[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

sooraj kenoth soorajkenoth at gmail.com
Tue Apr 14 08:44:21 PDT 2015


ഇന്നത്തേക്ക് പുതിയ പതിപ്പ്(Alpha-2) ഇറക്കാം എന്നാണ് കരുതിയത്,
വിചാരിച്ച പോലെ എല്ലാ പണിയും തീര്‍ക്കാന്‍ പറ്റിയില്ല. കുറച്ച്
വിവരങ്ങള്‍ കുിട്ടാനുണ്ട്.

2015, ഏപ്രിൽ 11 11:31 PM നു, Anivar Aravind  എഴുതി:
> അതു പോലെ സംഘടനയെ വിശേഷിപ്പിയ്ക്കാന്‍ എന്‍ജിയോ എന്ന പദപ്രയോഗം ഒട്ടും
> യോജിയ്ക്കുന്നതല്ല  .  സ്വമക എന്ന സംഘടന തിരുവിതാംകൂര്‍ കൊച്ചി ശാസ്ത്ര സാഹിത്യ
> ധര്‍മ്മ സംഘങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍നിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത
> ഒരു സൊസൈറ്റി ആണു്.  അതിനെ വിശേഷിപ്പിയ്ക്കാന്‍ എന്‍ജിയോ എന്ന ടേം
> ഉപയോഗിയ്ക്കുന്നതു തെറ്റായ അര്‍ത്ഥമാണുണ്ടാക്കുന്നതു് . പ്രത്യേകിച്ചും കേരളീയം
> എന്ന പ്രൈവറ്റ് ട്രസ്റ്റിനെപ്പറ്റീ പറയുന്നിടത്ത് ആ പ്രയോഗം ഇല്ലാതിരിയ്ക്കെ .
> ഒന്നാമതായി അങ്ങനെ വേര്‍തിരിയ്ക്കേണ്ട ഒരു ആവശ്യവും അവിടെ കാണുന്നുമില്ല.

കേരളീയം പ്രൈവറ്റ് ട്രസ്റ്റീ അല്ല. നേരിട്ട് സംസാരിച്ച് ഉറപ്പുവരുത്തി.
എന്നാലും ആധികകാരികമായ വിവരണം കിട്ടിയിട്ടില്ല. കാത്തിരിക്കുന്നു. ഇന്ന്
കിട്ടും എന്നാണ് വിചാരിച്ചത്. ഇനി രണ്ട് ദിവസം കഴിഞ്ഞേ കിട്ടാനിയുള്ളൂ.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list