[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

sooraj kenoth soorajkenoth at gmail.com
Wed Apr 8 22:42:11 PDT 2015


2015, ഏപ്രിൽ 9 11:04 AM നു, Pirate Praveen എഴുതി:
> On Wednesday 08 April 2015 10:00 PM,

> പക്ഷേ CC-by-SA
> തിരഞ്ഞെടുക്കാന്‍ സൂരജ് പറയുന്ന വാദത്തോടു് യോജിപ്പില്ല.
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രവര്‍ത്തനത്തിനു്
> ബുദ്ധിമുട്ടാകുകയാണെങ്കില്‍ പകര്‍പ്പവകാശ
> നിയമമല്ല ഉപയോഗിക്കേണ്ടതു്. സൂരജ് പറയുന്നതുപോലെ
> കേസിനൊന്നും പോകാന്‍ ഉദ്ദേശമില്ലെങ്കില്‍
> പകര്‍പ്പിഷ്ടം തന്നെ ആയിക്കൂടെ. ആധാര്‍ നിര്‍ബന്ധമാക്കുന്നതടക്കം
> എത്രയോ കാര്യങ്ങളില്‍ കേസിനു്
> പോകാന്‍ ആളില്ലാതിരിക്കുമ്പോള്‍ ഈ പുസ്തകത്തിനു് വേണ്ടി
> സൂരജ് കേസിനു് പോകുമോ?

നമ്മളാരും തന്നെ പോകും എന്ന് ഞാന്‍ കരുതുന്നില്ല. എന്നാലും ഈ
കോപ്പിറൈറ്റ് എവിടേലും വെച്ച് തിരിച്ച് കടിച്ചേക്കാം. അതുകൊണ്ട് ഒരു വടി
കരുതി എന്നേ ഉള്ളൂ. എന്തായാലും ഈ ലൈസന്‍സ് ഇത് പകര്‍ത്തുന്നതിനെ എവിടെയും
നിയന്ത്രിക്കുന്നില്ലല്ലോ?

copy heart എന്ന് പറഞ്ഞാല്‍ സാങ്കേതികമായി അത് copy righted തന്നെയാണ്.
അതുകൊണ്ട് അതിനെ ഒന്ന് മാറ്റിപ്പിടിച്ചു എന്ന് മാത്രം.


-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list