[smc-discuss] Pirate Camps - follow up to Jessie Release Parties and Diaspora Yatra

sooraj kenoth soorajkenoth at gmail.com
Wed Apr 29 04:32:54 PDT 2015


2015, ഏപ്രിൽ 29 4:18 PM നു, Hrishi <hrishi.kb at gmail.com> എഴുതി:
>
> സൂരജ് പ്രതികരിച്ച രീതിയോട് ശക്തമായി വിയോജിക്കുന്നു.
> ഈ പ്രസ്ഥാവനകളിലൂടെ സൂരജ് ഒരു ഉപകാരവും  ചെയ്യുന്നില്ല.
> ദോഷം  ചെയ്യുന്നുണ്ടു താനും .

എന്തെങ്കിലും ഒരു മോശം കാര്യം സംഭവിക്കണം എന്ന  ഉദ്ദേശത്തിലല്ല ഞാന്‍
പറഞ്ഞത്. അങ്ങനെ മോശമായി എന്തെങ്കിലും സംഭവിക്കും എന്ന് ഞാന്‍
കരുതുന്നുമില്ല. പ്രവീണിന്റെ ചില നിലപാടുകള്‍ ഉണ്ടാക്കുന്ന ചില
ബുദ്ധിമുട്ടുകള്‍ രണ്ട് മൂന്ന് ദിവസമായി ഞങ്ങള്‍ പങ്കുവെക്കുന്നു. അതിന്
അവന്‍ തരുന്ന ഉത്തരം ഒട്ടും തൃപ്തികരമായിരുന്നില്ല. അവന്റെ നിലപാടുകള്‍
ബുദ്ധിമുട്ട് ഉണ്ടാക്കേണ്ടുന്ന ഒന്നല്ല എന്ന നിലപാടിലാണ് അവന്‍. ഇപ്പോ
അവസാനത്തെതാണ് സിഡി വിഷയം. ഉണ്ടാക്കിയ ബുദ്ധിമുട്ട് അല്പം കടുത്ത
ഭാഷയില്‍ പരസ്യമായി പറഞ്ഞു പോയതാണ്.

ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നു എന്ന ചോദ്യം വന്നത് കേവലം "പൈറേറ്റ്"
എന്ന പേരിന്റെ പേരില്‍ ചോദിച്ചതല്ല. ഒരു വശത്തു നിന്ന് തുടങ്ങി പെട്ടന്ന്
ഒന്നും പറയാതെ നിര്‍ത്തി പോവുന്നതിലെ പ്രതിഷേധവും ചേര്‍ത്ത് പറഞ്ഞതാണ്.
പറഞ്ഞത് ഒരല്പം കുടുത്തുപോയി. അതുണ്ടാക്കിയ ബുദ്ധിമുട്ടില്‍ ക്ഷമ
ചോദിക്കുന്നു.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list