[smc-discuss] ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ

Pirate Praveen pravi.a at gmail.com
Sun Mar 30 23:49:03 PDT 2014


എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, നിങ്ങൾക്കുവേണ്ടി ലിനക്സിനേയും
ലിനക്സ് കമാന്റുകളെയും കുറിച്ച് എന്തെങ്കിലും എഴുതാമെന്നു കരുതി ചില
വിവരങ്ങൾ അന്വേഷിക്കുന്നതിനിടയിൽ നമ്മൾ ഫ്രീ എന്നും, സ്വതന്ത്രം
എന്നുമൊക്കെ കരുതിയിരുന്ന ലിനക്സിനെ കുറിച്ച് ചില ഞെട്ടിക്കുന്ന വിവരങ്ങൾ
കിട്ടി. ആ വിവരങ്ങൾ ഞാൻ നിങ്ങളുമായി പങ്കിടുകയാണ്.

കുത്തകകളുടെ നാടായ അമേരിക്കയിലെ ഒരു ലിനസിനാണ് ലിനക്സിന്റെ ട്രേഡ്മാർക്ക്
ഉടമസ്ഥാവകാശമെന്ന് നിങ്ങൾക്കറിയാമോ? ഓപ്പൺ, സ്വതന്ത്രം എന്നൊക്കെ പറഞ്ഞ്
ലിനക്സ് ചെയ്യുന്നത് സ്വേച്ഛാധിപത്യവും അടിച്ചമർത്തലുമാണെന്ന്
പിന്നെയുള്ള അന്വേഷണത്തിൽ ഞാൻ മനസ്സിലാക്കി. ലിനക്സിലെ പല കമാന്റുകളും
സ്വേച്ഛാധിപരവും അടിച്ചമർത്താനുമുള്ള ഉപാധികളാണെന്ന് ഞാൻ വളരെ വൈകിയാണ്
മനസ്സിലാക്കിയത്. നിങ്ങക്ക് വിശ്വാസമാകില്ലെന്നറിയാം, ഇതാ,
അടിച്ചമ‌‌ർത്താനും മർദ്ദിക്കാനും എന്തിന് കൊല്ലുവാനും പോലും
ഉപയോഗിക്കുന്ന ചില ലിനക്സ് കമാന്റുകൾ.

split : ഒരുമിച്ചു നില്ക്കുന്നവരെ വേർപിരിക്കുക
join : സ്വതന്ത്രരായവരെ ബലമായി പിടിച്ച് യോജിപ്പിക്കുക
kill, xkill : കൊല്ലുക
vi : ആറ് എന്ന സംഖ്യയുടെ റോമൻ രൂപം, ചെകുത്താന്റെ എക്സ്റ്റൻഷൻ നമ്പരെന്നു
പരക്കെ വിശ്വസിക്കപ്പെടുന്നു.
sort : ജാതിവ്യവസ്ഥയനുസരിച്ച് തരം തിരിക്കുക

കൂടുതല്‍ കമാന്റുകള്‍ കാണാന്‍ https://poddery.com/posts/1042138 നോക്കുക.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your rights
from them; you give them permission to rule, only so long as they follow the
rules: laws and constitution.


More information about the discuss mailing list