[smc-discuss] Fwd: [DAKF] അക്ഷരരൂപം കതിരു്

Anivar Aravind anivar.aravind at gmail.com
Sat Nov 8 21:08:34 PST 2014


വളരെ നല്ല സംരംഭം . കൂടുതല്‍ ഫോണ്ടുകളുണ്ടാവട്ടെ

അനില്‍ ,
ഒരു ചെറിയ ലൈസന്‍സിങ്ങ് ഇഷ്യൂ ഉണ്ട് .
ഫീച്ചര്‍ ടേബിള്‍ മീരയുടേതാണെന്നു കാണുന്നു .  രണ്ടുവര്‍ഷത്തോളമെടുത്ത് രജീഷും
സന്തോഷുമൊക്കെ കൂടി ശരിയാക്കിയെടുത്ത  വലിയ അധ്വാനം അതിനു പിന്നിലുണ്ട് . ആ
ഫീച്ചര്‍ ടേബിള്‍  ഉപയോഗിച്ച് കൂടുതല്‍ ഫോണ്ടുകള്‍
സ്വതന്ത്രലൈസന്‍സിലിറങ്ങണമെന്നും നമ്മള്‍ ആഗ്രഹിക്കുന്നു. അതിനാല്‍ തന്നെ
ലൈസന്‍സ് കൃത്യമായിത്തന്നെ പാലിക്കേണ്ടതാണു്. . അതിനാല്‍ ഡെറിവേറ്റീവ്
വര്‍ക്കെന്ന രീതിയില്‍ ഈ ഫീച്ചര്‍ ടേബിളുപയോഗിക്കുന്ന ഫോണ്ടുകള്‍ രണ്ടു
കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട് .

1. അതേ ലൈസന്‍സ് തന്നെ ഉപയോഗിക്കുക . (മീരയുടെ ഫീച്ചര്‍ ടേബിള്‍ GPL 3.0 or
Later+ Font Exception ) ആണു് . അതിനാല്‍ ഡെറിവേറ്റീവ് ഫോണ്ടും അതുതന്നെ
ഉപയോഗിക്കേണ്ടതാണ് . ഇപ്പോള്‍ കാണുന്നതു് GPL 2.0 or Later ആണു്. ഇതു
ശരിയാക്കേണ്ടതാണു്.

2. അടിസ്ഥാനഫോണ്ടിന്റെ കോപ്പിറൈറ്റിനെ ഡെറീവേറ്റീവ് ഫോണ്ടുകള്‍ റെസ്പെക്റ്റ്
ചെയ്യേണ്ടതാണു്. ഡിസൈന്‍ മാത്രമല്ലല്ലോ ഫീച്ചര്‍ ടേബിളുകളും ഒരു ഫോണ്ടിന്റെ
അടിസ്ഥാനമല്ലേ . അതുകൊണ്ട് ഒരു സ്വതന്ത്ര ഫോണ്ട് ഉപയോഗിക്കുമ്പോള്‍
അതിലുപയോഗിച്ച ഭാഗങ്ങളുടെ കോപ്പിറൈറ്റ് വ്യക്തമായും ചേര്‍ക്കണം . മീരയുടെ
കാര്യത്തില്‍ ഇതു് copyright (c) 2007-2013 Hussain K H, Suresh P, Santhosh
Thottingal, Rajeesh K Nambiar, Swathanthra Malayalam Computing (
http://smc.org.in) എന്നതാണു്.

ഇവ ശ്രദ്ധിച്ചു മെറ്റാ ഡാറ്റയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുമല്ലോ

അനിവര്‍



2014-11-09 10:09 GMT+05:30 Hrishi <hrishi.kb at gmail.com>:

>
> ---------- Forwarded message ----------
> From: Anilkumar KV <anilankv at gmail.com>
> Date: 2014-11-08 22:02 GMT+05:30
> Subject: [DAKF] അക്ഷരരൂപം കതിരു്
> To: Democratic Alliance for Knowledge Freedom <dakf at googlegroups.com>
> Cc: Rajesh Odayanchal <rajeshodayanchal at gmail.com>
>
>
> കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തു് നടത്തിയ അക്ഷര വികസന ശില്പശാലയിൽ നിന്നും
> പ്രചോദനമുൾക്കൊണ്ടു് അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം (ATPS)
> വികസിപ്പിക്കുന്ന അക്ഷരരൂപം കതിരു്  താഴെ കാണുന്ന കണ്ണിയിൽ ലഭ്യമാണു്.
> പരീക്ഷിച്ചു് നോക്കി തെറ്റുകുറ്റങ്ങൾ അറിയിക്കുമല്ലൊ
>
> കതിരു് അക്ഷരരൂപം <http://anil.atps.in/downloads/Kathiru.ttf>
>
> കൂടെ ചേർത്ത ചിത്രവും കാണുക
>
>
>
> - അനിൽ
>
> --
> You received this message because you are subscribed to the Google Groups
> "സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പൊതുവേദി" group.
> To unsubscribe from this group and stop receiving emails from it, send an
> email to dakf+unsubscribe at googlegroups.com.
> For more options, visit https://groups.google.com/d/optout.
>
>
>
> --
> ---
> Regards,
> Hrishi | Stultus
> http://stultus.in
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141109/14179dbd/attachment.htm>


More information about the discuss mailing list