[smc-discuss] [DAKF] Re: Malayalam word for Hexadecimal

sooraj kenoth soorajkenoth at gmail.com
Thu Apr 16 02:46:38 PDT 2015


2015, ഏപ്രിൽ 16 2:43 PM നു, Sudeep Ben <sudeep.ks at gmail.com> എഴുതി:
> "അത് കാര്യങ്ങള്‍ എളുപ്പം മനസ്സിലാക്കാന്‍ സഹായിക്കുമെങ്കില്‍" --> ആ ഭാഗം
> പ്രധാനമാണ്. ഷോഡശാങ്ക സംഖ്യ എന്ന വാക്ക് ഏതായാലും എന്നെ കാര്യങ്ങള്‍ എളുപ്പം
> മനസ്സിലാക്കാന്‍ സഹായിക്കുന്നില്ല :(


ആ വാക്ക് മാത്രമല്ല, അതിലെ പല വാക്കുകളും അര്‍ത്ഥം വ്യക്തമാക്കുന്നില്ല.
പല സ്ഥലത്തും ഒരേ കാര്യത്തിന് പലവാക്കുകളും മാറി മാറി
ഉപയോഗിച്ചിട്ടുണ്ട്. ഒന്നും ലക്ഷ്യം കണ്ടതായി തോന്നുന്നില്ല.

മദര്‍ബോര്‍ഡ്, സിപിയൂ, തുടങ്ങി എല്ലാറ്റിനും ഓരോ വാക്ക് പരീക്ഷിച്ച്
ഉപേക്ഷിച്ചതാണ്. നമുക്ക് ഇതില്‍ പലതും കേട്ട് പരിചയമുള്ളതാണെങ്കിലും ഇത്
പരിചമില്ലാത്തവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാവുന്ന ഒരു വാക്ക്
കിട്ടിയാല്‍ നല്ലതായിരിക്കും.


cpu- മുഖ്യ പ്രവര്‍ത്തന കേന്ദ്രം
peripherals - സഹകാരികള്‍
മദര്‍ബോര്‍ഡ് - ആസ്ഥാന സര്‍ക്യൂട്ട്.

തുടങ്ങി കുറച്ചധികം വാക്കുകള്‍ പരീക്ഷിച്ചു. വളരെ അരോചകമായി തോന്നിയ
ചിലതൊക്കെ പിന്‍വലിച്ചു. നല്ല വാക്കുകള്‍ കിട്ടി‍യാല്‍ വളരെ
നന്നായിരിക്കും.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list