[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

Balasankar C balasankarc at autistici.org
Thu Apr 9 08:56:31 PDT 2015


പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പുകൾ മൂന്നെണം
എങ്ങാണ്ടേ ഇതുവരെ കണ്ടുള്ളൂ.. അതുകൊണ്ട് ഡെബിയൻ തന്നെയാ ഭേദം.. ഇനി അത്ര
purist ആൾക്കാരുണ്ടെങ്കിൽ ഡെബിയന്റെ മെയിൻ റെപ്പോ മാത്രം ഉപയോഗിച്ചാൽ മതി..
അതിൽ എഫെസ്സെഫിനും വിരോധമില്ല. :)

> # ഉബുണ്ടു ആണോ ഡെബിയനാണോ കണ്ണടച്ച് വിശ്വിക്കാവുന്നേ...
>>
> ഡെബീയന്‍ തന്നെ. പക്ഷേ നോണ്‍-ഫ്രീ പാക്കേജുകളെ ഡെബീയനും
പിന്തുണയ്ക്കുന്നുണ്ട്. ന്യൂസെന്‍സും ട്രൈസ്ക്വലുമൊക്കെയാണ് അക്കാര്യത്തില്‍
ധീരമായ നിലപാട് സ്വീകരിയ്ക്കുന്നവ. എന്നാല്‍ ഡെബീയനോളം മലയാളം പിന്തുണ ഇവയില്‍
കിട്ടുന്നകാര്യം നിലവില്‍ സംശയമാണ്. ഓ, മറന്നുപോയി, അതുണ്ടാക്കാനാണല്ലോ
നമ്മള്‍, അല്ലേ! :)

On 2015-04-09 09:35, sooraj kenoth wrote:

> 2015, ഏപ്രിൽ 9 7:43 PM നു, Nandakumar Edamana എഴുതി:
>
>> സൂരജേട്ടാ,
>>
>> അതിഗംഭീരസംരംഭമായിട്ടുണ്ട്, അഭിനന്ദനങ്ങള്‍!
>>
>
> :-)
>
>
>  തുടക്കക്കാര്‍ക്കുള്ളതായിട്ടും
>> ഉബുണ്ടുവിന് പകരം ഡെബീയന് പ്രാധാന്യം കൊടുത്തത് ധീരമായ നടപടി തന്നെ.
>>
> # ഉബുണ്ടു ആണോ ഡെബിയനാണോ കണ്ണടച്ച് വിശ്വിക്കാവുന്നേ...
> ;)
>
>  പരീക്ഷയുടെ തിരക്കിലും മറ്റും പെട്ടുപോയി. അല്ലെങ്കില്‍ വിശദമായിത്തന്നെ
>> വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമായിരുന്നു. എന്തായാലും നിര്‍ദേശങ്ങള്‍
>> വല്ലതും തോന്നിയാല്‍ അറിയിക്കാം.
>>
>
> :)
> പരീക്ഷ കഴിഞ്ഞിട്ട് മതി.
>

_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss at lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150409/69e77b32/attachment.htm>


More information about the discuss mailing list