[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

Anivar Aravind anivar.aravind at gmail.com
Sat Apr 11 11:01:15 PDT 2015


സൂരജേ ,

പുസ്തകം വായിയ്ക്കുന്നേ ഉള്ളൂ . സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്
കമ്യൂണിറ്റിയേയും സംഘടനയേയും വേര്‍തിരിച്ചുവെയ്ക്കുന്ന ഒരു സമീപനം കടപ്പാട്
എന്ന ഭാഗത്തുണ്ട് . അതു ശരിയല്ല . അതു തിരുത്തുന്നതാവും നല്ലതു് .
കമ്മ്യൂണീറ്റി അതിനുവേണ്ടി നിര്‍മ്മിച്ച പിന്തുണാസംവിധാനം
എന്നതില്‍കവിഞ്ഞൊന്നും അല്ല സംഘടന. നമ്മുടെ 2008 ലെ എന്‍ഐടി ഫോസ് മീറ്റിലെ
ആനുവല്‍ മീറ്റപ്പിലെയും 2009 ലെ കുറ്റീപ്പുറത്തെ ആനുവല്‍ മീറ്റപ്പിന്റെയും
തീരുമാനപ്രകാരമാണു സംഘടന ഉണ്ടാവുന്നതു് . കമ്മ്യൂണീറ്റീയുടെ ഉടമസ്ഥതയിലാണൂ
സംഘടന. തിരിച്ചല്ല.
കമ്മ്യൂണിറ്റിയില്‍ ഓരോ സമയത്തും ആക്റ്റീവായവരും അല്ലാത്തവരും
ഉണ്ടാവുന്നപോലെത്തന്നെയാണു സംഘടനയുടെ കാര്യവും .സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ
മെറിറ്റോക്രസിയും ജനാധിപത്യവും ഒരേപോലെ ഉള്‍ക്കൊള്ളുന്ന സംഘടനാ സംവിധാനമായി
നമ്മള്‍ മാറിയത് കഴിഞ്ഞ വാര്‍ഷികത്തിനാണ്.   . സൂരജ് അന്നു വന്നിരുന്നില്ല.

അതു പോലെ സംഘടനയെ വിശേഷിപ്പിയ്ക്കാന്‍ എന്‍ജിയോ എന്ന പദപ്രയോഗം ഒട്ടും
യോജിയ്ക്കുന്നതല്ല  .  സ്വമക എന്ന സംഘടന തിരുവിതാംകൂര്‍ കൊച്ചി ശാസ്ത്ര
സാഹിത്യ ധര്‍മ്മ സംഘങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍നിയമത്തിനു കീഴില്‍
രജിസ്റ്റര്‍ ചെയ്ത ഒരു സൊസൈറ്റി ആണു്.  അതിനെ വിശേഷിപ്പിയ്ക്കാന്‍ എന്‍ജിയോ
എന്ന ടേം ഉപയോഗിയ്ക്കുന്നതു തെറ്റായ അര്‍ത്ഥമാണുണ്ടാക്കുന്നതു് .
പ്രത്യേകിച്ചും കേരളീയം എന്ന പ്രൈവറ്റ് ട്രസ്റ്റിനെപ്പറ്റീ പറയുന്നിടത്ത് ആ
പ്രയോഗം ഇല്ലാതിരിയ്ക്കെ . ഒന്നാമതായി അങ്ങനെ വേര്‍തിരിയ്ക്കേണ്ട ഒരു ആവശ്യവും
അവിടെ കാണുന്നുമില്ല.

പിഡിഎഫ് വ്യാപകമായി ഇപ്പോഴേ ഷെയര്‍ ചെയ്യപ്പെടുന്നതുകൊണ്ട് .ഈ തെറ്റ് എത്രയും
പെട്ടെന്നു തിരുത്തുന്നതു നന്നായിരിയ്ക്കും

മറ്റൊന്നു് . എന്റെ പേര് അനിവര്‍ അരവിന്ദ് എന്നാണു്. അതുവെയ്ക്കണമെന്നു
നിര്‍ബന്ധമില്ല.  എന്നാല്‍ ഫേസ്ബുക്കിലെ പ്രൊഫൈല്‍ നാമത്തെ എന്റെ ഐഡന്റിറ്റീ
ആക്കി എടുക്കുന്നതില്‍ വിയോജിപ്പുണ്ട് .

വായിയ്ക്കുന്ന മുറയ്ക്ക് അഭിപ്രായങ്ങള്‍ പറയാം


2015-04-11 22:59 GMT+05:30 sooraj kenoth <soorajkenoth at gmail.com>:

> 2015, ഏപ്രിൽ 11 10:47 PM നു, Pirate Praveen . അതിന്റെ ഭാഗമായമായിട്ട് ഒരു
> കുഞ്ഞ്
> >> പുസ്തകം എഴുതിത്തുടങ്ങി. അത് എഴുതി ഇത്രയും ആയി.
> >> http://shakhi.org/books/book1
> >
> > ഈ പരീക്ഷണത്തെപ്പറ്റി എസ്എംസി ബ്ലോഗിലെഴുതിക്കൂടെ?
> > ലിസ്റ്റിനേക്കാളും വായനക്കാരുണ്ടെന്നു്
> > തോന്നുന്നു അവിടെ.
>
> സമയം ആയിട്ടില്ല. ഇപ്പോ data/sample collection ആണ്. ആകെ മൊത്തത്തില്‍
> തുടങ്ങിയിട്ടേ ഉള്ളൂ.
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150411/97c7733d/attachment.htm>


More information about the discuss mailing list