[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

sooraj kenoth soorajkenoth at gmail.com
Wed Apr 8 22:22:18 PDT 2015


2015, ഏപ്രിൽ 9 10:34 AM ന്, ശ്രീജിത്ത് കൊയിലോത്ത് എഴുതി:
>
> സൂരജ്,
> ശ്രമം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍ .... അക്ഷരസംശോധനത്തിന് ഞാനും കൂടാം ...
>

ശ്രീജിത്ത് മാഷേ വളരെ സന്തോഷം. അക്ഷരത്തെറ്റുകള്‍ രണ്ടാം ഘട്ടത്തിലോ
മൂന്നാം ഘട്ടത്തിലോ തീര്‍ക്കാം എന്നാണ് വിചാരിക്കുന്നത്.

ഇപ്പോള്‍ ഞാന്‍ നോക്കുന്നത് അവ്യക്തതയുള്ള ഭാഗങ്ങളുടെ വ്യക്തത കൂട്ടുക,
Factual ആയ തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് തിരുത്തുക, അനാവശ്യമായ ഭാഗങ്ങള്‍
ഉണ്ടെങ്കില്‍ അത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളാണ്.

ഞാനിതില്‍ ലക്ഷ്യമിടുത്തത് കമ്പ്യൂട്ടര്‍ എന്താണ്, എങ്ങനെയാണ് അതിന്റെ
പ്രവര്‍ത്തനം എന്ന് അന്വേഷിച്ച് തുടങ്ങുന്നവരെയാണ്. അവര്‍ക്ക് ഒരു
ഡെബിയന്‍ സിസ്റ്റം പൂര്‍ണ്ണമായും ഉപയോഗക്ഷമമാക്കാന്‍ സാധിക്കുന്നെടിത്ത്
വെച്ച് നിര്‍ത്തി.

അക്ഷരത്തെറ്റ് കുറച്ചധികം കാണും.  ഒന്ന് എന്റെ സ്വഭാവത്തിന്റെതാണ്.
പിന്നെ രണ്ടാമത്തെ പ്രശ്നം, ഞാനിപ്പോ വര്‍ണ്ണം ഇന്‍സ്ക്രിപ്റ്റ്
പരീക്ഷിച്ച് കൊണ്ടിരിക്കുകയാ. അത് കാരണം വരുന്ന പ്രശ്നങ്ങളും ഉണ്ട്.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list