[smc-discuss] Facebook and Google spy on you

ഫെന്നെക് എന്ന കുറുക്കൻ. fennecfox at openmailbox.org
Mon Nov 3 22:09:13 PST 2014


ഫേസ്‍ബുക്കും ഗൂഗിളും എല്ലാം നിര്‍ത്തി. പക്ഷെ ഒരു ഓള്‍ട്ടര്‍നേറ്റീവ് ആണ് 
ഏറ്റവും വലിയ പ്രശ്നം. പല ടൂളുകള്‍ ഒരുമിച്ച് ഉപയോഗിക്കണം, കാര്യങ്ങള്‍ 
നടക്കാന്‍. പക്ഷെ, മുന്‍ത്തേക്കാള്‍ വളരെ നന്നായിട്ട് ഇന്റ്റര്‍നെറ്റിനെ 
മുതലാക്കാന്‍ പറ്റുന്നുണ്ട്. നമുക്ക് വേണ്ടി വളച്ചൊടിച്ച ഒരു സ്ഥിതിയില്‍ 
നിന്നു കുറേയൊക്കെ രക്ഷപെട്ടതുപോലെ ശരിക്കും ഫീല്‍ ചെയ്യാന്‍ 
പറ്റുന്നുണ്ട്.. പക്ഷെ എനിക്കു പ്രധാനമായും തോന്നിയ ഒരു പ്രശ്നം, നിങ്ങള്‍ 
പറഞ്ഞതു പോലെ കോണ്ടാക്ട്സ് പ്രോബ്ളം തന്നെയാണ്. തല്ക്കാലം മൊബൈല്‍ ഫോണ്‍ 
ഉള്ളതുകൊണ്ട് അതൊക്കെ കുറേ മാനേജ് ചെയ്യാന്‍ പറ്റുന്നുണ്ട്, പക്ഷേ 
അതുമാത്രം കൊണ്ട് കാര്യങ്ങള്‍ നടക്കാന്‍ വല്യ ബുദ്ധിമുട്ടാണ്.സത്യം 
പറഞ്ഞാല്‍ ഇപ്പോള്‍ ഇന്റ്ററ്‍നെറ്റ് ഉപയോഗിക്കാന്‍ എനിക്ക് പേടിയാണ്. 
ഇന്റര്‍നെറ്റ് ഫ്രീഡത്തെപ്പറ്റി ഒരു സെമിനാര്‍ എടുക്കാന്‍ വേണ്ടി കുറച്ച് 
മാസങ്ങള്‍ക്ക് മുന്പ് ഡാറ്റ ശേഖരിക്കുന്നതില്‍ നിന്ന് തുടങ്ങിയതാണ്, 
സെമിനാര്‍ നടന്നില്ലങ്ങില്‍ കൂടി, അതിലേക്കുള്ള വിവര ശേഖരണം ഇപ്പോഴും 
നടക്കുന്നുണ്ട്. ഇപ്പോള്‍ അത് 1.5 GB കഴിഞ്ഞു. അസാന്‍ജിന്റെ "വെന്‍ ഗൂഗിള്‍ 
മെറ്റ് വിക്കിലീക്ക്സ്" എന്ന ബുക്ക് കഴിഞ്ഞ ദിവസം വായിച്ചിരുന്നു. 
പറ്റിയാല്‍ ആ ഡാറ്റാ കളക്ഷന്‍ ബണ്ടില്‍, ഒരു ദിവസം ഞാന്‍ ടൊറന്‍റ് 
അപ്പ്ലോഡ് ചെയ്യാം, ആര്ക്കെന്കിലും ഉപകാരപ്പെട്ടാലോ..

-- 
എന്ന്, ഫെന്നെക് എന്ന കുറുക്കൻ.


More information about the discuss mailing list