുസ്തകങ്ങളാണു് ഈ
> മത്സരത്തിന്റെ  ആദ്യപടിയായി ഡിജിറ്റൈസ് ചെയ്യപ്പെടുക.
>
> *മത്സരത്തിന്റെ വിശദാംശങ്ങൾ*
> മത്സരത്തിനു് രണ്ട് രൂപങ്ങളുണ്ടായിരിക്കും
>
>    - *വ്യക്തികൾക്കായുള്ള മത്സരം*
>
> ഇതിൽ   ഏവർക്കും പങ്കെടുക്കാവുന്നതണു്. പേജുകൾ ടൈപ്പ് ചെയ്ത് പ്രൂഫ് റീഡ്
> ചെയ്യുന്നതിനായുള്ള മത്സരമാണിതു്. സോഷ്യൽ മീഡിയകളിൽ സജീവമായിട്ടുള്ള
> മലയാളികളെ വിക്കിഗ്രന്ഥശാലപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കൽ കൂടി
> ലക്ഷ്യമാക്കിയാണു്ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നതു്. മത്സരത്തിൽ
> പങ്കെടുക്കുന്നവർ ജനുവരി 31-ന് മുമ്പ് *രജിസ്റ്റർ ചെയ്യേണ്ടതാണ്* (
> http://goo.gl/gXfXzo).  ടൈപ്പ് ചെയ്യാനുള്ള പുസ്തകങ്ങള്‍ ഇവിടെ ലഭ്യമാണു്.
> http://goo.gl/AQNEKU
>
>    - *സ്കൂളുകൾക്കായുള്ള മത്സരം*
>
> (സ്കൂളുകളുമായി   ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് it at schoolന്റെ ഔദ്ദ്യോഗിക
> അറിയിപ്പ്   ലഭിയ്ക്കാനുണ്ട്. അതിനുശേഷം മാത്രമേ ഈ പദ്ധതി ആരംഭിയ്ക്കുകയുള്ളൂ.)
>
> നിലവിൽ   വിക്കിഗ്രന്ഥശാല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പല
> വിദ്യാർഥികൂട്ടായ്മകളും സജീവമാണ്. ഇത് കൂടുതൽ തലത്തിലേക്ക്
> വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. മാതൃഭാഷാസ്നേഹം വർദ്ധിപ്പിക്കുന്നതോടൊപ്പം
> സാമൂഹ്യക്കൂട്ടാമകളിൽ ഭാഗമാകാനും ഭാഷാകമ്പ്യൂട്ടിങ്ങിനെക്കുറിച്ചും
> പ്രത്യേകിച്ച് കമ്പ്യൂട്ടർ പരിജ്ഞാനം വർദ്ധിപ്പിക്കാനും കുട്ടികൾക്ക്
> സാധിക്കുന്നു. പുസ്തകങ്ങളുടെ സ്കാനുകൾ സ്കൂളുകൾക്ക് നൽകുകയും, അതാത്
> സ്കൂളിലെ ഐറ്റി @ സ്കൂൾ കോഡിനേറ്റർമാരുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾ അവ
> ടൈപ്പ് ചെയ്ത് കയറ്റി, തെറ്റുതിരുത്തല്‍ വായന നടത്തുകയും , അതിനു് ശേഷം,
> മുഴുവനായും   ഗ്രന്ഥശാലയിലേക്ക് കയറ്റുകയുമാണു് ചെയ്യുക.
>
> രണ്ടു്   രീതിയിലുള്ള മത്സരങ്ങളിലേയും വിജയികൾക്ക്, ഈ-ബുക്ക് റീഡർ,
> ടാബ്ലറ്റുകൾ,   പോർട്ടബിൾ സ്കാനർ തുടങ്ങിയ ആകർഷകമായ സമ്മാനങ്ങൾ
> നൽക്കുന്നതായിരിക്കും.  സ്കൂൾ-തല മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ
> വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകുകയും, ഐറ്റി @ സ്കൂൾ
> കോഡിനേറ്റർമാർക്ക് അവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ്
> നൽകുകയും ചെയ്യുന്നതായിരിക്കും.
>
>  കൂടുതൽ  സമ്മാനങ്ങൾ സ്പോൺസർ ചെയ്യാൻ താല്പര്യമുള്ളവർ ,പൊതുസഞ്ചയത്തിലുള്ള
> പുസ്തകങ്ങൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാക്കാൻ താല്പര്യമുള്ളവർ എന്നിവർ *mlwikisource at gmail.com
> <mlwikisource at gmail.com>* എന്ന വിലാസത്തിലേക്ക് ബന്ധപ്പെടുക.
>
> പദ്ധതിതാള്‍ : *https://ml.wikisource.org/wiki/WS:DC2014*<https://ml.wikisource.org/wiki/WS:DC2014>
> രജിസ്റ്റര്‍ ചെയ്യാന്‍ http://goo.gl/gXfXzo
> ഫേസ്ബുക്ക് ഇവന്റ് പേജ് :
> *https://www.facebook.com/events/265018530322640/*<https://www.facebook.com/events/265018530322640/>*
> ഗൂഗിള്‍പ്ലസ്സില്‍ **http://goo.gl/Pp5dnT* <http://goo.gl/Pp5dnT>
>
>
> പദ്ധതിയുടെ സംഘാടക സമിതിയ്ക്ക് വേണ്ടി
>
> Manoj.K/മനോജ്.കെ
> 9495576262 / 9495513874
> www.manojkmohan.com
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140102/80c5202e/attachment-0003.htm>


More information about the discuss mailing list