[smc-discuss] Facebook and Google spy on you

Pirate Praveen praveen at onenetbeyond.org
Mon Nov 3 23:51:42 PST 2014


On Tuesday 04 November 2014 10:47 AM, Santhosh Thottingal wrote:
> 
> പ്രവീണ്‍,
> ഈ ലിസ്റ്റില്‍ ഉള്ള ഭൂരിപക്ഷം പേരും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം
> തിരിച്ചറിയുന്നവര്‍ തന്നെയായിരിക്കും. പക്ഷേ അവരെല്ലാം സ്വതന്ത്രസോഫ്റ്റ്‌വെയര്‍ മാത്രം
> ഉപയോഗിക്കുന്നവരായിരിക്കണമെന്നില്ല. ആശയവിനിമയം എന്നതു് ചില ടൂളുകളിലേയ്ക്ക് ചുരുക്കാവുന്ന
> ചെറിയ കാര്യമല്ല. സമൂഹത്തില്‍ നമ്മളോരുത്തര്‍ക്കും കമ്യൂണിക്കേറ്റ് ചെയ്യേണ്ടതു് മകന്‍,മകള്‍,
> ഭാര്യ, ഭര്‍ത്താവ്, സുഹൃത്തു്, ബന്ധു, സഹപാഠി, സഹപ്രവര്‍ത്തകന്‍ എന്നീ അനവധി റോളുകളില്‍
> കൂടിയല്ലേ? അങ്ങനെ വരുമ്പോള്‍ നമ്മള്‍ ആശയവിനിമയം നടത്തുന്നവര്‍ എത്രയെത്ര വ്യത്യസ്ത
> തരത്തിലുള്ളവരാണു്? ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ ഏതു് എന്ന കണ്ടീഷന്‍ ആര്‍ക്കും ഇതില്‍
> വെയ്ക്കാന്‍ പറ്റില്ല. അങ്ങനെ സങ്കീര്‍ണ്ണമായ പല കാരണങ്ങളാണു് ഒരു സാങ്കേതികവിദ്യയോ ടൂളോ
> തിരഞ്ഞെടുക്കുമ്പോള്‍ ഉള്ളതു്.  കേവലം സ്വതന്ത്ര സോഫ്റ്റ്‌വെയറിനോടുള്ള വിരോധമല്ല.

അതൊന്നും ഒറ്റയടിക്ക് ഉപേക്ഷിക്കണമെന്നു് ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷേ ഇപ്പോഴുള്ള സ്വതന്ത്രമല്ലാത്ത
പ്ലാറ്റ്ഫോമുകള്‍ നമ്മുടെ ആശയവിനിമയത്തിനുള്ള ആവശ്യം നിറവേറ്റുന്നു എന്നാകുമ്പോള്‍ സ്വതന്ത്ര
പ്ലാറ്റ്ഫോമുകളുടെ അന്വേഷണവും വികസനവും പ്രാധാന്യമുള്ളതാകുന്നില്ല.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുമ്പോള്‍ നഷ്ടപ്പെടുന്നതെന്താണെന്നു് ഓരോ നിമിഷവും
എനിയ്ക്കു് ഓര്‍മ്മ വരുന്നുണ്ടു്. അങ്ങനെ ഓരോ അവസരത്തിലും എങ്ങനെ എല്ലാവരേയും സ്വതന്ത്ര
പ്ലാറ്റ്ഫോമില്‍ കൊണ്ടുവരാം എന്ന ആവശ്യം വളരം സ്വകാര്യവും സ്വന്തവുമാകുന്നു. പുറത്തേതേ ഉള്ള
ആളുകള്‍ നമുക്കു് വേണ്ടി ഇതു് ചെയ്തു് തരാനില്ല എന്ന തിരിച്ചറിവു് കൂടുതല്‍ ഈ പ്രവര്‍ത്തനങ്ങളില്‍
മുഴുകാന്‍ ആവേശം നല്‍കുന്നു.

ഈ സ്വതന്ത്ര സേവനങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പോലെ തന്നെ നമുക്കു് ഉപയോഗിക്കാനാക്കുന്ന
പ്രവര്‍ത്തനം ആരു് ചെയ്യണം എന്നാണു് സന്തോഷ് പറയുന്നതു്?

> രാഷ്ട്രീയവും സാങ്കേതികവും ആയ മെറിറ്റില്‍ കൂടി ഇത്തരം കാമ്പയിനുകള്‍ നടത്തണം. മറ്റുള്ളവരെ
> മോശമായി ചിത്രീകരിച്ചോ പുച്ഛിച്ചോ അല്ല. എല്ലാവരെയും വിശ്വാസ്യതയിലെടുത്തും സ്നേഹത്തിന്റെ
> ഭാഷയിലും മാത്രമേ ഇത്തരം ആശയപ്രചരണങ്ങള്‍ക്കു പ്രസക്തിയുള്ളു.. പ്രവീണ്‍ ഉപയോഗിക്കുന്ന ഭാഷ
> ദയവായി ശ്രദ്ധിക്കണം.

എല്ലാവരോടും ഇതു പോലല്ല സംസാരിക്കാറു്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പോലെ സ്വാതന്ത്ര്യത്തിനു്
വേണ്ടി പ്രവര്‍ത്തിക്കുന്നവരോടു് പൊതുജനത്തിനോടു് സംസാരിക്കുന്ന ഭാഷയല്ല ഉപയോഗിക്കാറു്. ഇതേ
വിഷയത്തില്‍ കോളേജുകളില്‍ പോയി വിദ്യാര്‍ത്ഥികളോടു് സംസാരിക്കുമ്പോള്‍ ഇതേ വാക്കുകളോ
തീവ്രതയോ ഉണ്ടാകാറില്ല.

സ്വന്തം കൂട്ടുകാരോടും അടുത്തറിയുന്നവരോടും നയതന്ത്ര ഭാഷയോ മധുരം ചേര്‍ത്തു് പറയുകയോ
ആവശ്യമുണ്ടെന്നു് തോന്നുന്നില്ല. കൂടാതെ ആശയപരമായ സങ്കട്ടനങ്ങള്‍ വ്യക്തിപരമായ ബന്ധത്തെ
ബാധിക്കുന്നുണ്ടെന്നും തോന്നുന്നില്ല.

-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141104/f9d9cd08/attachment-0001.pgp>


More information about the discuss mailing list