[smc-discuss] Debian Release party: Resource person training

sooraj kenoth soorajkenoth at gmail.com
Tue Apr 14 22:58:15 PDT 2015


സൂഹൃത്തുക്കളേ,
ഈ വരുന്ന 25-ന് നടക്കാനിടയുള്ള ഡെബിയല്‍ റിലീസ് പാര്‍ട്ടികള്‍ക്ക്
resource person ആവാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ള എല്ലാവര്‍ക്കും
നമ്മള്‍ ഒരു ചെറിയ പരിശീലന പരിപാടി നടത്താന്‍ ഉദ്ദേശിക്കുന്നു. ഈ വരുന്ന
18-19 തീയതികളില്‍ തൃശ്ശൂര്‍ PG Centre-ല്‍ വെച്ചായിരിക്കും പരിപാടി
സംഘടിപ്പിക്കുന്നത്.

ഡെബിയന്‍ ഡെവലപ്പ്മെന്റ്  പ്രോസസ് പരിചയപ്പെടുത്തല്‍, ഡബിയനില്‍
പിന്തുടരുന്ന ജനീധിപത്യക്രമങ്ങള്‍, പാക്കേജിങ്ങ് തുടങ്ങിയവയായിരിക്കും
കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍.

നമ്മുടെ കൂട്ടത്തില്‍ തന്നെ ഉള്ള പ്രവീണ്‍, റെജ്ജ, അനീഷ് എന്നിവരായിക്കും
ക്ലാസുകള്‍ കൈകാര്യം ചെയ്യുക. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയാണ്
ക്ലാസ്. ചിലവുകള്‍ അവരവര്‍ വഹിക്കണം.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list