[smc-discuss] പുതിയ തലക്കെട്ടു ഫോണ്ട് - ഉറൂബ്

Anivar Aravind anivar.aravind at gmail.com
Sun Apr 12 22:56:40 PDT 2015


തലക്കെട്ടുകള്‍ക്കനുയോജ്യമായ പുതിയൊരു ഫോണ്ടുകൂടി സ്വതന്ത്ര മലയാളം
കമ്പ്യൂട്ടിങ്ങ് അവതരിപ്പിക്കുന്നു. ഉറൂബ് എന്നു പേരിട്ടിട്ടുള്ള ഈ ഫോണ്ടിന്റെ
രൂപകല്പന ഹുസൈന്‍ കെ.എച്ച് ആണു്. പ്രശസ്ത മലയാള സാഹിത്യകാരനായിരുന്ന പി.സി.
കുട്ടികൃഷ്ണന്റെ
<https://ml.wikipedia.org/wiki/%E0%B4%89%E0%B4%B1%E0%B5%82%E0%B4%AC%E0%B5%8D>
തൂലികാനാമമാണു് ഉറൂബ്. അദ്ദേഹത്തിന്റെ 'ഉമ്മാച്ചു'
<https://ml.wikipedia.org/wiki/%E0%B4%89%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81>
എന്ന നോവലിന്റെ അറുപതാം വാര്‍ഷികമാണു് ഈ വര്‍ഷം. അദ്ദേഹത്തിന്റെ സ്മരണകള്‍ക്കു
മുന്നില്‍ ഈ ഫോണ്ട് സമര്‍പ്പിയ്ക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ഡൌണ്‍ലോഡിനും http://blog.smc.org.in/uroob-font/
സന്ദര്‍ശിയ്ക്കുകു
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150413/cf430d44/attachment.htm>


More information about the discuss mailing list