[smc-discuss] ആരണ്‍ ഷ്വാര്‍ട്സ് അനുസ്മരണം

manoj k manojkmohanme03107 at gmail.com
Fri Jan 10 09:16:10 PST 2014


നാളെ വൈകീട്ട് 6.00 PM ന് ആരണ്‍ ഷ്വാര്‍ട്സ് അനുസ്മരണം എര്‍ണാകുളത്തെ
വൈറ്റിലയില്‍ നടത്താന്‍ ഇന്ന് നടന്ന മീറ്റപ്പില്‍ തിരുമാനിച്ചിരിക്കുന്നതായി
അറിയുന്നു. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റേയും സ്വതന്ത്ര വിജ്ഞാന
ജനാധിപത്യ സഖ്യത്തിന്റേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി
സംഘടിപ്പിക്കുന്നത്. മെഴുകുതിരിദീപം കത്തിച്ചും പ്ലക്കാര്‍ഡുകളുയര്‍ത്തിയും ആരോണ്‍
സ്വാർട്‌സന്റെ ഓര്‍മ്മയ്ക്കായി ഒത്തുചേരാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.
ഞാന്‍ നാളെ എര്‍ണാകുളത്തുണ്ടാകും.

2014/1/9 Praveen A <pravi.a at gmail.com>

> 08/01/14-നു Anivar Aravind <anivar.aravind at gmail.com> എഴുതിയിരിക്കുന്നു:
> >  ഈ ജനുവരി 11 നാണു് ആരണ്‍സ്വാര്‍ട്സ് ഓര്‍മ്മദിനം , നമുക്കന്നൊരു ആരണ്‍
> > മെമ്മോറിയല്‍ ഹാക്ക്നൈറ്റ് ഓണ്‍ലൈന്‍ ആയി ഐആര്‍സി വഴി നടത്തിയാലോ ?
> >
> > പബ്ലിക് ഡാറ്റ സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തോടെയും വെബ്.പൈ പോലെയുള്ള
> > ഫ്രെയിം വര്‍ക്കുകള്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളും , ആരണ്‍ തുടങ്ങിയ
> > ഓപ്പണ്‍ലൈബ്രറി പോലുള്ള നമ്മുടെ ബിബ്ലിയോഗ്രഫി സ്വതന്ത്രമാക്കല്‍
> പ്രൊജക്റ്റായ
> > ഗ്രന്ഥത്തിന്റെ മേലുള്ള ഹാക്കുകളും ഒക്കെ തുടങ്ങി പ്രൊജക്റ്റ് ഐഡിയകള്‍
> > മുന്‍കൂര്‍ തീരുമാനിച്ച് അങ്ങു തുടങ്ങുക
> > മോസില്ല കേരള പോലെ ഓപ്പണ്‍ വെബ്ബിനായി പ്രവര്‍ത്തിക്കുന്ന
> > ഹാക്കര്‍ഗ്രൂപ്പുകള്‍ക്കു താല്പര്യമുണ്ടെങ്കില്‍ അവരെയും കൂട്ടുക
> >
> >
> > എന്റെ നിര്‍ദ്ദേശം  താഴെ
> >
> > സമയം : രാത്രി 8.30 . ജനുവരി 11
> > സ്ഥലം #smc-discuss in irc.freenode.net
> >
> > അജണ്ട
> >
> > മുഖവുര : അനിവര്‍
> > ആരണ്‍ സ്വാര്‍ട്സ് ഓര്‍മ്മ ഐആര്‍സി പ്രഭാഷണം : പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> > (ലഭ്യമാകുമെങ്കില്‍)
>
> ഞാനുണ്ടാകാം.
>
> > പ്രൊജക്റ്റുകളുടെ  അവതരണം : ഋഷികേശ്
> >
> > ഓരോ പ്രൊജക്റ്റ് ഗ്രൂപ്പുകളും സബ് ഐആര്‍സി ചാനലുകളില്‍  ചര്‍ച്ചയും
> > ഡെവലപ്മെന്റും പുലരും വരെ തുടരുക . 7 മണിയോടെ  അവസാനിപ്പിക്കുക
> > ശനിയാഴ്ചയായതിനാല്‍ പങ്കാളിത്തം എളുപ്പമായിരിക്കും
> >
> > http://en.wikipedia.org/wiki/Aaron_Swartz
> >
> > ഓഫ്ലൈന്‍ ആയാണ് ശരിക്കും നടത്തേണ്ടതു് . അതിനു മുന്‍കൈ എടുക്കാന്‍
> > പറ്റുന്നവരുണ്ടെങ്കില്‍ അതും ആലോചീക്കാവുന്നതാണു്.
>
> രണ്ടു് പേരെങ്കിലും ഒന്നിച്ചു് കൂടാവുന്നിടത്തു് ഒന്നിച്ചു് ഐആര്‍സിയില്‍
> വരുന്നതു് നല്ലതാകൂം.
>
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> You have to keep reminding your government that you don't get your rights
> from them; you give them permission to rule, only so long as they follow
> the
> rules: laws and constitution.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140110/8a6d2216/attachment-0003.htm>


More information about the discuss mailing list