[smc-discuss] മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെടുത്തി ഒരു തൊഴിലധിഷ്ഠിത കോഴ്സ്

sooraj kenoth soorajkenoth at gmail.com
Tue Apr 28 12:00:57 PDT 2015


2015, ഏപ്രിൽ 28 12:15 PM നു, Anivar Aravind <anivar.aravind at gmail.com> എഴുതി:
> വിമലാ കോളേജുമായി ഈ വിഷയത്തിനെക്കുറിച്ച് സംസാരിച്ചിരുന്നു .
> ആ കോഴ്സ് മലയാളം
> ഡെസ്ക്റ്റോപ്പ് ആൻഡ് വെബ് പബ്ലിഷിങ് എന്ന രീതിയിൽ മാറ്റിയിട്ടുണ്ട്
> .(യൂണിക്കോഡ് അധിഷ്ഠിതമായിത്തന്നെ) വെൻഡർ ന്യൂട്രലായി
> സിലബസ് ഉണ്ടാക്കുന്നതിലും
> ഫാക്വൽട്ടി റ്റ്രെയിനിങിനും ഇന്റസ്റ്റ്രി പരിചയം നൽകുന്നതിനും സഹകരിയ്ക്കാൻ
> സമ്മതമാണെന്നു കാണിച്ച് കത്തുനൽകിയിട്ടുണ്ട് .

സ്വകാര്യമയി ഒരു സിലബസ് ഉണ്ടാക്കി കത്ത് നല്കിയാല്‍ മാത്രം മതി
എന്നതിനോട് എനിക്ക് യോജിപ്പ് തോന്നുന്നില്ല. അത്തരം വിഷയത്തില്‍ പരസ്യമായ
ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ഇത് ടീച്ചറുമായി സംസാരിച്ച് ധാരണയിലെത്തിയ
ശേഷമാണ് ഞാനീ ചര്‍ച്ചയ്ക്ക് വേണ്ടി ഇത് ലിസ്റ്റിലിട്ടത്. ഇപ്പൊള്‍ ഒരു
രൂപരേഖ മാത്രമാണ് ആയിട്ടുള്ളത്. ഇനിയും പത്ത് പന്ത്രണ്ട് ദിവസത്തെ
സമയമുണ്ട്. ചര്‍ച്ചകള്‍ നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്ന് തോന്നുന്നില്ല.

> നമുക്ക് ഇത്തരത്തിൽ മറ്റു കോളേജുകളുകൾക്കും സഹായം
> നൽകാവുന്നതാണ്. അങ്ങനെയുള്ള
> സാദ്ധ്യതകൾ ഉണ്ടെങ്കിൽ contact at smc.org.in ൽ എഴുതൂ

അത്തരം കോളേജുകളുടെ പട്ടിക ലഭിക്കുന്നത് പുരോഗമനപരമായി ചിന്തിക്കുന്ന
കോളേജുകളെ കുറിച്ച് അറിയാനും SMC-യുടെ സുതാര്യത ഉറപ്പുവരുത്താനും
സാഹായിക്കും എന്ന് കരുതുന്നു. നിലവില്‍ ഇത് ആദ്യത്തെ സംരംഭമായി കരുതാം,
നമുക്ക് വിമലാ കോളേജിനെ ഇത്തരത്തില്‍ ഒരു നല്ല മാതൃകയായി
മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് കോളേജിനും നല്ലതല്ലേ?

മഹേഷ് മാഷുടെ കോളേജില്‍ ഇത്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ടോ?


-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list