[smc-discuss] Fwd: [gnu.org #880039] copyleft.po, ubuntu-spyware.po - ml

Jagadees S gnujagadees at gmail.com
Wed Jan 15 00:30:31 PST 2014


എനിക്ക് ഇപ്പോള്‍ ഇന്റര്‍നെറ്റ് സൌകര്യം പരിമിതമായേയുള്ളു. ചര്‍ച്ചകള്‍
ഇപ്പോഴാണ് കണ്ടത്.
മലയാള പരിജ്ഞാനം എനിക്ക് വളരെ കുറവാണ്. നല്ല മലയാണം പദം കണ്ടെത്തുക
എന്നത് എനിക്ക് വിഷമകരവുമാണ്. സമയവും ഇല്ല.
അതുകൊണ്ട് ഞാന്‍ ഒരു പരിഹാരം പറയട്ടെ. ഒരു rough വിവര്‍ത്തനം ഞാന്‍ എന്റെ
ബ്ലോഗില്‍(gnujagadees.wordpress.com) നല്‍കാം. കൂടുതല്‍ അറിവുള്ളവര്‍
അത് പോ ഫയലാക്കി ഗ്നൂ-ട്ടാന്‍സിലേറ്റര്‍ക്ക് അയച്ചുകൊടുക്കാമോ.
വിവര്‍ത്തനത്തില്‍ എന്റെ പേരിന് പകരം പരിഷ്കരിക്കുന്ന ആളിന്റെ പേര് വെക്കുക.

On 1/13/14, Nandakumar <nandakumar96 at gmail.com> wrote:
>>> ഈ മാസത്തെ ഏതോ ഒരു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ രാജൻ ഗുരുക്കൾ എഴുതിയ ഒരു
>>> ലേഖനമുണ്ട്. ശാസ്ത്ര-സാങ്കേതിക പദങ്ങൾ കൂടി ഉൾക്കൊള്ളിക്കാൻ തക്കവണ്ണം
>>> പദസമ്പത്ത് ഉണ്ടായാൽ മാത്രമേ മലയാളം ശ്രേഷ്ഠഭാഷ ആകൂ എന്നു്. അതും കൂടി ഈ
>>> പ്രശ്നത്തിൽ ചേർത്തു് വായിക്കണമെന്ന് കരുതുന്നു.
>
> അതെ. സംസ്കൃതത്തിന്റെ അമിതോപയോഗവും ഇതോട് ചേര്‍ത്തുവായിയ്ക്കാം.
> നാമിപ്പോള്‍ മൊഴിമാറ്റത്തിനുപയോഗിയ്ക്കുന്ന വാക്കുകളിലധികവും
> മലയാളമല്ലല്ലോ. പ്രോഗ്രാമുകളുടെ പേരിന്റെ മൊഴിമാറ്റത്തിലെ
> ലിംഗനിഷ്പക്ഷതയുടെ ചര്‍ച്ച വന്നപ്പോഴും ഉയര്‍ന്നുകേട്ട വാക്കുകളൊന്നും
> മലയാളമല്ല. തമിഴിനോട് ബഹുമാനം തോന്നുന്നത് ഇവിടെയാണ്. സംസ്കൃതത്തെ
> ആശ്രയിയ്ക്കാതെ ഒരു നിലനില്‍പ്പ് മലയാളത്തിനുണ്ടാവുമെന്ന് തോന്നുന്നില്ല,
> എങ്കിലും നമ്മുടെ മൊഴിമാറ്റങ്ങളെ കഴിയുന്നത്ര പച്ചമലയാളമാക്കാന്‍
> നോക്കാം.
> (ഈ മറുപടി പച്ചമലയാളത്തിലെഴുതാന്‍ നോക്കി, നടന്നില്ല!)
>
> On 1/13/14, Nandakumar <nandakumar96 at gmail.com> wrote:
>>>>ഇതില്‍ ഒരു തെറ്റുണ്ടു് - FSF എന്ന സ്ഥാപനവും  സ്വതന്ത്രസോഫ്റ്റ്‌വെയര്‍
>>>> പ്രസ്ഥാനവും രണ്ടാണു്.  സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിലെ
>>>> (movement)
>>>> ഒരു പ്രമുഖ സ്ഥാപനമാണു് അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യയിലും
>>>> യൂറോപ്പിലും associate members ഉള്ള FSF.
>>
>> അതെ. അതാണ് വ്യത്യാസം. പക്ഷേ പരിഭാഷകര്‍ പലപ്പോഴും ഈ വ്യത്യാസം
>> ശ്രദ്ധിയ്ക്കാറില്ല.
>>
>>>> ഉദാഹരണമായി maliciousഎന്ന വാക്കിനെ "ദോഷകരമായതു" എന്നു പരിഭാഷപ്പെടുത്താം.
>>
>> ശരിയാണ്. ജഗദീഷേട്ടന്റെ ചോദ്യത്തിന് മറുപടി എഴുതിയപ്പോള്‍ അതും അറിയാതെ
>> പെട്ടുപോയി എന്ന് മാത്രം.
>>
>> ‍>> നന്ദകുമാറിനു അങ്ങനെയൊരു ധാരണയുണ്ടെന്നു ഞാന്‍ പറഞ്ഞില്ല. ഈ
>> ലിസ്റ്റിലെ പഴയ ചില പോസ്റ്റുകള്‍ എടുത്തു നോക്കിയാല്‍ ഞാന്‍ എന്തുകൊണ്ടു
>> അങ്ങനെ പറഞ്ഞു എന്നു മനസ്സിലാകും.
>>
>> ഞാന്‍ മനസ്സിലാക്കുന്നു. ഒരു ഗമയിരിയ്ക്കട്ടെ എന്നുകരുതി എഴുതിയതാ​ണ്.
>> ഇവിടെയൊക്കെയല്ലേ ബഡായിയ്ക്ക് വകുപ്പുള്ളൂ! ;)
>>
>> ===
>>
>> gnu.org പരിഭാഷപ്പെടുത്തുന്നതില്‍ ചെറിയ ചില സംഭാവനകള്‍ ഞാന്‍
>> നല്‍കിത്തുടങ്ങിയിരുന്നു. ഇതിനിടയ്ക്ക് ഒരു പുസ്തകത്തിന്റെ പണി
>> വന്നതുകൊണ്ടാണ് മന്ദഗതിയിലായത്. ഒഡാഷ്യസിന്റെ പരിഭാഷയും
>> മുക്കാല്‍ഭാഗമാക്കിയിരുന്നു (നമ്മുടെ ലിസ്റ്റിലില്ലാത്ത ഒരു നവനീത് ആണ്
>> അത് മുന്ന്ട്ട് കൊണ്ടുപോയത്). ഒഴിവുള്ളവര്‍ gnu.org പരിഗണിയ്ക്കൂ...
>> ചെയ്യുമ്പോള്‍ ലാലേട്ടന്‍ ചൂണിക്കാണിച്ച FSF വ്യത്യാസം പോലെ ചില
>> കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാനുണ്ട്, നമുക്കൊരു പൊതുശൈലി രൂപപ്പെടുത്തണം.
>>
>> On 1/13/14, Manilal K M <libregeek at gmail.com> wrote:
>>> 2014/1/13 Nandakumar <nandakumar96 at gmail.com>
>>>
>>>> >> ശാസ്ത്രസാങ്കേതിക പദങ്ങള്‍ മലയാളത്തില്‍ പറ്റില്ലായെന്നു പൊതുവേ ഒരു
>>>> ധാരണയുണ്ട്.
>>>> അത്തരം യാതൊരു ധാരണയും എനിയ്ക്കില്ല (എന്നെ അടുത്തറിയുന്നവര്‍ക്കറിയാം).
>>>>
>>> നന്ദകുമാറിനു അങ്ങനെയൊരു ധാരണയുണ്ടെന്നു ഞാന്‍ പറഞ്ഞില്ല. ഈ ലിസ്റ്റിലെ പഴയ
>>> ചില പോസ്റ്റുകള്‍ എടുത്തു നോക്കിയാല്‍ ഞാന്‍ എന്തുകൊണ്ടു അങ്ങനെ പറഞ്ഞു
>>> എന്നു
>>> മനസ്സിലാകും.
>>>
>>> ചില സന്ദര്‍ഭങ്ങളില്‍ തെറ്റായ രീതിയില്‍ മലയാളം
>>>> ഉപയോഗിയ്ക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് ലിപിമാറ്റം തന്നെ.
>>>> സോഫ്റ്റ്‌വെയര്‍, മാല്‍വെയര്‍ എന്നിവയ്ക്കൊന്നും മലയാളം ആവശ്യമാണെന്ന്
>>>> തോന്നിയിട്ടില്ല. ‘ഇംഗ്ലീഷ് എന്ന് ഞാന്‍ തന്നെ പറയുന്നുണ്ടെങ്കിലും
>>>> ഇവയൊന്നും ഇംഗ്ലീഷല്ല, മറിച്ച് സാങ്കേതികഭാഷ മാത്രമാണെന്ന്
>>>> നമുക്കറിയാമല്ലോ.
>>>>
>>> സാങ്കേതികഭാഷയില്‍ പലപ്പോഴും ഇംഗ്ലീഷ് വാക്കുകളും ചുരുക്കെഴുത്തുകളും
>>> കടന്നു
>>> വരും. അതു നമുക്കു ഒഴിവാക്കാനാവില്ല. പക്ഷെ തത്തുല്യമായ അല്ലെങ്കില്‍
>>> അര്‍ത്ഥപൂര്‍ണ്ണമായ പദങ്ങള്‍ മലയാളത്തില്‍ ഉള്ളപ്പോള്‍ ഇംഗ്ലീഷ്
>>> ഉപയോഗിക്കേണ്ടതില്ല എന്നാണു് എന്റെ അഭിപ്രായം. ഉദാഹരണമായി maliciousഎന്ന
>>> വാക്കിനെ "ദോഷകരമായതു" എന്നു പരിഭാഷപ്പെടുത്താം. ഇംഗ്ലീഷ് ഭാഷ
>>> വശമില്ലാത്തവര്‍ക്കു വേണ്ടിയാണു് L10N, പരിഭാഷ ചെയ്യുമ്പോള്‍ എറ്റവും വലിയ
>>> വെല്ലുവിളിയും അതു തന്നെ.
>>>
>>> ഊര്‍ജ്ജതന്ത്രത്തിന്റെ കാര്യം തന്നെയെടുക്കുക. മിക്ക സാങ്കേതികപദങ്ങളും
>>>> ഇംഗ്ലീഷില്‍നിന്നോ ഗ്രീക്കില്‍നിന്നോ എടുത്തിട്ടുള്ളവയാണ്. എന്നാല്‍
>>>> അവയ്ക്കൊന്നും ആ ഭാഷയിലെ അര്‍ത്ഥമല്ല ഉള്ളത്. പ്രധാനപ്പെട്ട
>>>> ഭൗതികപുസ്തകങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.
>>>>
>>> സമ്മതിക്കുന്നു.
>>>
>>>
>>>> പ്രശ്നം ഇതൊന്നുമല്ല. ഉദാഹരണമായി, ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍
>>>> എന്നത് ഒരു കോര്‍പ്പറേഷനാണ്. അതിനുപകരം സ്വതന്ത്രസോഫ്റ്റ്‌വെയര്‍
>>>> പ്രസ്ഥാനം എന്ന് (ഞാനടക്കം) ഉപയോഗിയ്ക്കുന്നു. നിയമപരമായ കാര്യങ്ങളില്‍
>>>> ട്രേഡ്മാര്‍ക്കുകളുടെയും മറ്റും പരിഭാഷ ഉപയോഗിച്ചാല്‍ എന്തായിരിയ്ക്കും
>>>> അവസ്ഥ?
>>>>
>>> ഇതില്‍ ഒരു തെറ്റുണ്ടു് - FSF എന്ന സ്ഥാപനവും  സ്വതന്ത്രസോഫ്റ്റ്‌വെയര്‍
>>> പ്രസ്ഥാനവും രണ്ടാണു്.  സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിലെ
>>> (movement)
>>> ഒരു പ്രമുഖ സ്ഥാപനമാണു് അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യയിലും
>>> യൂറോപ്പിലും associate members ഉള്ള FSF.
>>>
>>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


More information about the discuss mailing list