[smc-discuss] മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെടുത്തി ഒരു തൊഴിലധിഷ്ഠിത കോഴ്സ്

sooraj kenoth soorajkenoth at gmail.com
Sun Apr 26 09:54:00 PDT 2015


ഇന്ന് തൃശ്ശൂര് വിമലാ കോളേജിലെ ജിഷ ടീച്ചറെ കണ്ടിരുന്നു. ടീച്ചര്‍ മലയാളം
കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെടുത്തി കുറച്ച് കോഴ്സുകള്‍ തുടങ്ങുന്നതിനെ
കുറിച്ച് ചോദിച്ചു. ടീച്ചറുടെ മനസ്സില്‍ പ്രധാനമായും ഉണ്ടായിരുന്നത്
മലയാളം DTPകോഴ്‍സുകളായിരുന്നു. ഫോട്ടോഷോപ്പും കോറല്‍ ഡ്രോയും ഒക്കെ
അടിസ്ഥാമാക്കിയുള്ള കോഴ്സുകള്‍ എന്ന രീതിയിലാണ് സംസാരിച്ച് തുടങ്ങിയത്.
അല്പം കൂടി ക്രിയാത്മമായ എന്തെങ്കിലും നിര്‍ദ്ദേശിക്കാന്‍ പറ്റിയാല്‍
നല്ലതായിരിക്കും എന്ന് തോന്നുന്നു.

എന്റെ മനസ്സില്‍ ടെക്ക് ഉണ്ടായിരുന്നു. ഫോണ്ട് ഡിസൈന്‍പോലെ എന്തെങ്കിലും
നിര്‍ദ്ദേശിക്കുന്നതിനെ കുറിച്ച് എനിക്ക് നല്ല ധാരണ പോര. നല്ല കോഴ്സ്
ഉണ്ടാക്കാന്‍ സാധിക്കുകയാണെങ്കില്‍ ഒരു പക്ഷേ എല്ലാ കോളേജിലേക്കും
അതുപോലൊന്ന് നിര്‍ദ്ദേശിക്കുന്നത് നല്ലതായിരിക്കില്ലേ?

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list