[smc-discuss] പ്ലാസ്മ 5 - മലയാളം

Anoop Panavalappil gnuanu at gmail.com
Wed Apr 29 21:55:50 PDT 2015


നമസ്കാരം,

കെഡി‌ഇ - യുടെ പുതിയ പതിപ്പായ പ്ലാസ്മ 5 പല വിതരണങ്ങളിലും ഔദ്യോധികമായി
ഉള്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ടു്. ഉദാഹരണത്തിനു് ഉബുണ്ടുവിന്റെ പുതിയ
പതിപ്പായ 15.04 (Vivid Vervet) ലെ കെഡി‌ഇ പതിപ്പ് പ്ലാസ്മ 5 ആണു്. ഞാന്‍
കണ്ടിടത്തോളം പ്ലാസ്മ 5 ലെ ഇപ്പോളത്തെ മലയാളം പിന്തുണ പരിതാപകരമാണു്. KF5
(KDEFrameworks5) അടിസ്ഥാനമാക്കിയുള്ള പല പ്രയോഗങ്ങളിലും മലയാളം പരിഭാഷ
പിന്തുണ ഇല്ല. നിലവിലെ സ്ഥിതി ഇവിടെ നോക്കിയാല്‍
<http://l10n.kde.org/stats/gui/stable-kf5/team/ml/> അറിയാം.

അപ്പോ എങ്ങനാ? ഒന്ന് ഉത്സാഹിക്കണ്ടേ?

-- 
അനൂപ് പനവളപ്പില്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150430/0a919527/attachment.html>


More information about the discuss mailing list