[smc-discuss] ലിബ്രെ ഓഫീസ് പ്രാദേശികവത്കരണം - ഇപ്പോഴത്തെ അവസ്ഥ

Anivar Aravind anivar.aravind at gmail.com
Thu Apr 16 01:17:17 PDT 2015


ബാലു ,

നമുക്ക് തര്‍ജ്ജമയുടെ ക്വാളിറ്റിയ്ക്ക് മുന്‍ഗണന നല്‍കണം . പഴയതു മിക്കതും
മെച്ചപ്പെടുത്താനുണ്ട്
ഇതാണു മലയാളം ഭാഷാ പാക്ക് .
http://download.documentfoundation.org/libreoffice/stable/4.4.2/deb/x86_64/LibreOffice_4.4.2_Linux_x86-64_deb_langpack_ml.tar.gz

ഇതിലെ ഫയലുകള്‍ ഓരോന്നോരോന്നായി ഓരോരുത്തര്‍ എടുത്ത് റിവ്യൂ ചെയ്യുന്നതല്ലേ
കൂടുതല്‍ നന്നാകുക.

അതോ സ്വമക ഒരു സനാട്ട സെര്‍വര്‍ ഉണ്ടാക്കണോ വളരെ പെട്ടെന്നതു ചെയ്യാനാവുമോ ?
പൂട്ടിലിലേതു പുതിയ വെര്‍ഷനാക്കാമോഎന്നു അനിയോടു അന്വേഷിയ്ക്കുകയുമാവാം

അനിവര്‍

2015-04-16 12:24 GMT+05:30 Balasankar C <balasankarc at autistici.org>:

> നമസ്കാരം,
>
> ലിബ്രെ ഓഫീസിന്റെ പ്രാദേശികവത്കരണ പ്രവര്‍ത്തനങ്ങള്‍ കുറച്ചു് നാളുകളായിട്ട്
> മുടങ്ങിക്കിടക്കുകയാണല്ലോ. അവ വീണ്ടും തുടങ്ങേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച്
> നിയമസഭ പോലെയുള്ള സ്ഥപനങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് മാറിയ ഈ
> സാഹചര്യത്തില്‍, മലയാളം ഇന്റര്‍ഫേസ് എന്നത് ഒരു അവശ്യസംഗതിയാണ്.
>
> നിലവിലെ ലിബ്രെ ഓഫീസ് പ്രാദേശികവത്കരണത്തിന്റെ അവസ്ഥ താഴെ പറയും വിധമാണ്
>
>
> *ലിബ്രെ ഓഫീസ് 4.3*മൊത്തം *98114* വാക്കുകള്‍. അതില്‍ *84795* വാക്കുകള്‍ (
> *86%‌*) പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
> ബാക്കിയുള്ളതില്‍ *357* വാക്കുകള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ടെങ്കിലും,
> പുനഃപരിശോധന ആവശ്യമുള്ളവയാണ്.
> *12962* വാക്കുകള്‍ പരിഭാഷപ്പെടുത്താനുണ്ടൂ്.
>
>
> *ലിബ്രെ ഓഫീസ് 4.4*മൊത്തം *98182* വാക്കുകള്‍. അതില്‍ *72604* വാക്കുകള്‍ (
> *74%‌*) പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
> ബാക്കിയുള്ളതില്‍ *468* വാക്കുകള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ടെങ്കിലും,
> പുനഃപരിശോധന ആവശ്യമുള്ളവയാണ്.
> *25110* വാക്കുകള്‍ പരിഭാഷപ്പെടുത്താനുണ്ടൂ്.
>
>
> *വെബ്സൈറ്റ്*മൊത്തം *1876 *ഉള്ളതില്‍ ഒന്നും പരിഭാഷപ്പെടുത്തിയിട്ടില്ല.
>
>
> പ്രാദേശികവത്കരണത്തിന്റെ ഭാവിപരിപാടികള്‍ പുറകേ.
>
> കുറിപ്പ്: കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണു് -
> https://translations.documentfoundation.org/ml/
>
>
> നന്ദി
> ബാലശങ്കര്‍ സി
> http://balasankarc.in
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150416/9382007c/attachment.htm>


More information about the discuss mailing list