[smc-discuss] കേരളനിയമസഭ സ്വതന്ത്ര സോഫ്റ്റ്‍വെയറിലേക്ക്

sooraj kenoth soorajkenoth at gmail.com
Wed Jul 16 19:44:17 PDT 2014


കേരള നിയമസഭയും പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ്‍വെയറിലേക്ക്
മാറിക്കൊണ്ടിരിക്കുയാണ്. ഇതു വഴി മറ്റു സര്‍ക്കാറുകള്‍ക്കും
സ്ഥാപനങ്ങള്‍ക്കും പുതിയൊരു മാതൃകയാവുകയാണ് നിയമസഭ. നിയമസഭാ സമ്മേളനം
നടക്കുന്ന സമയത്താണ് ഈ മാറ്റം. വളരെ സങ്കീണവും സമയബന്ധിതവുമാണ്
നിയസഭയില്‍ സമ്മേളനകാലത്തെ ഡോക്കുമെന്റേഷന്‍ പ്രവര്‍ത്തികള്‍. ഇത്
മലയാളത്തില്‍ ആവുമ്പോള്‍ അതിന്റെ സങ്കീര്‍ണ്ണത ഒന്നുകൂടി കൂടുന്നു.
മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്ത് സ്വതന്ത്രസോഫ്റ്റ്‍വെയറിലുണ്ടായ
മുന്നേറ്റം ആണ് ഈ കൂടുമാറ്റത്തെ ഇങ്ങനൊരു വിജയത്തില്‍ എത്തിച്ചത്.
ICFOSS-ന്റെ നേതൃത്വത്തില്‍ Zyxware Techenologies ആണ് ഇതിന് വേണ്ട
സങ്കേതിക സഹായം നല്കിയിരിക്കുന്നത്. തുടക്കത്തില്‍ ചെറിയ പ്രതിഷേധങ്ങളും
എതിര്‍പ്പുകളും ഉണ്ടായെങ്കിലും പിന്നീട് അതേ ജീവനക്കാര്‍ തന്നെ ഈ മാറ്റം
സ്വയം ഏറ്റെടുക്കുകയായിരുന്നു. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്
കൂട്ടായ്മയുടേയും ലിബറേ ഓഫീസിസ് കമ്മ്യൂണിറ്റിയുടേയും അടിയുറച്ച പിന്തുണ
ഈ വിജയത്തിന് പിന്നിലുണ്ട്. ഇതുമായി ബന്ധപ്പെട്ട പത്രക്കുറിപ്പുകള്‍
ചേര്‍ക്കുന്നു.

Manorama Screenshot attaching

http://www.madhyamam.com/news/298250/140716

http://www.eastcoastdaily.com/2014/07/16/free-software/



-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"
-------------- next part --------------
A non-text attachment was scrubbed...
Name: 732_94_968_1092.jpg
Type: image/jpeg
Size: 58500 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140717/e77cd788/attachment-0001.jpg>


More information about the discuss mailing list