[smc-discuss] ഡെബിയൻ റിലീസ് പാർട്ടി

Pirate Praveen praveen at onenetbeyond.org
Thu Apr 23 07:34:33 PDT 2015


കൊല്ലത്തു് അഞ്ചൽ വെസ്റ്റ് സ്കൂളിലും കോഴിക്കോട് വൈദ്യുതി ഭവനിലും കൂടി പാർട്ടികൾ ഉറപ്പിച്ചിട്ടുണ്ട്. കൂടാതെ 27 നു് കാലിക്കറ്റ് സർവ്വകലാശാലാ ക്യാമ്പസ്സിലും പരിപാടി ഉറപ്പായിട്ടുണ്ട്.

Pirate Praveen എഴുതി:
> തിരുവനന്തപുരത്ത് ഹാക്കർസ്പേസിലും ടെക്നോ പാർക്കിലും തൃശൂർ പിജി സെന്ററിലും കണ്ണൂർ പരിഷത്ത് ഭവനിലും ഇതുവരെ പരിപാടി ഉറപ്പായിട്ടുണ്ട്. 
>
> ടെക്നോപാർക്കിലെ പരിപാടിയിൽ ഡെബിയൻ പ്രൊജക്റ്റ് ലീഡറായി കഴിഞ്ഞയാഴ്ച തിരഞ്ഞെടുക്കപ്പെട്ട നീൽ മക്ഗവേൺ വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുന്നതായിരിക്കും.
>
> മറ്റിടങ്ങളിലെ പരിപാടികളുടെ വിവരങ്ങൾ 
>
> http://wiki.debian.org/ReleasePartyJessie/India/Kerala
>
> എന്നിടത്ത് പെട്ടെന്നു് ചേർക്കണമെന്നഭ്യാർത്തിക്കുന്നു.
>
> സുഹൃത്തുക്കളേയും കൂട്ടി തൊട്ടടുത്ത പാർട്ടിയിൽ എത്തിച്ചേർന്നു് ഈ പരിപാടി വൻ വിജയമാക്കാൻ ഓരോ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രേമിയോടും സ്നേഹത്തിന്റെ ഭാഷയിൽ അഭ്യാർത്ഥിക്കുന്നു.
>
> നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പരിപാടിയെപ്പറ്റിയുള്ള വിവരങ്ങൾ പങ്കുവെയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.


More information about the discuss mailing list