[smc-discuss] Fwd: [DAKF] അക്ഷരരൂപം കതിരു്

Santhosh Thottingal santhosh.thottingal at gmail.com
Sun Nov 9 20:29:27 PST 2014


On Sunday, November 9, 2014, Anilkumar KV <anilankv at gmail.com
<javascript:_e(%7B%7D,'cvml','anilankv at gmail.com');>> wrote:

> ഇവിടെ സൂചിപ്പിച്ച പോരായ്മകളും കുറവുകളും ഒരോന്നായി പരിഹരിക്കാം.
> 'മീര'-യെ ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടില്ല. മറ്റു
> ആശ്രിതത്വങ്ങളുള്ളവ ഏതൊക്കെയെന്നു് പരിശോധിച്ചു് ഒഴിവാക്കാം.
>


മീരയല്ല അനിവര്‍, രചന ഫോണ്ടിന്റെ വരകളെ മാറ്റിയാണു് കതിര്‍
ഫോണ്ടുണ്ടാക്കിയിരിക്കുന്നതു്. അതുകൊണ്ടുതന്നെ രചന ഫോണ്ടിന്റെ സാങ്കേതിക
ചട്ടക്കൂടു് അതേപടി കതിരിലും പകര്‍ത്തിയിട്ടുണ്ടു്. 1600+ വരികള്‍ വരുന്ന
രചനയുടെ ഫീച്ചര്‍ ഫയല്‍ കതിരില്‍ പുനരുപയോഗിച്ചിട്ടുണ്ടു്[1].  ഈ ഫീച്ചര്‍
ഫയല്‍ വര്‍ഷങ്ങളായുള്ള പരിശ്രമത്തിന്റെ ഫലമായായാണു് സുരേഷും രജീഷും ഞാനും
പലരുടെയും സഹായത്തോടെ എഴുതിയിട്ടുള്ളതു്.  മറ്റുഫോണ്ടുകളില്‍
പുനരുപയോഗത്തിനായിട്ടുതന്നെയാണു് എഴുതിയിട്ടുള്ളതു്. ഫോണ്ട്
മെച്ചപ്പെടുത്തുമ്പോള്‍ ഇതിന്റെ പകര്‍പ്പവകാശം ശ്രദ്ധിച്ചോളൂ.


[1] ഫീച്ചര്‍ ഫയലുകള്‍ താരതമ്യപ്പെടുത്തിയതു്:
https://gist.githubusercontent.com/santhoshtr/f4c2b3232269ec066d33/raw/ef89f5da84b1b137aa19166ee7f0e670618c3b8e/RachanaKathiru.diff

സന്തോഷ് തോട്ടിങ്ങല്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141110/051b4eea/attachment.htm>


More information about the discuss mailing list