[smc-discuss] Two or Three Days Free Software Event at Calicut University.

sooraj kenoth soorajkenoth at gmail.com
Wed Apr 29 22:42:06 PDT 2015


2015, ഏപ്രിൽ 30 10:50 AM നു, Pirate Praveen എഴുതി:
> [തുടര്‍ ചര്‍ച്ചകള്‍ fsug-calicut ല്‍ ആക്കാമെന്നു് തോന്നുന്നു]

അഭിപ്രായത്തോട് യോചിക്കുന്നു. പക്ഷേ ചര്‍ച്ച അങ്ങോട്ട് മാറ്റിയാല്‍
പങ്കാളിത്തം കുറയില്ലേ? FSUG- calicut cc-ലിസ്റ്റില്‍ ഉണ്ട്. ക്രോസ്
പോസ്റ്റാണ്.

> അവിടുത്തെ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങാന്‍ തയ്യാറാണെങ്കില്‍ നമുക്കു് ഒപ്പം ചേരാം.
> എന്തൊക്കെ വിഷയങ്ങളില്‍ ആരെയൊക്കെ വിളിക്കണം എന്നു് മാത്രം നമ്മള്‍
> വേണമെങ്കില്‍
> സഹായിച്ചാല്‍ മതി.ഫോസ്‌മീറ്റിലെ പോലെ ഫണല്‍ സെറ്റ് ചെയ്താല്‍ അതു്
> പോലും വേണ്ട.
> നമ്മുടെ
> കോണ്ടാക്റ്റുകള്‍ വഴി പ്രചരണത്തിനും സഹായിക്കാം. ഫോസ്‌മീറ്റ് @
> കാലിക്കറ്റ് യൂണിവേര്‍സിറ്റി
> എന്നു് തന്നെ വേണമെങ്കില്‍ വിളിക്കാം. എന്‍ഐടിയിലെ വിദ്യാര്‍ത്ഥികളുടെ
> സഹകരണവും നമുക്കു്
> ചോദിക്കാം.

ഒരു പ്രൊപ്പോസലുമായി ചെല്ലാനാണ് പറഞ്ഞിരിക്കുന്നത്. ഒരു സംഘടനാ രൂപം ഒള്ള
ഒന്ന് സംഘടനാ രൂപം ഉള്ള ഒന്നിന് എന്ന രീതിയിലാണ് അവര്‍ കാര്യങ്ങള്‍
പ്രതീക്ഷിക്കുന്നത്. ഒരു പരിപാടി കഴിയുമ്പോള്‍ കുട്ടികള്‍ പഠിക്കും
എന്നും അത് കഴിഞ്ഞ് അവര്‍ സ്വയം ഏറ്റെടുത്ത് നടത്തട്ടേ എന്നുമാണ്
പറഞ്ഞത്. എനിക്കും അവര്‍ പറഞ്ഞതിനോട് യോജിപ്പില്ല. പക്ഷേ ഈ ഒരു
രീതിയിലില്ലല്ലാതെ നടക്കില്ല എന്ന നിലപാടിലാണവര്‍. അവിടുത്തെ
വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മറ്റു സ്ഥലങ്ങളിലെ അധ്യാപകര്‍ ആണ്.
എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്ന് കിട്ടുന്ന പ്രതികരണം
പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല.

പക്ഷേ എങ്ങനെയാ കാര്യങ്ങള്‍ അത്തരത്തില്‍ എത്തിക്കുക എന്ന്
പിടികിട്ടുന്നില്ല. പണ്ടു തൊട്ടേ സ്വതന്ത്ര സോഫ്റ്റ്‍വെയറിന് നല്ല
വേരോട്ടമുള്ള സ്ഥലമാണ്. പക്ഷേ പൊതുവായ പ്രദേശിക കൂട്ടായ്മകളില്‍ കാര്യമായ
പങ്കാളിത്തം കണ്ടിട്ടില്ല.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list