[smc-discuss] ലിബ്രെ ഓഫീസ് പ്രാദേശികവത്കരണം - ഇപ്പോഴത്തെ അവസ്ഥ

Balasankar C balasankarc at autistici.org
Wed Apr 15 23:54:52 PDT 2015


നമസ്കാരം,

ലിബ്രെ ഓഫീസിന്റെ പ്രാദേശികവത്കരണ പ്രവര്‍ത്തനങ്ങള്‍ കുറച്ചു് നാളുകളായിട്ട്
മുടങ്ങിക്കിടക്കുകയാണല്ലോ. അവ വീണ്ടും തുടങ്ങേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച്
നിയമസഭ പോലെയുള്ള സ്ഥപനങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് മാറിയ ഈ
സാഹചര്യത്തില്‍, മലയാളം ഇന്റര്‍ഫേസ് എന്നത് ഒരു അവശ്യസംഗതിയാണ്.

നിലവിലെ ലിബ്രെ ഓഫീസ് പ്രാദേശികവത്കരണത്തിന്റെ അവസ്ഥ താഴെ പറയും വിധമാണ്


*ലിബ്രെ ഓഫീസ് 4.3*മൊത്തം *98114* വാക്കുകള്‍. അതില്‍ *84795* വാക്കുകള്‍ (
*86%‌*) പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ബാക്കിയുള്ളതില്‍ *357* വാക്കുകള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ടെങ്കിലും,
പുനഃപരിശോധന ആവശ്യമുള്ളവയാണ്.
*12962* വാക്കുകള്‍ പരിഭാഷപ്പെടുത്താനുണ്ടൂ്.


*ലിബ്രെ ഓഫീസ് 4.4*മൊത്തം *98182* വാക്കുകള്‍. അതില്‍ *72604* വാക്കുകള്‍ (
*74%‌*) പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ബാക്കിയുള്ളതില്‍ *468* വാക്കുകള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ടെങ്കിലും,
പുനഃപരിശോധന ആവശ്യമുള്ളവയാണ്.
*25110* വാക്കുകള്‍ പരിഭാഷപ്പെടുത്താനുണ്ടൂ്.


*വെബ്സൈറ്റ്*മൊത്തം *1876 *ഉള്ളതില്‍ ഒന്നും പരിഭാഷപ്പെടുത്തിയിട്ടില്ല.


പ്രാദേശികവത്കരണത്തിന്റെ ഭാവിപരിപാടികള്‍ പുറകേ.

കുറിപ്പ്: കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണു് -
https://translations.documentfoundation.org/ml/


നന്ദി
ബാലശങ്കര്‍ സി
http://balasankarc.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150416/cda1e397/attachment.htm>


More information about the discuss mailing list